വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക എതിരാളികളായപ്പോള്‍ ഞങ്ങള്‍ കിരീടം ഉറപ്പിച്ചിരുന്നു- സെവാഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത നേട്ടങ്ങളിലൊന്നാണ് 2011ലെ ഏകദിന ലോകകപ്പ് കിരീടം. കപില്‍ ദേവും സംഘവും 1983ല്‍ ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തതിന് ശേഷം 2011ലെ ഏകദിന ലോകകപ്പിലാണ് ഇന്ത്യ ഏകദിന ലോക കിരീടത്തില്‍ മുത്തമിടുന്നത്. എംഎസ് ധോണിയുടെ ഫിനിഷിങ്, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ലോകകപ്പ്, പല സീനിയര്‍ താരങ്ങളുടെയും അവസാന ലോകകപ്പ് എന്നിങ്ങനെ വൈകാരികമായി ചേര്‍ത്ത് നിര്‍ത്തുന്ന ഒരുപാട് കാര്യങ്ങള്‍ 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കുണ്ടായിരുന്നു.

ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം 2011ലെ ടി20 ലോകകപ്പ് ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയാണ് എതിരാളികളെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ കിരീടം ഇന്ത്യ ഉറപ്പിച്ചിരുന്നുവെന്നാണ് സെവാഗ് ക്രിക് ബസിനോട് സംസാരിക്കവെ പറഞ്ഞത്.

'ഫൈനലില്‍ കടന്നതിന് പിന്നാലെ ഇന്ത്യന്‍ ക്യാംപില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ഇന്ത്യയേയും ശ്രീലങ്കയേയും എങ്ങനെ പരാജയപ്പെടുത്താമെന്നായിരുന്നു സംസാരിച്ചിരുന്നത്.ശ്രീലങ്ക ഫൈനലില്‍ കടന്നതോടെ ഞങ്ങള്‍ കിരീടം നേടുമെന്നുറപ്പായിരുന്നു. കാരണം ഗാരി കേഴ്സ്റ്റന്‍ പരിശീലകനായിരിക്കെ ഞങ്ങള്‍ നിരവധി മത്സരങ്ങള്‍ ശ്രീലങ്കയ്‌ക്കെതിരേ കളിക്കുകയും നിരവധി ജയങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.ജയിക്കുമെന്ന ഉറച്ച മനസോടെയാണ് ഇറങ്ങിയത്. അതിനാല്‍ കഴിവിനനുസരിച്ച് കളിക്കാനാണ് ശ്രമിച്ചത്'- സെവാഗ് പറഞ്ഞു.

virendersehwag

ശ്രീലങ്കയ്‌ക്കെതിരായ ഫൈനലില്‍ സെവാഗ് നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് നടത്തിയത്. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ ലസിത് മലിംഗക്ക് മുന്നില്‍ സെവാഗ് എല്‍ബിയില്‍ കുടങ്ങുകയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിലുടെനീളം ഭേദപ്പെട്ട പ്രകടനം നടത്താന്‍ സെവാഗിനായിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ അക്കൗണ്ട് തുറക്കാനാവാതെ മടങ്ങി.

ഓസ്‌ട്രേലിയയെ സെമിയില്‍ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഓസ്‌ട്രേലിയക്കെതിരായ ജയം ടീമിന്റെ മാനസികാവസ്ഥ മാറ്റിയെന്നും സെവാഗ് പറഞ്ഞു. 'ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ ശ്രീലങ്കയോ പാകിസ്താനോ ഫൈനലില്‍ വന്നാല്‍ തോല്‍പ്പിക്കാനാവുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ ലോകകപ്പ് ഉറപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമെന്നറിയാമായിരുന്നു. ഓസീസിനെ തോല്‍പ്പിച്ചതോടെ കിരീടം നേടിയവരുടെ മനോബലത്തോടെയാണ് ഞങ്ങള്‍ ഫൈനലിനിറങ്ങിയത്'-സെവാഗ് കൂട്ടിച്ചേര്‍ത്തു.ഈ ലോകകപ്പിന് ശേഷം സെവാഗിന് വലിയ അവസരങ്ങള്‍ ലഭിച്ചില്ല. വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെയാണ് സെവാഗിന് കളി അവസാനിപ്പിക്കേണ്ടി വന്നത്.

T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം
2011ലെ ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 275 എന്ന ഭേദപ്പെട്ട വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍വെച്ചത്. 31 റണ്‍സിനിടെ സച്ചിന്‍ ടെണ്ടുല്‍ക്കറെയും വീരേന്ദര്‍ സെവാഗിനെയും കൂടാരം കയറ്റി ശ്രീലങ്ക ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ ഗൗതം ഗംഭീറിന്റെയും (97),എംഎസ് ധോണിയുടെയും (91*) പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്. യുവരാജിന് മുന്നെ ക്രീസിലെത്തിയ ധോണി എട്ട് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് നടത്തിയത്. വിജയ റണ്‍സ് നുവാന്‍ കുലശേഖരയെ സിക്‌സര്‍ പറത്തിയാണ് ധോണി നേടിയത്. ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു സിക്‌സറാണിത്. ഈ സിക്‌സിന് തന്നെ പ്രത്യേക ആരാധകരുണ്ടെന്ന് പറയാം.

ഇതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു ലോകകപ്പ് കിരീടം പോലും നേടിയിട്ടില്ല. 2015ലെയും 2019ലെയും ഏകദിന ലോകകപ്പുകളില്‍ കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ നേടിയ അവസാന ഐസിസി കിരീടം. ഇതിന് ശേഷം പല തവണയും കിരീടത്തിന്റെ വക്കോളമെത്തി ഇന്ത്യ പടിക്കല്‍ കലമുടച്ചു. നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പില്‍ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്.

Story first published: Friday, November 12, 2021, 18:09 [IST]
Other articles published on Nov 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X