വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലക്ഷ്യം 240, നോണ്‍ സ്ട്രൈക്കര്‍ കോലി... ഓപ്പണര്‍ ആര് വേണമെന്ന് ആര്‍സിബി? ട്രോളുമായി പാര്‍ഥിവ്

പുതിയ സീസണിലും പാര്‍ഥിവ് ആര്‍സിബിക്കൊപ്പമുണ്ടാവും

ബെംഗളൂരു: ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും കിരീടമുയത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ചുരുക്കം ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മികച്ച താരനിര എല്ലാ സീസണുകളിലുമുണ്ടായിട്ടും അത് കളിക്കളത്തില്‍ പുറത്തെടുക്കാന്‍ കഴിയാത്തതാണ് ആര്‍സിബിക്കു മുന്‍ സീസണുകളിലെല്ലാം വിനയായത്. അടുത്ത സീസണിലെങ്കിലും തങ്ങളുടെ കിരീടവരള്‍ച്ചയ്ക്കു അറുതിയിടാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലി നയിക്കുന്ന ടീം. കഴിഞ്ഞ സീസണില്‍ കളിച്ച 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രം ജയിച്ച ആര്‍സിബി പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അവിശ്വസനീയ യോര്‍ക്കറുകള്‍, സ്ലോ ബോളുകളും ഉഗ്രന്‍... ഇന്ത്യന്‍ പേസറെ വാഴ്ത്തി മലിങ്കഅവിശ്വസനീയ യോര്‍ക്കറുകള്‍, സ്ലോ ബോളുകളും ഉഗ്രന്‍... ഇന്ത്യന്‍ പേസറെ വാഴ്ത്തി മലിങ്ക

അതിനിടെ ആര്‍സിബിയെ ട്രോളിയിരിക്കുകയാണ് അവരുടെ തന്ന താരവും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായ പാര്‍ഥീവ് പട്ടേല്‍. ഇന്‍സ്റ്റഗ്രാമില്‍ ആര്‍സിബിയുടെ പേജില്‍ വന്നിരിക്കുന്ന ഒരു ചോദ്യത്തിനാണ് താരം തമാശയായി മറുപടി കമന്റിട്ടിരികുന്നത്.

ചോദ്യം ഇങ്ങനെ

240 റണ്‍സാണ് നമുക്ക് പിന്തുടര്‍ന്നു വിജയിക്കേണ്ടത്. വിരാടാണ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു എത്തിയിരിക്കുന്നത്. നമുക്കു വേണ്ടി ഇവരില്‍ ആരെ നിങ്ങള്‍ ഓപ്പണറായി തിരഞ്ഞെടുക്കും? പാര്‍ഥിവ് പട്ടേല്‍, മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ ചിത്രങ്ങളോടൊപ്പം ഇവരില്‍ ആരെ നിങ്ങള്‍ തിരഞ്ഞെടുക്കുമെന്നാണ് ആര്‍സിബി ആരാധകരോടു ചോദിച്ചത്.
ഇതിനാണ് പാര്‍ഥീവ് ഇന്‍സ്റ്റഗ്രാമില്‍ തന്നെ കമന്റ് ചെയ്തിരിക്കുന്നത്.

എന്തിന് വഴങ്ങണം?

എന്തിന് വഴങ്ങണം?

ആര്‍സിബിയുടെ ചോദ്യത്തിനു കുറിക്കു കൊള്ളുന്ന മറ്റൊരു കുസൃതിച്ചോദ്യത്തിലൂടെയായിരുനിനു പാര്‍ഥിവിന്റെ പ്രതികരണം. എന്തുകൊണ്ടാണ് 239 റണ്‍സ് ഞങ്ങള്‍ വഴങ്ങണമെന്ന് നിങ്ങള്‍ പറയുന്നതെന്നായിരുന്നു പാര്‍ഥീവ് തിരിച്ചു ചോദിച്ചിരിക്കുന്നത്.
ആര്‍സിബി ടീമിലെ താരവും ബാറ്റ്‌സ്മാനുമായ ഗുര്‍കീരത് മന്‍ പാര്‍ഥിവിന്റെ ചോദ്യത്തിന് സ്‌മൈലിയോടെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ടീമിലെത്തി

കഴിഞ്ഞ വര്‍ഷം ടീമിലെത്തി

കഴിഞ്ഞ സീസണിലാണ് 1.7 കോടി രൂപയ്ക്കു പാര്‍ഥിവ് ആര്‍സിബി ടീമിലെത്തിയത്. 20 ഇന്നിങ്‌സുകളില്‍ നിന്നും 526 റണ്‍സ് താരം നേടുകയും ചെയ്തിരുന്നു. എന്നാല്‍ ദേവ്ദത്തിന് കഴിഞ്ഞ തവണ സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ 19 കാരനായ താരത്തിന് ആര്‍സിബി കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കും. കാരണം ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. നടന്നു കൊണ്ടിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ 10 മല്‍സരങ്ങളില്‍ നിന്നും 65.85 ശരാശരിയില്‍ 461 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

Story first published: Saturday, November 30, 2019, 12:04 [IST]
Other articles published on Nov 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X