വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലുണ്ട്, ടീം ഇന്ത്യയില്‍ ഇല്ല!! ഇവരൊന്നിച്ചാല്‍ സൂപ്പര്‍ ടീം, നയിക്കാന്‍ പൃഥ്വി

ദേശീയ ടീമിനായി കളിച്ചിട്ടില്ലാത്ത ചില ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നു

മുംബൈ: നിരവധി മികച്ച താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സംഭാവന ചെയ്ത ടൂര്‍ണമെന്റാണ് ഐപിഎല്‍. നിലവില്‍ ദേശീയ ടീമിലുള്ള പല താരങ്ങളും ഐപിഎല്ലിലൂടെ ഉദയം ചെയ്തവരാണ്. ചില താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ടീം ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ മറ്റു ചിലര്‍ ചുരുക്കം മല്‍സരങ്ങളില്‍ മാത്രം കളിച്ചു മടങ്ങി.

ഈ സീസണില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി മികച്ച പ്രകടനം നടത്തിയ, എന്നാല്‍ സീനിയര്‍ ടീമിനായി ഇതുവരെ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഡ്രീം ടീമിനെ തിരഞ്ഞെടുത്താല്‍ ഇങ്ങനെയുണ്ടാവും.

പൃഥ്വി ഷാ (ക്യാപ്റ്റന്‍, ഡല്‍ഹി)

പൃഥ്വി ഷാ (ക്യാപ്റ്റന്‍, ഡല്‍ഹി)

അണ്ടര്‍ 19 ലോകകപ്പില്‍ ഈ വര്‍ഷം ഇന്ത്യയെ കിരീടവിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ പൃഥ്വി ഷായാണ് ഡ്രീം ടീമിന്റെയും നായകന്‍. ടീമിന്റെ ഓപ്പണര്‍മാരിലൊരാളും പൃഥ്വി തന്നെ. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.
സീസണില്‍ ഒമ്പതു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂവെങ്കിലും തന്റെ മികവ് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ പൃഥ്വിക്കു സാധിച്ചു. 153.12 സ്‌ട്രൈക്ക് റേറ്റില്‍ 245 റണ്‍സാണ് താരം നേടിയത്. ഐപിഎലിലെ പ്രകടനം ഇന്ത്യന്‍ എ ടീമിലും പൃഥ്വിക്ക് ഇടം നേടിക്കൊടുത്തു.

സൂര്യകുമാര്‍ യാദവ് (മുംബൈ)

സൂര്യകുമാര്‍ യാദവ് (മുംബൈ)

പൃഥ്വിയുടെ ഓപ്പണിങ് പങ്കാളി മുംബൈ ഇന്ത്യന്‍സിന്റെ ടോപ്‌സ്‌കോററായ സൂര്യകുമാര്‍ യാദവാണ്. ഈ സീസണില്‍ തന്റെ ഹോം ടീമായ മുംബൈക്കു വേണ്ടി ആദ്യമായി കളിക്കാന്‍ ലഭിച്ച അവസരം യാദവ് ശരിക്കും മുതലെടുക്കുക തന്നെ ചെയ്തു.
മധ്യനിരയില്‍ നിന്നും ഓപ്പണറുടെ റോളിലേക്ക് പ്രൊമോഷന്‍ ലഭിച്ചതോടെ യാദവ് കത്തിക്കയറി. 14 മല്‍സരങ്ങളില്‍ നിന്നും 512 റണ്‍സാണ് താരം നേടിയത്.

നിതീഷ് റാണ (കൊല്‍ക്കത്ത)

നിതീഷ് റാണ (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഈ സീസണിലെ കണ്ടെത്തലാണ് യുവ ഓള്‍റൗണ്ടര്‍ നിതീഷ് റാണ. മധ്യനിരയില്‍ ചില മികച്ച ഇന്നിങ്‌സുകളാണ് സീസണില്‍ താരം കാഴ്ചവച്ചത്. ബൗളിങില്‍ ടീമിനു നിര്‍ണായക ബ്രേക്ത്രൂകളും നല്‍കാന്‍ റാണയ്ക്കു കഴിഞ്ഞു.

ഇഷാന്‍ കിഷന്‍ (മുംബൈ)

ഇഷാന്‍ കിഷന്‍ (മുംബൈ)

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പറും ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരവുമായ ഇഷാന്‍ കിഷന്‍ ഏറെ പ്രതീക്ഷ നല്‍കുന്ന യുവ ബാറ്റ്‌സ്മാനാണ്. 275 റണ്‍സാണ് സീസണില്‍ താരം മുംബൈക്കു വേണ്ടി നേടിയത്. 149.45 സ്‌ട്രൈക്ക്‌റേറ്റോടെയായിരുന്നു ഇഷാന്‍ 300ന് അടുത്ത് റണ്‍സെടുത്തത്.
ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും താരം മികവ് പുലര്‍ത്തിയിരുന്നു.

 ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത)

ശുഭ്മാന്‍ ഗില്‍ (കൊല്‍ക്കത്ത)

പൃഥ്വി ഷാ നയിച്ച ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ റണ്‍മെഷീനായിരുന്നു ശുഭ്മാന്‍ ഗില്‍. കന്നി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മികച്ച പ്രകടനമാണ് ഗില്‍ കാഴ്ചവച്ചത്.
തന്റെ സ്ഥിരം പൊസിഷനില്‍ നിന്നു മാറി ബാറ്റിങില്‍ താഴേക്ക് ഇറങ്ങേണ്ടിവന്നെങ്കിലും 13 മല്‍സരങ്ങളില്‍ നിന്നും 33.83 ശരാശരിയില്‍ 203 റണ്‍സെടുക്കാന്‍ താരത്തിനു സാധിച്ചു. പുറത്താവാതെ നേടിയ 57 റണ്‍സാണ് ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍.

ക്രുനാല്‍ പാണ്ഡ്യ (മുംബൈ)

ക്രുനാല്‍ പാണ്ഡ്യ (മുംബൈ)

ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ചു സീസണുകളായി ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറായ ക്രുനാല്‍ പാണ്ഡ്യ.
സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ കൂടിയായ ക്രുനാല്‍ ഇത്തവണയും ബാറ്റിങിലും ബൗളിങിലും ടീമിന് നിര്‍ണായക സംഭാവനകള്‍ നല്‍കി.
145.22 സ്‌ട്രൈക്ക്‌റേറ്റില്‍ 228 റണ്‍സാണ് താരം നേടിയത്. 12 വിക്കറ്റുകളും ക്രുനാല്‍ പോക്കറ്റിലാക്കി.

കെ ഗൗതം (രാജസ്ഥാന്‍)

കെ ഗൗതം (രാജസ്ഥാന്‍)

കന്നി ഐപിഎല്ലില്‍ തന്നെ മികച്ച പ്രകടനമാണ് കര്‍ണാടകയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കാഴ്ചവച്ചത്. 6.2 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാന്‍ വാങ്ങിയത്. ഈ കോടികള്‍ വെറുതെയായിപ്പോയില്ലെന്നു കളിക്കളത്തില്‍ ഗൗതം തെളിയിച്ചു.
ബാറ്റിങില്‍ ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ച താരം ബൗളിങിലും ടീമിന് നിര്‍ണായക സംഭാവനയാണ് നല്‍കിയത്.

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ)

മയാങ്ക് മര്‍ക്കാന്‍ഡെ (മുംബൈ)

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലാണ് യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കാന്‍ഡെ. കന്നി ഐപിഎല്ലില്‍ തന്നെ ടീമിന്റെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് താരം കാഴ്ചവച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ അത്ര മല്‍സരപരിചയം ഇല്ലാതിരുന്നിട്ടും മയാങ്ക് ഐപിഎല്ലില്‍ കസറി. 14 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളെടുക്കാന്‍ താരത്തിനായിരുന്നു.

 ദീപക് ചഹര്‍ (ചെന്നൈ)

ദീപക് ചഹര്‍ (ചെന്നൈ)

ഐപിഎല്ലിന്റെ ഈ സീസണിലൂടെ ചെന്നെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പേസറാണ് ദീപക് ചഹര്‍. രാജസ്ഥാനില്‍ നിന്നുള്ള പേസര്‍ പവര്‍പ്ലേ ഓവറുകളില്‍ മിന്നുന്ന പ്രകടനം തന്നെ പുറത്തെടുത്തു. ടൂര്‍ണമെന്റില്‍ 10 വിക്കറ്റുകളെടുത്ത ചഹറിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസ് ബൗളിങിന് ഈ സീസണില്‍ ചുക്കാന്‍ പിടിച്ചത് സിദ്ധാര്‍ഥ് കൗളായിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും കൗളിന് ഇടം നേടിക്കൊടുത്തു. പഞ്ചാബില്‍ നിന്നുള്ള സ്പിന്നര്‍ 21 വിക്കറ്റുകളാണ് ഹൈദരാബാദിനു വേണ്ടി വീഴ്ത്തിയത്.

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

പരിക്കുമൂലം ഈ സീസണില്‍ ഒരു മല്‍സരത്തില്‍ പോലും കളിക്കാനാവാതെ പിന്‍മാറിയ കമലേഷ് നാഗര്‍കോട്ടിക്കു പകരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലെത്തിയ ബൗളറാണ് പ്രസിദ്ധ് കൃഷ്ണ.
ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടയ്ക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരം കെകെആരിനു വേണ്ടിയും ഇതാവര്‍ത്തിച്ചു. ഏഴു മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് പ്രസിദ്ധ് നേടിയത്.

ഐപിഎല്‍: ടീം ഓഫ് ദി സീസണ്‍ ഇതു തന്നെ... ധോണിയും വില്ല്യംസണും ഒരു കുടക്കീഴില്‍, ആര് നയിക്കും?ഐപിഎല്‍: ടീം ഓഫ് ദി സീസണ്‍ ഇതു തന്നെ... ധോണിയും വില്ല്യംസണും ഒരു കുടക്കീഴില്‍, ആര് നയിക്കും?

സിക്‌സര്‍ മഴയില്‍ മുങ്ങിയ ഐപിഎല്‍... പന്തിനെ നിലം തൊടീക്കാതെ 'പന്ത്'!! അഞ്ഞൂറാനായി 8 പേര്‍സിക്‌സര്‍ മഴയില്‍ മുങ്ങിയ ഐപിഎല്‍... പന്തിനെ നിലം തൊടീക്കാതെ 'പന്ത്'!! അഞ്ഞൂറാനായി 8 പേര്‍

Story first published: Monday, May 28, 2018, 14:57 [IST]
Other articles published on May 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X