Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്നാലും കോലീ, ഒരിക്കലും പ്രതീക്ഷിച്ചില്ല... രാജ്യം വിടല്‍ കമന്റിനെക്കുറിച്ച് ചോപ്രയുടെ പ്രതികരണം

എന്നാലും കോലീ, ഒരിക്കലും പ്രതീക്ഷിച്ചില്ല | Oneindia Malayalam

മുംബൈ: വിദേശ താരങ്ങളെയാണ് ഇഷ്ടമെങ്കില്‍ രാജ്യം വിട്ടുപോവാന്‍ ആരാധകനോട് ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി പുതിയ വിവാദത്തിലാണ് പെട്ടിരിക്കുന്നത്. കോലിയുടെ കമന്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി പലരും രംഗത്തു വന്നിരുന്നു. കോലി പറഞ്ഞത് ശരിയായില്ലെന്ന നിലപാടാണ് ബിസിസിഐയും സ്വീകരിച്ചത്.

അതിനിടെ ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര കോലിയെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ്. ഇതിനേക്കാള്‍ നല്ലൊരു മറുപടി കോലിക്കു ആരാധകനു നല്‍കാമായിരുന്നുവെന്നാണ് ചോപ്ര പറഞ്ഞത്.

അദ്ഭുതം തോന്നിയെന്ന് ചോപ്ര

അദ്ഭുതം തോന്നിയെന്ന് ചോപ്ര

കോലിയുടെ കമന്റ് തന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയെന്നാണ് ചോപ്ര പ്രതികരിച്ചത്. കോലിയാണ് ഇങ്ങനെ പറഞ്ഞതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരിക്കലും ഇത്തരത്തില്‍ വിവേകശൂന്യമായി സംസാരിക്കുന്നയാളല്ല അദ്ദേഹം.
കഴിഞ്ഞ 18-24 മാസത്തിനിടെ കോലി ഏറെ പക്വത കൈവരിച്ചതായി നാം കണ്ടു കഴിഞ്ഞു. വളരെ സൂക്ഷിച്ചാണ് അദ്ദേഹം സമീപകാലത്ത് സംസാരിച്ചിരുന്നതെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാറില്ല

വിജയത്തിന്റെ ക്രെഡിറ്റ് എടുക്കാറില്ല

മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ ഒരിക്കലും ടീമിന്റെ വിജയത്തിന്റെ ക്രെഡിറ്റ് കോലി എടുക്കുന്നതായി കണ്ടിട്ടില്ല. മറിച്ച് ടീമിന്റെ പ്രകടനത്തില്‍ ഏറെ ആഹ്ലാദം പ്രകടിപ്പിക്കുകയും വളരെ പക്വതയോടെയും വിനയത്തോടെയും സംസാരിക്കുകയാണ് കോലി ചെയ്യാറുള്ളതെന്ന് ചോപ്ര പറഞ്ഞു.
അത്തമൊരു വ്യക്തിയില്‍ നിന്നാണ് ഇപ്പോള്‍ ഇങ്ങനെയൊരു കമന്റ് ഉണ്ടായിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

അംഗീകരിക്കാനാവില്ല

അംഗീകരിക്കാനാവില്ല

ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോവണമെന്ന തരത്തിലുള്ള കോലിയുടെ അഭിപ്രായം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ചോപ്ര വ്യക്തമാക്കി. തീര്‍ച്ചയായും നിരാശാജനകമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഇത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. അഭിപ്രായസ്വാതന്ത്ര്യം ഏതൊരാള്‍ക്കുമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ സോഷ്യല്‍ മീഡിയകള്‍ വഴി ഇത് തെറ്റായി ജനങ്ങളിലെത്താറുമുണ്ട്. ആരാധകന്റെ അത്തരമൊരു കമന്റിന് കോലി കുറച്ചു കൂടി ശ്രദ്ധിച്ച് മറുപടി നല്‍കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ചോപ്ര പറഞ്ഞു.

കോലിയുടെ കമന്റ്

കോലിയുടെ കമന്റ്

കോലിയുടെ ബാറ്റിങില്‍ എന്തെങ്കിലും പ്രത്യേകത ഉള്ളതായി തോന്നിയിട്ടില്ല. ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങിനേക്കാള്‍ താന്‍ ആസ്വദിക്കുന്നത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങളുടടെ ബാറ്റിങാണെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. ഇതിനു കോലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. നിങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തില്‍ പോയി ജീവിക്കൂയെന്നു കോലി നിര്‍ദേശിക്കുകയായിരുന്നു. ഈ കമന്റാണ് പിന്നീട് വലിയ കോളിളക്കമുണ്ടാക്കായിത്.

 വിശദീകരണവുമായി കോലി

വിശദീകരണവുമായി കോലി

തന്റെ കമന്റ് വലിയ വിവാദമായി മാറിയതോടെ കോലി കഴിഞ്ഞ ദിവസം ഇതിനു വിശദീകരണവുമായി രംഗത്തു വരികയും ചെയ്തിരുന്നു. ആരാധകന്റെ വിമര്‍ശനത്തിന്റെ ചെറിയൊരു ഭാഗത്തിന് മാത്രമാണ് താന്‍ മറുപടി നല്‍കിയത്. അത് തമാശയായി എടുക്കൂ. അഭിപ്രായ സ്വാതന്ത്ര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നയാളാണ് താന്നെുമായിരുന്നു കോലിയുടെ ട്വീറ്റ്. എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ഉണ്ടാവട്ടെയെന്നു പറഞ്ഞുകൊണ്ടാണ് താരം ട്വീറ്റ് അവസാനിപ്പിച്ചത്.

Story first published: Friday, November 9, 2018, 11:48 [IST]
Other articles published on Nov 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+