ഡികോക്കിനെതിരേ വാര്‍ണറുടെ കൈയേറ്റശ്രമം!! കൂട്ടത്തല്ല് തലനാരിഴയ്ക്ക് ഒഴിവായി... വീഡിയോ വൈറല്‍

Written By:

ഡര്‍ബന്‍: കളിക്കളത്തിനകത്ത് പലപ്പോഴും താരങ്ങള്‍ തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെടുന്നത് ക്രിക്കറ്റില്‍ അത്ര വലിയ സംഭവമല്ല. വളരെ അപൂര്‍വ്വമായി മാത്രമേ ഗ്രൗണ്ടില്‍ വച്ച് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്താറൂള്ളൂ. ഇപ്പോള്‍ കളിക്കളത്തിനു പുറത്തെ ഒരു സംഭവമാണ് വിവാദമായിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മല്‍സരത്തിന്റെ നാലാം ദിനത്തിലായിരുന്നു സംഭവം. ഓസ്‌ട്രേലിയന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഡേവിഡ് വാര്‍ണറാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിനെ വാര്‍ണര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. നിലവില്‍ ഓസീസിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം.

 സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഡ്രസിങ് റൂമിനു പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വാര്‍ണറുടെ പരാക്രമം ലോകം കണ്ടത്. നാലാംദിനത്തിലെ കളിക്കിടെ ഇരുടീമിലെയും താരങ്ങള്‍ ചായ്ക്കായി ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.

കട്ടക്കലിപ്പില്‍ വാര്‍ണര്‍

കട്ടക്കലിപ്പില്‍ വാര്‍ണര്‍

ഓസീസ് താരങ്ങള്‍ കോണിപ്പടി കയറി മുകളിലേക്ക് വരുന്നതിനിടെ പിറകില്‍ നടന്നുവന്ന ഡികോക്കിനു നേരേ വാര്‍ണര്‍ രോഷം പ്രകടിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ടീമംഗങ്ങളില്‍ വാര്‍ണറെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വീണ്ടും വീണ്ടും ഡികോക്കിനു നേരെ തട്ടിക്കയറുകയായിരുന്നു.

സംഭവത്തിനു കാരണം

സംഭവത്തിനു കാരണം

നാലാംദിനം ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിനെ റണ്ണൗട്ടാക്കിയപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വലിയ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ വാര്‍ണറും ഡികോക്കും തമ്മില്‍ ഏറ്റുമുട്ടാന്‍ കാരണമെന്നാണ് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ണറെ പിടിച്ചുമാറ്റി സ്മിത്ത്

വാര്‍ണറെ പിടിച്ചുമാറ്റി സ്മിത്ത്

സഹതാരം ഉസ്മാന്‍ കവാജയാണ് വാര്‍ണറെ ആദ്യം പിടിച്ചുമാറ്റാന്‍ ശ്രമിച്ചത്. തുടര്‍ന്നു കവാജയും ടിം പെയ്‌നും ചേര്‍ന്ന് വാര്‍ണറെ ശാന്തനാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് വാര്‍ണറെ പിടിച്ചുമാറ്റിയത്.

തുടക്കമിട്ടത് ആര്?

തുടക്കമിട്ടത് ആര്?

വാര്‍ണറെ ഇത്ര മാത്രം പ്രകോപിപ്പിക്കാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല. ഡികോക്കിന്റെ എന്തെങ്കിലും കമന്റാണോ അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നും സൂചന ലഭിച്ചിട്ടില്ല.
എന്തായാലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഐപിഎല്‍: ഇതാണ് കളി... അവസാന പന്ത് വരെ സസ്‌പെന്‍സ്!! 'ചേസിങ് തമ്പുരാനായി' രോഹിത്

വിരാട് കോലി, ഇന്ത്യ ക്രിക്കറ്റിലെ 'ടാറ്റൂ മാന്‍'... വീണ്ടുമൊന്നു കൂടി, കോലിയുടെ കലക്ഷന്‍ കാണാം

Story first published: Monday, March 5, 2018, 13:11 [IST]
Other articles published on Mar 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍