രണ്ടു കളിയില്‍ ഏഴു വിക്കറ്റ്, ഐപിഎല്ലിനെ മയക്കിയ മയാങ്ക് മാജിക്ക്, അവിശ്വസനീയ അരങ്ങേറ്റം...

Written By:
IPL 2018: മായങ്കിനെ അഭിനന്ദിച്ച് ലോക ക്രിക്കറ്റ് താരങ്ങള്‍ | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാവാനിരിക്കെ ഏവരുടെയും സംസാരവിഷയം ഒരു താരത്തെക്കുറിച്ചാണ്. കന്നി ഐപിഎല്ലില്‍ തന്നെ അവിശ്വസനീയ ബൗളിങ് പ്രകടനം നടത്തിയ സ്പിന്നര്‍ മയാങ്ക് മര്‍ക്കാന്‍ഡെയാണ് ടൂര്‍ണമെന്റിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുന്നത്. താരത്തിന്റെ കന്നി ഐപിഎല്‍ കൂടിയാണിത്.

ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ മൂന്നു വിക്കറ്റ് പ്രകടനത്തോടെയാണ് മയാങ്ക് അരങ്ങേറിയത്. ഈ മല്‍സരത്തിലെ പ്രകടനം വെറും യാദൃശ്ചികമല്ലെന്ന് രണ്ടാമത്തെ കളിയില്‍ താരം തെളിയിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നാലു വിക്കറ്റുകളാണ് മയാങ്ക് വീഴ്ത്തിയത്. ഇതോടെ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകുമായി വിക്കറ്റ് വേട്ടയില്‍ താരം തലപ്പത്ത് നില്‍ക്കുകയാണ്.

അന്ന് കാഴ്ചക്കാരന്‍, ഇന്നു താരം

അന്ന് കാഴ്ചക്കാരന്‍, ഇന്നു താരം

കഴിഞ്ഞ വര്‍ഷം അമ്മയോടൊപ്പം വീട്ടില്‍ ടെലിവിഷനില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ ആസ്വദിച്ച താന്‍ ഇപ്പോള്‍ ഈ ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ അവിശ്വസനീയമായാണ് തോന്നുന്നതെന്ന് മയാങ്ക് പറഞ്ഞു. ജീവിതം ഇത്ര വേഗത്തില്‍ മാറിമറിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു.
മയാങ്ക് ഇത്രയും മികച്ച ബൗളറാണെന്ന് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പോലും അറിയുമായിരുന്നില്ല. നെറ്റ്‌സില്‍ ടീമിന്റെ പരിശീലനസെഷനിലാണ് മയാങ്കിന്റെ ബൗളിങ് എല്ലാവരും ശ്രദ്ധിക്കുന്നത്. ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിക്കുന്ന പന്തുകള്‍ എറിഞ്ഞ മയാങ്കിനെ ഒടുവില്‍ ആദ്യ മല്‍സരത്തില്‍ ടീമിലുള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

രോഹിത്തിന്റെ മികച്ച പിന്തുണ

രോഹിത്തിന്റെ മികച്ച പിന്തുണ

ക്യാപ്റ്റന്‍ രോഹിത്തുമായി വളരെ നല്ല ബന്ധമാണുള്ളത്. അദ്ദേഹം നല്‍കുന്ന പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും മയാങ്ക് വ്യക്തമാക്കി. കാര്യങ്ങള്‍ വളരെ സിംപിളായിരിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് രോഹിത്.
ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനത്തിനു വേണ്ടി പന്തെറിയുന്നതു പോലെ തന്നെ ഐപിഎല്ലിലും ബൗള്‍ ചെയ്താല്‍ മതിയെന്ന നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്. ഇതു വലിയ സമ്മര്‍ദ്ദമില്ലാതെ തന്നെ ബൗള്‍ ചെയ്യാനും സഹായിക്കുന്നു. രോഹിത്തിന്റെ കീഴില്‍ ഏറെ ആസ്വദിച്ചാണ് താന്‍ ബൗള്‍ ചെയ്യുന്നതെന്നും താരം പറയുന്നു.
ഹൈദരാബാദിനെതിരേ ഗംഭീരമായിരുന്നു മയാങ്കിന്റെ ബൗളിങ്. എതിര്‍ ടീം ബാറ്റ്‌സ്മാര്‍ക്ക് പന്തിന്റെ ഗതി പോലും ഊഹിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ മര്‍ക്കാന്‍ഡെയുടെ ഈ പ്രകടനം മുംബൈയെ സീസണിലെ ആദ്യ വിജയത്തിനു തൊട്ടരികിലെത്തിക്കുകയും ചെയ്തിരുന്നു.

ഭാജിയുടെ ഉപദേശം

ഭാജിയുടെ ഉപദേശം

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ത്യയുടെ വെറ്റന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനൊപ്പം കളിക്കാന്‍ അവസരം ലഭിച്ചത് തനിക്കു ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നു മയാങ്ക് പറയുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടി കളിച്ചിരുന്നപ്പോള്‍ ഭാജി ഏറെ പിന്തുണ നല്‍കിയിരുന്നു. വളരെ പോസിറ്റീവായി കാര്യങ്ങളെ കാണാന്‍ താന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. ബൗളിങിനെക്കുറിച്ച് മാത്രമാണ് പലപ്പോഴും ഭാജി തന്നോട് സംസാരിച്ചിരുന്നതെന്നും മയാങ്ക് മനസ്സ്തുറന്നു.
ഒരു മല്‍സരത്തെക്കുറിച്ച് അഗാധമായ അറിവാണ് ഭാജിക്കുണ്ടായിരുന്നത്. ഓരോ കളിയിലും കൃത്യമായ പ്ലാനിങാണ് അദ്ദേഹം തയ്യാറാക്കിയിരുന്നത്. ഭാജിയുടെ പല ഉപദേശങ്ങളും ഐപിഎല്ലില്‍ തനിക്കു ഗുണം ചെയ്തിട്ടുണ്ട്. ക്രിക്കറ്റിലെ ഇതിഹാസം തന്നെയയാണ് ഭാജിയെന്നും മയാങ്ക് അഭിപ്രായപ്പെട്ടു.

ആഗ്രഹിച്ചത് ഫാസ്റ്റ് ബൗളറാവാന്‍

ആഗ്രഹിച്ചത് ഫാസ്റ്റ് ബൗളറാവാന്‍

കുട്ടിക്കാലത്ത് ഫാസ്റ്റ് ബൗളറാവണമെന്നാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്ന് മയാങ്ക് വെളിപ്പെടുത്തി. ക്രിക്കറ്റ് കുട്ടിക്കാലം തന്നെ താന്‍ ഇഷ്ടപ്പെട്ടിരുന്നു. കഴിയുന്നത്ര വേഗത്തില്‍ പന്തെറിയാനാണ് അന്നു ശ്രമിച്ചിരുന്നത്. വേഗത്തില്‍ പന്തെറിയുമ്പോഴും നന്നായി ഗൂഗ്ലി എറിയാനും സാധിച്ചിരുന്നു. നെറ്റ്‌റില്‍ റീതീന്ദര്‍ സിങ് സോധിക്ക് പലപ്പോഴും തന്റെ പന്തുകള്‍ നേരിടാന്‍ കഴിഞ്ഞിരുന്നില്ല.
ഫാസ്റ്റ് ബൗളര്‍ക്കു ചേര്‍ന്ന ഒരു ശരീരമല്ല തനിക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് സ്പിന്‍ ബൗളിങിലേക്കു മാറിയതെന്നും മയാങ്ക് വെളിപ്പെടുത്തി.

ഐപിഎല്‍: ചിന്നസ്വാമിയിലെ 'പെരിയ സ്വാമിയാര്', കോലിയോ, അശ്വിനോ? കണക്കുകള്‍ ആര്‍സിബിക്ക് എതിര്...

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, April 13, 2018, 12:38 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍