എന്നെ ഞാനാക്കിയത് അനുഷ്കയെന്ന് കോലി.. അനുഷ്ക - കോലി ബന്ധത്തിൽ നിർണായകമായത് സഹീർ ഖാന്റെ ഉപദേശം!!

Posted By:

ദില്ലി: വിരാട് കോലി ഇന്നത്തെ വിരാട് കോലിയായതിൽ ഏറ്റവും വലിയ പങ്ക് അനുഷ്ക ശർമയ്കാണ്. വേറെ ആരുമല്ല, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി തന്നെയാണ് ഇക്കാര്യം പറയുന്നത്. ലേഡി ലക്ക് എന്നാണ് വിരാട് അനുഷ്ക ശർമയെ വിശേഷിപ്പിക്കുന്നത്. അനുഷ്ക തന്നെ കൂടുതൽ ക്ഷമയുള്ളവനും വിവേകശാലിയുമാക്കി - വിരാട് പറയുന്നു. ഗൗരവ് കപൂറിന്റെ ചാറ്റ് ഷോയിലാണ് കോലി ഇക്കാര്യം പറഞ്ഞത്.

ഒരിത്തിരി ഉളുപ്പ്... സീറ്റ് ബെൽറ്റ് ഇടാതെ ഹെൽമറ്റ് വെക്കാൻ ഉപദേശിക്കുന്നത് എന്ത് കഷ്ടമാണ്.. സച്ചിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ.. ട്രോൾ!!

ഇന്ത്യൻ ടീമംഗമായിരുന്ന സഹീർ ഖാനാണ് തന്നോട് അനുഷ്ക ശർമയുമായുള്ള ബന്ധം പരസ്യമാക്കാൻ ഉപദേശിച്ചത് എന്നും വിരാട് കോലി പറഞ്ഞു. സഹീർ ഖാനോടാണ് താൻ ഇക്കാര്യം ആദ്യം പറഞ്ഞത്. ഈ ബന്ധം താൻ ഒളിപ്പിക്കാതിരുന്നതിന് കാരണവും സഹീർ ഖാൻ തന്നെ. ഒളിച്ചുവെക്കാൻ സാധിച്ചാൽ പിന്നീട് അതൊരു ബാധ്യതയാകും എന്ന് സഹീറാണ് പറഞ്ഞത്. നിങ്ങൾ ഒരു ബന്ധത്തിലാണ്. അതിൽ തെറ്റൊന്നും ഇല്ല.

kohli-anushka

നാല് വര്‍ഷത്തിനിടെ താൻ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. താൻ മുമ്പ് ബുദ്ധിയില്ലാത്തവനെ പോലെ പെരുമാറിയിരുന്നു. അനുഷക വന്നതിന് ശേഷം തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. തന്റെ ജീവിതത്തിലെ കഷ്ടകാലത്തിലും നല്ലകാലത്തിലും അനുഷ്ക ഒപ്പം നിന്നു. - കോലി പറയുന്നു. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഷാമ്പുവിന്റെ പരസ്യ ചിത്രീകരണത്തിനിടെയാണ് കോലിലും അനുഷ്‌കയും കണ്ടുമുട്ടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Story first published: Saturday, November 4, 2017, 17:22 [IST]
Other articles published on Nov 4, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍