ഐപിഎല്‍; ബാറ്റ്സ്മാന്‍മാര്‍ കൈകാര്യം ചെയ്തു; ട്രോളര്‍മാര്‍ക്ക് വിനയ് കുമാറിന്റെ മറുപടി

Posted By: rajesh mc

ചെന്നൈ: എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേടിയ അതിശയിപ്പിക്കുന്ന വിജയത്തിന് നന്ദി പറയേണ്ടത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി അവസാന ഓവര്‍ എറിയാന്‍ എത്തിയ വിനയ് കുമാറിനോട് കൂടിയാണ്. അവസാന ഓവറില്‍ എതിരാളികള്‍ക്ക് വിജയിക്കാന്‍ 17 റണ്‍ വേണമെന്നിരിക്കെയാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ കുമാറിന് പന്ത് കൈമാറുന്നത്. കൃത്യമായി പന്തെറിഞ്ഞാല്‍ കൈയിലൊതുക്കാന്‍ കഴിയുന്ന വിജയം മുന്നിലുള്ളപ്പോള്‍ പന്തുമായി എത്തിയ വിനയ് കുമാറിന് പക്ഷെ തുടക്കം മുതല്‍ പിഴച്ചു.

ആദ്യ പന്ത് ബാറ്റ്‌സ്മാന്‍ ഡ്വെയിന്‍ ബ്രാവോയ്ക്ക് നേരെയായിരുന്നു. ഒരുഗ്രന്‍ നോബോള്‍ ആയിരുന്നിട്ടും പന്ത് അതിര്‍ത്തിക്ക് അപ്പുറത്തേക്ക് പറത്തിയാണ് കാര്യങ്ങള്‍ തുടങ്ങിയത്. സമ്മര്‍ദത്തിലായ കുമാര്‍ റണ്ണുകള്‍ കൈവിട്ട് നല്‍കി. ഒടുവില്‍ രവീന്ദ്ര ജഡേജ ഒരു സിക്‌സര്‍ കൂടി പറത്തി കാര്യങ്ങള്‍ തീരുമാനമാക്കിയതോടെ വിനയ് കുമാറിന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പറന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുമാറിനെ ട്രോളുന്ന പോസ്റ്റുകളുടെ ബാഹുല്യമാണ്. ഇതിന് ഒരു അവസാനമില്ലെന്ന് മനസ്സിലായതോടെ സ്വയം പ്രതിരോധിച്ച് കുമാര്‍ രംഗത്തെത്തി.

vinaykumar

ഇതിലൊന്നും വലിയ കാര്യമില്ലെന്നാണ് വിനയ് കുമാര്‍ തിരിച്ചടിച്ചത്. ഇതൊരു മത്സരമാണെന്നും ഇതിലിത്ര കാര്യമാക്കേണ്ടെന്നുമാണ് കുമാര്‍ വിശദീകരിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 9 റണ്‍ പ്രതിരോധിച്ചതും, മുംബൈ ഇന്ത്യന്‍സിനെതിരെ 10 റണ്‍ സംരക്ഷിച്ചതുമായ ചരിത്രമുണ്ട്. ആ സമയത്തൊക്കെ നിങ്ങള്‍ എവിടെയായിരുന്നു. ചില സമയത്ത് കാര്യങ്ങള്‍ കൈവിട്ട് പോകും, അതുകൊണ്ട് സമാധാനിക്കൂ, ഇതായിരുന്നു വിനയ് കുമാറിന്റെ ട്വീറ്റ്. കൊല്‍ക്കത്ത പടുത്തുയര്‍ത്തിയ 202 റണ്‍ കോട്ടയാണ് ചെന്നൈ ഇന്നലെ തകര്‍ത്തത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 12, 2018, 8:20 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍