വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം 80-90ല്‍!! എന്ത് സംഭവിക്കും? ഈ താരങ്ങള്‍ക്കായിരിക്കും പിടിവലി

ഐപിഎല്ലിന്റെ തുടക്കം 2008ലായിരുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച ടൂര്‍ണമെന്റ് ഏതെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രം- ഐപില്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച ഊര്‍ജവും കരുത്തും കുറച്ചായിരുന്നില്ല. പ്രതിഭകളുടെ ഒഴുക്ക് തന്നെ ഐപിഎല്ലിനു ശേഷം കാണാന്‍ കഴിഞ്ഞു. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയ ടീമിലെത്തുകയും ഇപ്പോള്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായി മാറുകയും ചെയ്തവര്‍ ഇക്കൂട്ടത്തിലുണ്ട്. 2008ലായിരുന്നു ലോക ക്രിക്കറ്റില്‍ തന്നെ വിപ്ലവം കുറിച്ചു കൊണ്ട് ബിസിസിഐ ഐപിഎല്ലെന്ന ആശയത്തിനു തുടക്കം കുറിച്ചത്. ഇതു വന്‍ വിജയമായതോടെ മറ്റു രാജ്യങ്ങളും സമാനമായി ഫ്രാഞ്ചൈസി ലീഗുകള്‍ ആരംഭിക്കുകയും ചെയ്തു.

കോലിയോ, രോഹിത്തോ, മികച്ച ക്യാപ്റ്റനാര്? ഒരു വ്യത്യാസം മാത്രം... ചൂണ്ടിക്കാട്ടി കിവീസ് ഓള്‍റൗണ്ടര്‍കോലിയോ, രോഹിത്തോ, മികച്ച ക്യാപ്റ്റനാര്? ഒരു വ്യത്യാസം മാത്രം... ചൂണ്ടിക്കാട്ടി കിവീസ് ഓള്‍റൗണ്ടര്‍

സച്ചിന്റെ സിക്‌സറും ഇന്ത്യയും... എല്ലാ ദിവസവും സിക്സര്‍ വഴങ്ങിയേനെ! അതറിഞ്ഞില്ലെന്നു അക്തര്‍സച്ചിന്റെ സിക്‌സറും ഇന്ത്യയും... എല്ലാ ദിവസവും സിക്സര്‍ വഴങ്ങിയേനെ! അതറിഞ്ഞില്ലെന്നു അക്തര്‍

ഐപിഎല്‍ 1980-90 കാലഘട്ടത്തിലായിരുന്നു ആരംഭിച്ചിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമെന്നു സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ടോ? ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ പല ഇതിഹാസ താരങ്ങളെയും അന്നു ടൂര്‍ണമെന്റില്‍ കാണാമായിരുന്നു. 80-90കളിലെ ഐപിഎല്‍ ലേലത്തില്‍ ഏതൊക്കെ താരങ്ങള്‍ക്കു വേണ്ടിയായിരിക്കും ഫ്രാഞ്ചൈസികള്‍ തമ്മില്‍ കടുത്ത പോരാട്ടം നടക്കാന്‍ സാധ്യയതെന്നു നോക്കാം.

കപില്‍ ദേവ്

കപില്‍ ദേവ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും മുന്‍ ഇതിഹാസ നായകനുമായ കപില്‍ ദേവ് ലേലത്തിലെ പ്രധാന ആകര്‍ഷണമായിരിക്കും. മികച്ച സ്വിങ് ബൗളറും തകര്‍പ്പന്‍ ബാറ്റ്‌സ്മാനുമായിരുന്നു അദ്ദേഹം. ടീമിലെത്തിയാല്‍ ആദ്യ ഓവര്‍ ബൗള്‍ ചെയ്യുക കപില്‍ തന്നെയായിരിക്കും. ഡെത്ത് ഓവറിലും ടീമിന് ആശ്രയിക്കാന്‍ പറ്റുന്ന ബൗളറായിരിക്കും അദ്ദേഹം. ഹരിയാന ഹറിക്കെയ്ന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കപിലിനു വേണ്ടി ഏതറ്റം വരെയും പോവാന്‍ അന്നു ഫ്രാഞ്ചൈസികള്‍ തയ്യാറാവുമായിരുന്നു.

കെ ശ്രീകാന്ത്

കെ ശ്രീകാന്ത്

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു കെ ശ്രീകാന്ത്. അതിവേഗം റണ്‍സ് നേടാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. ആന്‍ഡി റോബേര്‍ട്ട്‌സിനെതിരേ പുള്‍ ഷോട്ടിലൂടെ സികസര്‍ പായിക്കാനും പാട്രിക്ക് പാറ്റേഴ്‌സനെതിരേ ഹെല്‍മറ്റില്ലാതെ പുള്‍ ഷോട്ട് കളിക്കാനും ശ്രീകാന്തിന് കഴിവുണ്ടായിരുന്നു. തമിഴ്‌നാട്ടുകാരനായിതാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമായിരിക്കും ലേലത്തില്‍ ഒരുപക്ഷെ ശ്രീകാന്തിനു വേണ്ടി ഏറ്റവുമധികം ശ്രമം നടത്തുകയെന്നുറപ്പാണ്.

വിനോദ് കാംബ്ലി

വിനോദ് കാംബ്ലി

കൂട്ടുകാരനും ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായിരുന്നു വിനോദ് കാംബ്ലി. ഐപിഎല്ലിന് ഏറ്റവും അനുയോജ്യനായ താരം കൂടിയായിരുന്നു അദ്ദേഹം. ബാറ്റിങ് ശൈലി കൊണ്ട് മാത്രമല്ല അന്നത്തെ സ്റ്റൈല്‍ കൊണ്ടും കാംബ്ലി ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുമായിരുന്നു.
ഇപ്പോഴത്തെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ പത്തു മടങ്ങ് പ്രഹരശേഷിയുള്ള ബാറ്റ്‌സ്മാനായിരുന്നു കാംബ്ലി. സ്പിന്നര്‍മാരുടെ അന്തകനായിരുന്ന അദ്ദേഹം കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരടക്കമുള്ളവരെ കശാപ്പ് ചെയ്യുമായിരുന്നു.

മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

പതിയെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന ശൈലിയായിരുന്നു മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റേത്. ടി20യിലാണെങ്കില്‍ 10-20 ഓവറുകള്‍ക്കിടയിലായിരിക്കും അസ്ഹര്‍ തനിനിറം പുറത്തെടുക്കുക. അനായാസമായ ഫുട്ട് വര്‍ക്കിലൂടെ ഗ്രൗണ്ടിന്റെ ഏതു ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ മിടുക്കനായ അദ്ദേഹം മികച്ച ഫീല്‍ഡറുമായിരുന്നു. പോയിന്റിലോ, എക്‌സ്ട്രാ കവറിലോ ഫീല്‍ഡ് ചെയ്യുകയാണെങ്കില്‍ ഓരോ മല്‍സരത്തിലും 15 റണ്‍സ് വരെ സേവ് ചെയ്യാന്‍ അസ്ഹറിനാവും. ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും വരാന്‍ ശേഷിയുള്ള താരമായിരുന്നു അദ്ദേഹം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരിക്കും അസ്ഹറിന് ഏറ്റവും യോജിക്കുന്ന ടീം.

അജയ് ജഡേജ

അജയ് ജഡേജ

ഇന്ത്യക്കു വേണ്ടി കളിച്ചവരില്‍ ഏറ്റവും ബുദ്ധിശാലിയായ താരങ്ങളുടെ കൂട്ടത്തിലാണ് അജയ് ജഡേജയുടെ സ്ഥാനം. ഇന്നിങ്‌സിന്റെ വേഗം കൂട്ടാനും മല്‍സരം ഫിനിഷ് ചെയ്യാനുമുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. എംഎസ് ധോണി ദീര്‍ഘകാലമായി വഹിച്ചു കൊണ്ടിരുന്ന അതേ റോളാണ് 90കളില്‍ ജഡേജ മനോഹരമായി നിറവേറ്റിയിരുന്നത്.
അസ്ഹറിനെപ്പോലെ ഫീല്‍ഡിങിലും കേമനായിരുന്നു ജഡേജ. ആവശ്യമെങ്കില്‍ ബൗൡങിലും അദ്ദേഹത്തെ ടീമിനു ഉപയോഗപ്പെടുത്താം. ഡല്‍ഹി ടീമിനു വേണ്ടിയായിരിക്കാം ഒരുപക്ഷെ ജഡേജ കളിച്ചേക്കുക.

റോബിന്‍ സിങ്

റോബിന്‍ സിങ്

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും തകര്‍പ്പന്‍ ഫീല്‍ഡറുമായിരുന്നു റോബിന്‍ സിങ്. ഇന്ത്യയുടെ ജോണ്ടി റോഡ്‌സെന്നായിരുന്നു അന്ന് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മീഡിയം പേസറും വമ്പനടിക്കാരനുമായ റോബിനെ ലേലത്തില്‍ ഏതു ഫ്രാഞ്ചൈസിക്കും കണ്ണുംപൂട്ടി വിശ്വസിച്ചു വാങ്ങാം. ഓരോ സീസണിലും ടീമിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാവുമായിരുന്നു റോബിന്റെ ഐപിഎല്‍ ടീം.

രവി ശാസ്ത്രി

രവി ശാസ്ത്രി

നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ രവി ശാസ്ത്രി മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു. ഇടംകൈയന്‍ സ്പിന്നറായിരുന്ന ശാസ്ത്രി ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള താരവുമായിരുന്നു. ഓപ്പണറായും പരീക്ഷിക്കാന്‍ സാധിക്കുന്ന താരമാണ് ശാസ്ത്രി. സ്പിന്നര്‍മാര്‍ക്കെതിരേ അനായാസം സിക്‌സറുകള്‍ പായിക്കുന്ന അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായും അന്നു നിയമിക്കപ്പെടുമായിരുന്നു.

Story first published: Saturday, April 18, 2020, 13:40 [IST]
Other articles published on Apr 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X