ഐപിഎല്ലിലെ വാഴ്ത്തപ്പെടാത്ത വീരനായകര്‍... കളിച്ചത് ഇവരും, കൈയടി മറ്റുള്ളവര്‍ക്കും

Written By:
IPL 2018 | IPLകളിച്ചത് ഇവരും, കൈയടി മറ്റുള്ളവര്‍ക്കും | OneIndia Malayalam

മുംബൈ: ഐപിഎല്ലിലൂടെ നിരവധി കൡക്കാരാണ് സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നത്. പല യുവ താരങ്ങള്‍ക്കും ദേശീയ ടീമിലേക്കു വഴി തുറന്നതും ഐപിഎല്ലാണ്. ആര്‍ അശ്വിനില്‍ തുടങ്ങി യുസ്‌വേന്ദ്ര ചഹലില്‍ എത്തി നില്‍ക്കുന്ന താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചതും ഐപിഎല്‍ തന്നെ. എന്നാല്‍ വാഴ്ത്തപ്പെടാത്ത ചില വീരനായകരും ടൂര്‍ണമന്റില്‍ ഉണ്ടായിട്ടുണ്ട്.

ടീമിന്റെ കുതിപ്പില്‍ നിര്‍ണായത പങ്കുവഹിച്ചിട്ടും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ലാത്ത പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

എസ് ബദ്രിനാഥ്

എസ് ബദ്രിനാഥ്

ചെന്നൈ സൂപ്പര്‍കിങ്‌സ് ബാറ്റിങിന്റെ നട്ടെല്ലായിരുന്നു ഒരുകാലത്ത് എസ് ബദ്രിനാഥ്. മുന്‍നിര തകര്‍ച്ച നേരിട്ടപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകള്‍ കളിച്ച് ടീമിന്റെ രക്ഷകനായിട്ടുള്ള താരമാണ് അദ്ദേഹം. ബദ്രിനാഥും ക്യാപ്റ്റന്‍ എംഎസ് ധോണിയും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പലപ്പോഴും സിഎസ്‌കെയ്ക്കു തുണയായിട്ടുള്ളത്. പക്ഷെ ധോണിയുടെ നിഴലായി ഒതുങ്ങിപ്പോവാനായിരുന്നു ബദ്രിനാഥിന്റെ വിധി.
2008 മുതല്‍ 13 വരെ സിഎസ്‌കെയ്ക്കു വേണ്ടി 95 മല്‍സരങ്ങളില്‍ നിന്നും 1441 റണ്‍സ് താരം നേടിയിട്ടുണ്ട്. 2015ല്‍ ആര്‍സിബിയിലെത്തിയ ബദ്രിനാഥിന് പക്ഷെ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

അമിത് മിശ്ര

അമിത് മിശ്ര

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാനായ സ്പിന്നര്‍മാരുടെ നിരയിലാണ് അമിത് മിശ്രയുടെ സ്ഥാനം. ആഭ്യന്തര ക്രിക്കറ്റില്‍തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടും ദേശീയ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചില്ല. ഇന്ത്യന്‍ ടീമിനു പുറത്തായപ്പോഴും ഐപിഎല്ലില്‍ താരം മിന്നുന്ന പ്രകടനം തുടര്‍ന്നു.
ഐപിഎല്ലില്‍ ഏറ്റവുധികം വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് മിശ്രയുടെ പേരിലാണ്. 134 മല്‍സരങ്ങളില്‍ നിന്നും 141 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. ഡല്‍ഹി, ഡെക്കാന്‍, ഹൈദരാബാദ് എന്നീ ടീമുള്‍ക്കായി മിശ്ര കളിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം വേണ്ടി ഹാട്രിക്കും കണ്ടെത്തിയ താരമാണ് അദ്ദേഹം.

യൂസഫ് പഠാന്‍

യൂസഫ് പഠാന്‍

ഐപിഎല്ലിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരുടെ നിരയിലാണ് യൂസഫ് പഠാന്റെ സ്ഥാനം. നിരവധി മല്‍സരങ്ങളില്‍ റണ്‍ചേസില്‍ യൂസഫ് തന്റെ ടീമിന്റെ ഹീറോയായിട്ടുണ്ട്. ഫിനിഷറുടെ റോളില്‍ അവസാന ഓവറുകളില്‍ കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ഇതുവരെയുള്ള 11 സീസണുകളിലായി 155 സിക്‌സറുകളാണ് ഐപിഎല്ലില്‍ യൂസഫ് അടിച്ചുകൂട്ടിയത്.
രാജസ്ഥാന്‍, കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകള്‍ക്കു വേണ്ടി ഐപിഎല്ലില്‍ 160 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം 3000ലേറ റണ്‍സ് നേടിയിട്ടുണ്ട്. 42 വിക്കറ്റുകളുമായി ബൗളിങിലും യൂസഫ് ടീമിനു നിര്‍ണായക സംഭാവനയാണ് നല്‍കിയിട്ടുള്ളത്. 201ല്‍ മുംബൈക്കെതിരേ 37 പന്തുകളില്‍ യൂസഫ് നേടിയ സെഞ്ച്വറി ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു.
ഈ സീസണില്‍ ഹൈദരാബാദിനു വേണ്ടി ഇതുവരെ 186 റണ്‍സാണ് താരം നേടിയത്.

ഷാക്വിബുല്‍ ഹസന്‍

ഷാക്വിബുല്‍ ഹസന്‍

നിലവില്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായ ബംഗ്ലാദേശ് താരം ഷാക്വിബുല്‍ ഹസനും ഐപിഎല്ലിലെ വാഴ്ത്തപ്പെടാത്ത ഹീറോസില്‍ ഒരാളാണ്. 2011ല്‍ ഐപിഎല്ലിലുള്ള ഷാക്വിബ് ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഏക ബംഗ്ലാദേശി താരവുമാണ്. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായും ഇപ്പോള്‍ ഹൈദരാബാദിനു വേണ്ടിയും മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് ഷാക്വിബ് കളിച്ചത്.
ഐപിഎല്ലില്‍ തുവരെ 55 മല്‍സരങ്ങളില്‍ കളിച്ച താരം 664 റണ്‍സും 55 വിക്കറ്റുകളും നേടിയിട്ടുണ്ട്.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ഐപിഎല്ലിന്റെ ഈ സീസണില്‍ ഉജ്ജ്വല ബാറ്റിങിലൂടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ താരമാണ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ അമ്പാട്ടി റായുഡു. ബാറ്റിങില്‍ ഏതു പൊസിഷനില്‍ ഇറങ്ങിയാലും റായുഡു മികച്ച ഇന്നിങ്‌സുകളിലൂടെ ടീമിന്റെ പ്രതീക്ഷ കാത്തിട്ടുണ്ട്.
കഴിഞ്ഞ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയാണ് താരം ഈ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം ചേര്‍ന്നത്. ഒമ്പതു വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ 126 മല്‍സരങ്ങളില്‍ നിന്നും 2951 റണ്‍സാണ് റായുഡുവിന്റെ സമ്പാദ്യം. ഈ സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി ഇതിനകം 12 മല്‍സരങ്ങളില്‍ നിന്നും 535 റണ്‍സ് താരം നേടി.
ഐപിഎല്ലിലെ സൂപ്പര്‍ താരത്തിന് പക്ഷെ ഇന്ത്യന്‍ ടീമില്‍ വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. പലപ്പോഴും പകരക്കാരനായാണ് റായുഡു ടീമിലെത്തിയത്. ഈ സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്നു വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിലേക്കു അദ്ദേഹത്തെ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഇവരില്ലാതെ എന്ത് ഐപിഎല്‍? വിരുന്നുകാരായി വന്ന് വീട്ടുകാരായി മാറിയവര്‍... തുടര്‍ച്ചയായ 11ാം സീസണ്‍

ഐപിഎല്‍: ഇവരുടെ 'ഭരണം' ഒരൊറ്റ സീസണ്‍ മാത്രം... വന്‍ പരാജയം, പിന്നാലെ കസേരയും തെറിച്ചു

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, May 17, 2018, 15:35 [IST]
Other articles published on May 17, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍