ഇന്ത്യ ജയിക്കണേ.. ജയിക്കണേ.. ന്യൂസിലൻഡിനെതിരെ ഇന്ത്യ ജയിക്കാൻ വേണ്ടി പാകിസ്താൻ പ്രാർഥിക്കുന്നു!!

Posted By:

ദില്ലി: ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് ഇന്ത്യ ദില്ലിയിൽ ഇറങ്ങുമ്പോൾ പാകിസ്താൻ ആരാധകരുടെ പിന്തുണ ഇന്ത്യയ്ക്ക്. ദില്ലിയിലെ ഒന്നാം മത്സരം മാത്രമല്ല പരമ്പര ഇന്ത്യ ജയിക്കണമെന്നാണ് പാകിസ്താന് താൽപര്യം. പരമ്പര തന്നെ ഇന്ത്യ തൂത്തുവാരിയാലും പാകിസ്താന് സന്തോഷമേയുള്ളൂ. ഇതെന്താണ് സംഭവം എന്നാണോ നിങ്ങളുടെ സംശയം. ഉണ്ട്, പാകിസ്താൻ ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ ഒരു കാരണം.

നിലവിൽ ട്വന്റി 20 ടീം റാങ്കിംഗിൽ ന്യൂസിലൻഡാണ് ഒന്നാം സ്ഥാനത്ത്. പാകിസ്താൻ രണ്ടാമതും. ന്യൂസിലന്‍ഡിന് 125ഉം പാകിസ്താന് 124ഉം പോയിന്റുണ്ട്. അ‍ഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ പരമ്പര തൂത്തുവാരിയാലും പരമാവധി 122 പോയിന്‍റ് വരെയേ എത്തൂ. പാകിസ്താന് ഭീഷണിയാകില്ല എന്ന് ചുരുക്കം. അതേസമയം ന്യൂസിലൻഡ് റാങ്കിംഗിൽ താഴേക്ക് പോകുകയും പാകിസ്താന്‍ ഒന്നാം റാങ്കിൽ എത്തുകയും ചെയ്യും. അതും ഇന്ത്യയുടെ ചെലവിൽ.

msdhoni-misbah

ഇന്ത്യ 2 -1 ന് പരമ്പര ജയിച്ചാലും പാകിസ്താന് നേരിയ വ്യത്യാസത്തിൽ ഒന്നാം റാങ്കിലെത്താം എന്നതാണ് സ്ഥിതി. ന്യൂസിലൻഡിനെ 3 - 0 ന് തോൽപ്പിച്ചാൽ ഇന്ത്യയ്ക്ക് ഐി സി സി റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് വരെ എത്താൻ സാധിക്കും. കളിക്കാരുടെ റാങ്കിംഗിൽ ബാറ്റിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഒന്നാം സ്ഥാനത്താണ്. ബൗളിംഗിൽ ജസ്പ്രീത് ഭുമ്രയും ഒന്നാം റാങ്കിലുണ്ട്.

Story first published: Wednesday, November 1, 2017, 16:49 [IST]
Other articles published on Nov 1, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍