വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂയോര്‍ക്ക് ഓള്‍സ്റ്റാര്‍ ക്രിക്കറ്റ്; സച്ചിനുമായി ഉടക്കിയെന്ന് ഷെയിന്‍ വോണിന്റെ വെളിപ്പെടുത്തല്‍

സിഡ്‌നി: ന്യൂയോര്‍ക്കില്‍ നടന്ന ഓള്‍സ്റ്റാര്‍ ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട് സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഉടക്കിയിരുന്നെന്ന് മുന്‍ ഓസീസ് താരം ഷെയിന്‍ വോണ്‍. അടുത്തിടെ പുറത്തിറിക്കിയ 'നോ സ്പിന്‍' എന്ന തന്റെ ആത്മകഥയിലാണ് വോണിന്റെ വെളിപ്പെടുത്തല്‍. എല്ലാവര്‍ഷവും നടത്താന്‍ ഉദ്ദേശിച്ച് ആരംഭിച്ച ലീഗ് ആദ്യ വര്‍ഷത്തിനുശേഷം പിന്നീട് നടത്താനായില്ല.


എന്നാലും കോലീ, ഒരിക്കലും പ്രതീക്ഷിച്ചില്ല... രാജ്യം വിടല്‍ കമന്റിനെക്കുറിച്ച് ചോപ്രയുടെ പ്രതികരണം
സച്ചിനും വോണും ചേര്‍ന്നാണ് പണമിറക്കി ഓള്‍സ്റ്റാര്‍ ടൂര്‍ണമെന്റ് അന്ന് നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലായി നടത്തിയ ലീഗില്‍ ഒട്ടേറെ മുന്‍കാല താരങ്ങളും പങ്കെടുത്തു. ബ്രയാന്‍ ലാറ, ഗ്ലെന്‍ മഗ്രാത്ത്, സൗരവ് ഗാംഗുലി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ലീഗില്‍ കളിക്കാനായെങ്കിലും വലിയരീതിയിലുള്ള മുന്നേറ്റമുണ്ടാക്കാനായില്ല.

ലീഗിന്റെ ഐഡിയ തന്റേത്, ചെലവ് സച്ചിന്‍േതും

ലീഗിന്റെ ഐഡിയ തന്റേത്, ചെലവ് സച്ചിന്‍േതും

ലീഗിന്റെ ഐഡിയ തന്റേതാണെങ്കിലും ടെണ്ടുല്‍ക്കറാണ് എല്ലാ ചെലവുകളും വഹിച്ചതെന്ന് വോണ്‍ പറയുന്നു. എന്നാല്‍, സച്ചിന്റെ നിര്‍ദ്ദേശത്താല്‍ നിയമിച്ച മാനേജ്‌മെന്റ് ടീമിനെ ചൊല്ലി ഉടക്കിയിരുന്നു. സച്ചിനാണ് സഞ്ജയ്, ബെന്‍ സ്റ്റണ്ണര്‍ എന്നിവരെ മാനേജ്‌മെന്റ് ചുമതല ഏല്‍പ്പിച്ചത്. തന്റെ ഭാഗത്തുനിന്നും രണ്ടുപേരെ നിയമിക്കാമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും സച്ചിന്‍ മറ്റുള്ളവരെയും നിയമിച്ചതായി വോണ്‍ പറഞ്ഞു.

സച്ചിന്റെ മാനേജ്‌മെന്റ് ടീം ശരിയായിരുന്നില്ല

സച്ചിന്റെ മാനേജ്‌മെന്റ് ടീം ശരിയായിരുന്നില്ല

സച്ചിന്റെ മികവില്‍ വിശ്വാസമുണ്ടായിരുന്നതിനാല്‍ താന്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ഇവരുടെ ഒരുക്കങ്ങളും സംഘാടനവും ശരിയായ രീതിയിലായിരുന്നില്ല. എല്ലാ കാര്യങ്ങളും വൈകിപ്പിച്ച് ചെയ്യുകയെന്ന രീതിയാണ് അവര്‍ തുടര്‍ന്നത്. സച്ചിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തന്റെ ടീമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാനേജ്‌മെന്റിന്റെ പേരില്‍ സച്ചിനുമായി ഉടക്കി

മാനേജ്‌മെന്റിന്റെ പേരില്‍ സച്ചിനുമായി ഉടക്കി

അത്രയും ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടുന്നതായ ഒരു പരിപാടി മുടങ്ങാതിരിക്കാന്‍ താന്‍ തന്റെ മാനേജര്‍ ജെയിംസ് എറിക്‌സണെ വിട്ടുതരാമെന്നുപോലും പറഞ്ഞിരുന്നു. എന്നാല്‍, അതിന്റെ ആവശ്യമില്ലെന്നും തന്റെ ടീം എല്ലാം ചെയ്യുമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ഇതേചൊല്ലി സച്ചിനുമായി കയര്‍ത്തു സംസാരിക്കേണ്ടതായി വന്നു. ഇരുവര്‍ക്കുമിടയില്‍ ആശയവിനമയം പോലും നടക്കാതെയുമായി. ഇതുമൂലം രണ്ടുമാസത്തോളം സച്ചിന്‍ തന്റെ കോള്‍ പോലും എടുത്തതില്ലെന്നും വോണ്‍ പറയുന്നു. അതേസമയം, വോണിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ സച്ചിന്‍ തയ്യാറായില്ല.

ഓള്‍സ്റ്റാര്‍ ലീഗില്‍ കളിച്ച താരങ്ങള്‍

ഓള്‍സ്റ്റാര്‍ ലീഗില്‍ കളിച്ച താരങ്ങള്‍

2015-16 സീസണിലായിരുന്നു ഓള്‍സ്റ്റാര്‍ ടൂര്‍ണമെന്റ് നടത്തിയത്. സച്ചിനും വോണും ക്യാപ്റ്റന്മാരായി രണ്ടു ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി. വസിം അക്രം, കോട്നി വാല്‍ഷ്, വിവിഎസ് ലക്ഷ്മണ്‍, കാള്‍ ഹൂപ്പര്‍, മൊയിന്‍ ഖാന്‍, മുത്തയ്യ മുരളീധരന്‍, സ്വാന്‍, ആംബ്രോസ്, പോളോക്ക്, ക്ലൂസ്നര്‍, ഷൊയബ് അക്തര്‍, മൈക്കല്‍ വോണ്‍, പോണ്ടിങ്, ജോണ്ടി റോഡ്സ്, ജാക്വിസ് കാലിസ്, സൈമണ്ട്സ്, സംഗക്കാര, സഖ്ലൈന്‍, വെറ്റോറി, ഡോണാള്‍ഡ്, അഗാര്‍ക്കര്‍ തുടങ്ങിവരെല്ലാം ലീഗിലുണ്ടായിരുന്നു.

Story first published: Friday, November 9, 2018, 12:54 [IST]
Other articles published on Nov 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X