വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജോണ്‍സിന്റെ വിയോഗം, ക്രിക്കറ്റ് ലോകത്ത് ഞെട്ടല്‍- അനുശോചനമറിയിച്ച് പ്രമുഖര്‍

മുംബൈയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്

മുംബൈ: ഓസ്‌ട്രേലിയന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഡീന്‍ ജോണ്‍സിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് താരങ്ങളും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും. ഐപിഎല്‍ കമന്ററി സംഘത്തിനൊപ്പം മുംബൈയിലായിരുന്ന ജോണ്‍സിന് ഇവിടെ വച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. കൊവിഡിനെ തുടര്‍ന്ന് ഐപിഎല്ലിന്റെ കമന്ററി സംഘമുള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരും ബയോ ബബ്‌ളിന്റെ ഭാഗമായിരുന്നു.

1

യുഎഇയില്‍ ടൂര്‍ണമെന്റ് മികച്ച രീതിയില്‍ പുരോഗമിക്കവെയാണ് ഇടിത്തീ പോലെ ജോണ്‍സിന്റെ വിയോഗ വാര്‍ത്തയെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവര്‍ മുതല്‍ പല പ്രമുഖ താരങ്ങളും ജോണ്‍സിന്റെ മരണത്തില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും അനുശോചിക്കുകയും ചെയ്തിട്ടുണ്ട്.

ഡീന്‍ ജോണ്‍സിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ധൈര്യവും ശക്തിയും ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നായിരുന്നു' ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കോലി ട്വീറ്റ് ചെയ്തത്.

2

ഡീന്‍ ജോണ്‍സിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്ത ഹൃദയഭേദകമാണ്. മനോഹരമായ ഒരു ആത്മാവിനെ വളരെ പെട്ടെന്നു തിരികെ വിളിച്ചിരിക്കുന്നു. കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിനെതിരേ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് സമാധാനമായി വിശ്രമിക്കട്ടെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ അനുശോചനമറിയിക്കുകയും ചെയ്യുന്നതായി ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ഞങ്ങളുടെ സഹ കമന്റേറ്റര്‍ കൂടിയായ ഡീന്‍ ജോണ്‍സിന്റെ മരണത്തില്‍ ഞെട്ടലും ദുഖവുമുണ്ട്. രാവിലെയും അദ്ദേഹം നല്ല ആരോഗ്യവാനായിരുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ മകനുമായി താന്‍ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. എല്ലാം സാധാരണ നിലയിലായിരുന്നു. എനിക്ക് ഇതു വിശ്വസിക്കാനാനാവുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ്.

3

ഡീന്‍ ജോണ്‍സിന്റെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞപ്പോള്‍ അഗാധമായ ദുഖം തോന്നി. ഇപ്പോഴും ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. തനിക്കു പ്രിയപ്പെട്ട കമന്റേറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം, തന്റെ കരിയറിലെ പല പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലും അദ്ദേഹം കമന്ററി ബോക്‌സിലുണ്ടായിരുന്നു. മനോഹരമായ ഓര്‍മകളാണ് അദ്ദേഹത്തെക്കുറിച്ചുള്ളത്. നമ്മള്‍ അദ്ദേഹത്തെ മിസ്സ് ചെയ്യുമെന്ന് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു.

മുംബൈയില്‍ വച്ച് ഡീന്‍ ജോണ്‍സ് മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഓസ്‌ട്രേലിയയുടെ മഹാനായ താരമായിരുന്നു അദ്ദേഹം, തീര്‍ച്ചയായും അദ്ദേഹത്തെ മിസ്സ് ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ് തന്റെ ചിന്തകളെന്നായിരുന്നു ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിന്റെ ട്വീറ്റ്.

4

അടുത്ത സുഹൃത്തിനെയും സഹപ്രവര്‍ത്തകനെയും നഷ്ടായിയെന്നത് ഞെട്ടിക്കുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ പോയിരിക്കുന്നു. കുടുംബത്തെ അനുശോചനമറിയിക്കന്നു, അദ്ദേഹത്തിന്റെ ആത്മാവ് ശാന്തമായി വിശ്രമിക്കട്ടെയെന്നും ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി ട്വീറ്റ് ചെയ്തു.

Story first published: Thursday, September 24, 2020, 16:59 [IST]
Other articles published on Sep 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X