വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

1983ല്‍ ഇന്ത്യയുടെ ലോകകപ്പ് വിജയം... വിന്‍ഡീസിന് പിഴച്ചതെവിടെ? കാരണം ചൂണ്ടിക്കാട്ടി മുന്‍ ഇതിഹാസം

കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ലോകകപ്പുയര്‍ത്തിയത്

കിങ്സ്റ്റണ്‍: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു കപിലിന്റെ ചെകുത്താന്‍മാര്‍ പ്രശസ്തമായ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ 1983ലെ ലോകകപ്പുയര്‍ത്തിയത്. ലോക ക്രിക്കറ്റിനെ അടക്കിഭരിച്ച വെസ്റ്റ് ഇന്‍ഡീസിന്റെ ആധിപത്യം ഇന്ത്യ തകര്‍ത്ത ലോകകപ്പ് കൂടിയായിരുന്നു ഇത്. കാരണം അന്നു ലോകത്തിലെ ഏറ്റവും അപകടകാരികളായ ടീമായിരുന്നു വിന്‍ഡീസ്. എതിരാളികളെല്ലാം ഒരുപോലെ ഭയപ്പെട്ടിരുന്ന ഏക ടീമും അവര്‍ തന്നെയായിരുന്നു. 83ലെ ഫൈനലില്‍ ഇന്ത്യയും വിന്‍ഡീസും മുഖാമുഖം വന്നപ്പോള്‍ കടുത്ത ആരാധകര്‍ പോലും ഇന്ത്യന്‍ വിജയം സ്വപ്‌നം കണ്ടിരുന്നില്ല. എന്നാല്‍ ലോര്‍ഡ്‌സ് കാത്തുവച്ചത് അപ്രതീക്ഷിത വിധിയായിരുന്നു.

1983 FINAI INDIA

ക്ലൈവ് ലോയ്ഡ് നയിച്ച വിന്‍ഡീസ് ടീമില്‍ ഇതിഹാസ താരങ്ങളുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു. എന്നിട്ടും വിന്‍ഡീസിനെ മലര്‍ത്തിയടിച്ച്, അതും ചെറിയ സ്‌കോര്‍ പിറന്ന ഫൈനലില്‍ ഇന്ത്യന്‍ പതാക പാറിക്കാന്‍ കപിലിനും കൂട്ടല്‍ക്കും സാധിച്ചു. അന്നത്തെ ഫൈനലില്‍ വിന്‍ഡീസിന്റെ പരാജയത്തിനു യഥാര്‍ഥ കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമില്‍ അംഗമായിരുന്ന ഇതിഹാസ താരം മൈക്കല്‍ ഹോള്‍ഡിങ്.

അമിത ആത്മവിശ്വാസത്തോടെയാണ് ഇന്ത്യയെ വിന്‍ഡീസ് ഫൈനലില്‍ നേരിട്ടതെന്നും ഇത് തന്നെയാണ് തങ്ങള്‍ക്കു വിനയായതെന്നും ഹോള്‍ഡിങ് ചൂണ്ടിക്കാട്ടി. സത്യസന്ധമായി തന്നെ പറയട്ടെ, ഞങ്ങളെല്ലാം അമിത ആത്മവിശ്വാസത്തിലായിരുന്നു. തീര്‍ച്ചയായും കപ്പ് തങ്ങള്‍ തന്നെ നേടുമെന്ന് ഉറപ്പിച്ചാണ് ഫൈനലില്‍ ഇറങ്ങിയത്. ലോകകപ്പില്‍ ഇന്ത്യ തങ്ങള്‍ക്കു കുഴപ്പം സൃഷ്ടിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

holding

ലോകകപ്പിനു മുമ്പ് ഇന്ത്യയെ കുറച്ചു തവണ വിന്‍ഡീസ് തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടു ലോകകപ്പിലും അവരെ അനായാം തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു. അത്രയും മികച്ച ഫാസ്റ്റ് ബൗളിങ് തങ്ങള്‍ക്കുണ്ടെന്നതും ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു. വളരെ കൂളായാണ് വിന്‍ഡീസ് ഫൈനല്‍ കളിച്ചത്. ജയമുറപ്പിച്ച മട്ടിലായിരുന്നു തങ്ങള്‍ കളിയെ സമീപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 183 റണ്‍സിനു പുറത്താക്കിയതോടെ ആത്മവിശ്വാസം ഇരട്ടിയാവുകയും ചെയ്തു. ഈ റണ്‍സ് അനായാസം നേടാമെന്നും തങ്ങള്‍ കണക്കുകൂട്ടി. പക്ഷെ സംഭവിച്ചത് തിരിച്ചായിരുന്നു. എതിരാളികള്‍ക്കു ഒരു വിലയും കൊടുക്കാതെ കളിച്ചാല്‍ അവര്‍ തങ്ങളുടെ ഗെയിം ഉയര്‍ത്തുമെന്നും ഹോള്‍ഡിങ് വിശദമാക്കി.

ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍ ആര്? വിഷമിച്ചത് ആ ബൗളര്‍ക്കെതിരേ- ശിഖര്‍ ധവാന്‍ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍, ബാറ്റ്‌സ്മാന്‍ ആര്? വിഷമിച്ചത് ആ ബൗളര്‍ക്കെതിരേ- ശിഖര്‍ ധവാന്‍

IPL: എന്തു കൊണ്ട് ക്ലിക്കായില്ല? ധോണി, കോലി, രോഹിത് ഇവരെപ്പോലെ അവസരം ലഭിച്ചില്ല... യുവി പറയുന്നുIPL: എന്തു കൊണ്ട് ക്ലിക്കായില്ല? ധോണി, കോലി, രോഹിത് ഇവരെപ്പോലെ അവസരം ലഭിച്ചില്ല... യുവി പറയുന്നു

സ്പിന്നറെങ്കില്‍ ഓക്കെ, ആദ്യ പന്ത് നേരിടാന്‍ മടി, രോഹിത്തിന്റെ പരാതി സത്യമോ? പ്രതികരിച്ച് ധവാന്‍സ്പിന്നറെങ്കില്‍ ഓക്കെ, ആദ്യ പന്ത് നേരിടാന്‍ മടി, രോഹിത്തിന്റെ പരാതി സത്യമോ? പ്രതികരിച്ച് ധവാന്‍

തൊട്ടുമുമ്പത്തെ രണ്ടു ലോകകപ്പ് ഫൈനലുകളിലും 280 റണ്‍സിന് മുകളില്‍ നേടാന്‍ വിന്‍ഡീസിനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സെന്ന വിജയലക്ഷ്യം അവര്‍ക്ക് വെല്ലുവിളിയാവില്ലെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യ വെറും 140 റണ്‍സിന് വിന്‍ഡീസിനെ എറിഞ്ഞിട്ട് ലോകത്തെയാകെ അമ്പരപ്പിക്കുക തന്നെ ചെയ്തു. 43 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ബാറ്റിങില്‍ 26 റണ്‍സെടുക്കുന്നതിനൊപ്പം ബൗളിങില്‍ ഏഴോവറില്‍ 12 റണ്‍സിനു മൂന്നു വിക്കറ്റെടുക്കുകയും ചെയ്ത മൊഹീന്ദര്‍ അമര്‍നാഥാണ് ഫൈനലിലെ താരമായത്.

Story first published: Thursday, May 14, 2020, 14:16 [IST]
Other articles published on May 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X