ലോര്‍ഡ്‌സില്‍ ട്വന്റി20 വെടിക്കെട്ട്... വിശ്വവിജയികളും ലോക ഇലവനും നേര്‍ക്കുനേര്‍, ഇതാണ് കളി

Written By:

കിങ്‌സ്റ്റണ്‍: കുട്ടി ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തിന് ലോര്‍ഡ്‌സ് വേദിയാവുന്നു. നിലവിലെ ട്വന്റി ലോക ചാംപ്യന്‍മാരായ വെസ്റ്റ്് ഇന്‍ഡീസും റെസ്റ്റ് ഓഫ് ദി വേള്‍ഡ് ഇലവനും തമ്മിലാണ് ക്രിക്കറ്റിന്റെ മെക്കയില്‍ അങ്കം കുറിക്കുന്നത്. മെയ് 31നാണ് ലോകം ഉറ്റുനോക്കുന്ന ഈ മല്‍സരം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായ വിന്‍ഡീസിലെ ഡൊമിനിക്കയിലും ആന്‍ഗില്ലയിലുമുള്ള ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ പുനര്‍ നിര്‍മിക്കുന്നതിനായുള്ള ധനസമാഹരണാര്‍ഥമാണ് ഈ മല്‍സരം സംഘടിപ്പിച്ചിരിക്കുന്നത്. 2017 സ്പ്തംബറിലുണ്ടായ ഇര്‍മ, മറിയ എന്നീ രണ്ടു ചുഴലിക്കാറ്റുകളില്‍ രണ്ടിടങ്ങളിലെയും ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ തകര്‍ന്നിരുന്നു.

1

റെസ്റ്റ് ഓഫ് വേള്‍ഡ് ഇലവനില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല പ്രമുഖ താരങ്ങളും കളിക്കുമെന്നാണ് സൂചന. ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങള്‍ ഒരുമിച്ച് ലോക ഇലവനില്‍ കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെയ് 27ന് ഐപിഎല്‍ കഴിയുന്നതു വരെ ഇന്ത്യന്‍ കളിക്കാര്‍ മറ്റു അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലൊന്നും പങ്കെടുക്കുന്നില്ല. ഐപിഎല്ലിനു ശേഷം ജൂണ്‍ 14ന് ബെംഗളൂരുവില്‍ അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിലാണ് ഇന്ത്യ കളിക്കുന്നത്. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ ലോക ഇലവനില്‍ കളിക്കാന്‍ സാധ്യത കൂടുതലാണ്. ഈ മല്‍സരം നടക്കുന്ന സമയത്തു തന്നെ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പര കളിക്കാന്‍ പാകിസ്താനും ഇവിടെയുണ്ടാവും. അതുകൊണ്ടു തന്നെ അവരുടെ ടീമിലെ ചിലരും സൗഹൃദമല്‍സരത്തില്‍ പങ്കാളിയായേക്കും.

ഇന്ത്യയുടെയും പാകിസ്താന്റെയും മാത്രമല്ല ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ പ്രമുഖ രാജ്യങ്ങളിലെയും താരങ്ങള്‍ ലോക ഇലവനുള്ള ടീമില്‍ കളിച്ചേക്കുമെന്നാണ് വിവരം.

Story first published: Thursday, February 15, 2018, 7:10 [IST]
Other articles published on Feb 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍