വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 2018ലെ ഓറഞ്ച് ക്യാപ്പ് വിജയി വില്ല്യംസണ്‍ എവിടെ? പുറത്തിരിക്കാന്‍ കാരണങ്ങളറിയാം

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ടീമിന് പുറത്തായിരുന്നു

ഐപിഎല്ലിന്റെ ഈ സീസണില്‍ ആരാധകര്‍ മിസ്സ് ചെയ്ത വമ്പന്‍ താരങ്ങളിലൊരാള്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണായിരിക്കും. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിട്ടും ഒരു കളിയില്‍പ്പോലും അദ്ദേഹത്തെ അവരുടെ പ്ലെയിങ് ഇലവനില്‍ കാണാനായില്ല.

IPL 2020: ഡല്‍ഹിയോ, രാജസ്ഥാനോ- ഈ സീസണിലെ ബെസ്റ്റ് ടീം ഏതെന്ന് ചോപ്ര പറയുന്നുIPL 2020: ഡല്‍ഹിയോ, രാജസ്ഥാനോ- ഈ സീസണിലെ ബെസ്റ്റ് ടീം ഏതെന്ന് ചോപ്ര പറയുന്നു

IPL 2020: സൂപ്പര്‍ ഓവറും ടൈ എങ്കില്‍ എന്ത് സംഭവിക്കും? ഐസിസിയുടെ പഴയ നിയമം ഇപ്പോഴില്ലIPL 2020: സൂപ്പര്‍ ഓവറും ടൈ എങ്കില്‍ എന്ത് സംഭവിക്കും? ഐസിസിയുടെ പഴയ നിയമം ഇപ്പോഴില്ല

കഴിഞ്ഞ രണ്ടു സീസണുകളിലും ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന വില്ല്യംസണ്‍ 2018ല്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായിരുന്നു. ഇത്രയും മികച്ചൊരു ബാറ്റ്‌സ്മാനെ ഹൈദരാബാദ് ഇനിയും കളിപ്പിക്കാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകരുടെ സംശയം. ഇതിനുള്ള ചില കാരണങ്ങള്‍ എന്തൊക്കെ ആയിരിക്കുമെന്ന് നമുക്കൊന്നു പരിശോധിക്കാം.

വില്ല്യംസണിന്റെ സാന്നിധ്യം

വില്ല്യംസണിന്റെ സാന്നിധ്യം

പരിചയസമ്പന്നനായ വില്ല്യംസണിന്റെ സാന്നിധ്യം ഹൈദരാബാദ് തീര്‍ച്ചയായും മിസ്സ് ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ രണ്ടു മല്‍സരങ്ങളും കാണിച്ചുതന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയുള്ള ആദ്യത്തെ അനായാസം ജയിക്കാമായിരുന്ന മല്‍സരമാണ് കൂട്ടത്തകര്‍ച്ചയോടെ അവര്‍ കൈവിട്ടത്. 32 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഹൈദരാബാദ് തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ രണ്ടാമത്തെ കളിയില്‍ ആദ്യം ബാറ്റ് ചെയ്യവെ മുന്‍നിര പെട്ടെന്നു പുറത്തായതോടെ 142 റണ്‍സ് മാത്രമാണ് ഹൈദരാബാദിന് നിശ്ചിത ഓവറില്‍ നേടാനായാത്. ഇതു പ്രതിരോധിക്കാനാവാതെ അവര്‍ തോല്‍വി സമ്മതിക്കുകയും ചെയ്തു.
2018ലെ ഐപിഎല്ലില്‍ 17 മല്‍സരങ്ങളില്‍ നിന്നും 735 റണ്‍സ് അടിച്ചെടുത്ത് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിന് അവകാശി കൂടിയായ വില്ല്യംസണിനെ പുറത്തിരുത്തിയത് ഇത്തവണ ഹൈദരാബാദ് ബാറ്റിങ് ലൈനപ്പ് ദുര്‍ബലമാക്കിയിട്ടുണ്ട്.

എന്തുകൊണ്ട് പുറത്തിരുത്തുന്നു

എന്തുകൊണ്ട് പുറത്തിരുത്തുന്നു

നാലു വിദേശ താരങ്ങളെ മാത്രമേ ഒരു ടീമിന് ഐപിഎല്ലില്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുമതിയുള്ളൂ. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഇതില്‍ ആദ്യത്തെ സ്ഥാനം തട്ടിയെടുത്തപ്പോള്‍ രണ്ടാമന്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി കൂടിയായ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍‌സ്റ്റോയാണ്.
ഐപിഎല്ലിലെ ഏറ്റവും മൂര്‍ച്ചയേറിയ ഓപ്പണിങ് ജോടികളിലൊന്ന് കൂടിയാണിത്. കഴിഞ്ഞ സീസണില്‍ വാര്‍ണര്‍ 12 മല്‍സരങ്ങളില്‍
692 റണ്‍സും ബെയര്‍സ്‌റ്റോ 10 കളികളില്‍ നിന്നും 445 റണ്‍സുമെടുത്തിരുന്നു. ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും ഈ സഖ്യമായിരുന്നു.

മൂന്നാമന്‍ റാഷിദ്, നാലാമന്‍ ?

മൂന്നാമന്‍ റാഷിദ്, നാലാമന്‍ ?

ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത മൂന്നാമത്തെ താരം അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ്. ടി20 രക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണണ് റാഷിദ്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇക്കോണമി റേറ്റും അദ്ദേഹത്തിന്റെ പേരിലാണ് (6.57).
റാഷിദ് കൂടി കഴിഞ്ഞാല്‍ പിന്നെ ഒരേയൊരു വിദേശ താരത്തിനു മാത്രമേ പ്രതീക്ഷയ്ക്കു വകയുള്ളൂ. ഈ സ്ഥാനത്തിനു വേണ്ടിയാണ് യഥാര്‍ഥത്തില്‍ വില്ല്യംസണ്‍ രംഗത്തുള്ളത്. ആദ്യ കളിയില്‍ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷിനായിരുന്നു നാലാനായി നറുക്കുവീണത്. എന്നാല്‍ ഈ കളിയില്‍ പരിക്കേറ്റ അദ്ദേഹം ഐപിഎല്ലില്‍ നിന്നു പിന്‍മാറി. രണ്ടാമത്തെ മല്‍സരത്തില്‍ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയായിരുന്നു കളിച്ചത്. മികച്ച സ്പിന്നറും ഫിനിഷറുമായതിനാല്‍ വില്ല്യംസണേക്കാള്‍ നബിക്കു ഹൈദരാബാദ് പരിഗണന നല്‍കുകയും ചെയ്തു. നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ അദ്ദേഹം 11 റണ്‍സും നേടിയിരുന്നു. ഇനി വില്ല്യംസണിനെ കളിപ്പിക്കണമെങ്കില്‍ നബിയെ ഒഴിവാക്കുകയെന്നതു മാത്രമാണ് ഹൈദരാബാദിനു മുന്നിലുള്ള ഏക വഴി.

Story first published: Tuesday, September 29, 2020, 16:55 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X