വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെടിക്കെട്ടുണ്ട്, ക്ലാസുണ്ട്, പക്ഷേ ഐപിഎല്‍ ലേലത്തില്‍ ഇവരെ ആര്‍ക്കും വേണ്ട

അന്താരാഷ്ട്ര മത്സരങ്ങളില്‍ സമീപകാലത്തെ ഫോമില്ലായ്മ ഗെയ്‌ലിന് തിരിച്ചടിയായെന്നാണ് സൂചന

By Vaishakan

മുംബൈ: ഇത്തവണത്തെ ഐപിഎല്‍ താരലേലം വമ്പന്‍മാരെ സ്വന്തമാക്കാന്‍ വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയപ്പോള്‍ ഏറെ പ്രതീക്ഷി പുലര്‍ത്തിയ വന്‍മരങ്ങള്‍ ആരുംവാങ്ങാതെ നിരാശരായി. ഇതില്‍ വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ടവര്‍ മുതല്‍ ക്ലാസ് ബാറ്റ്‌സ്മാന്‍മാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

വെടിക്കെട്ട് വീരനായ ക്രിസ് ഗെയ്‌ലിനെ ലേലത്തിന്റെ ആദ്യ ദിനത്തില്‍ ആരും വാങ്ങാതിരുന്നത് അമ്പരിപ്പിക്കുന്നതായി. മാര്‍ട്ടിന്‍ ഗുപ്ടിലിനെയും ആരും വാങ്ങിയില്ല. മുരളി വിജയ്, ജോ റൂട്ട്, ഹാഷിം അംല എന്നിവരും നിരാശപ്പെടേണ്ടി വന്നു.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

ഈ പേര് തന്നെ ധാരാളമാണ്. ലോകത്തുള്ള സകല ബൗളര്‍മാരുടെയും പേടിസ്വപ്‌നമാണ് ക്രിസ് ഗെയ്ല്‍ എന്ന് വെസ്റ്റിന്‍ഡീസ് താരം. ഐപിഎല്ലില്‍ തുടര്‍ച്ചയായി ടോപ് സ്‌കോറര്‍ പട്ടം സ്വന്തമാക്കിയ ഗെയ്‌ലിന് 101 ത്സരങ്ങളില്‍ നിന്ന് 3626 റണ്‍സാണ് സമ്പാദ്യം. അഞ്ച് സെഞ്ച്വറികളും 21 സെഞ്ച്വറികളുമാണ് ഐപിഎല്ലില്‍ താരത്തിന്റെ സമ്പാദ്യം. ഇത്രയൊക്കെ പെരുമയുണ്ടായിട്ടും ലേലത്തില്‍ രണ്ടു കോടി അടിസ്ഥാന വിലയിട്ട ഗെയ്‌ലിനെ സ്വന്തമാക്കാന്‍ ഒരു ടീമുകളും രംഗത്തെത്തിയില്ല. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നിരവധി മത്സരങ്ങളില്‍ വിജയിപ്പിച്ച ഗെയ്‌ലിനെ അവരും പരിഗണിച്ചില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ സമീപകാലത്തെ ഫോമില്ലായ്മ ഗെയ്‌ലിന് തിരിച്ചടിയായെന്നാണ് സൂചന.

മുരളി വിജയ്

മുരളി വിജയ്

ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയുള്ള താരമാണ് മുരളി വിജയ്. 2009 മുതല്‍ 2013 വരെ ചെന്നൈയില്‍ മികച്ച രീതിയില്‍ കളിച്ച വിജയ് പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് കളം മാറ്റിയിരുന്നു. 75 മത്സരങ്ങളില്‍ നിന്ന് 1807 റണ്‍സാണ് വിജയിന്റെ ഐപിഎല്‍ സമ്പാദ്യം. എന്നാല്‍ രണ്ടു കോടി അടിസ്ഥാന വിലയിട്ട വിജയ്ക്കായി ടീമുകളൊന്നും രംഗത്തെത്തിയില്ല. കഴിഞ്ഞ സീസണില്‍ പരുക്കിനെ തുടര്‍ന്ന് പുറത്തിരുന്ന വിജയിനെ മോശം ഫോമിനെ തുടര്‍ന്നാണ് ടീമുകള്‍ പരിഗണിക്കാതിരുന്നത്.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍

മാര്‍ട്ടിന്‍ ഗുപ്റ്റില്‍

ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് താരങ്ങളിലൊരാളായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ വാങ്ങാനും ഒരു ടീമും താല്‍പര്യം പ്രകടിപ്പിച്ചില്ല. താരത്തെ നിലനിര്‍ത്താന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ശ്രമം നടത്തിയില്ല. അതേസമയം കഴിഞ്ഞ സീസണില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് വെറും 132 റണ്‍സാണ് ഗുപ്റ്റിലിന്റെ സമ്പാദ്യം. ഐപിഎല്ലില്‍ ഇതുവരെ മികവുറ്റ പ്രകടനം കാഴ്ച്ചവയ്ക്കാത്തതാണ് ഗുപ്റ്റിലിന് തിരിച്ചടിയായത്.

ഹാഷിം അംല

ഹാഷിം അംല

ഇത്തവണ ലേലത്തില്‍ അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ട താരമാണ് അംല. എല്ലാ ഫോര്‍മാറ്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അംലയെ വാങ്ങാന്‍ ആരും വരാതിരുന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. 1.5 കോടിയായിരുന്നു അംലയുടെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ മിന്നുന്ന ഫോമിലായിരുന്നു അംല. 10 മത്സരങ്ങളില്‍ നിന്ന് 420 റണ്‍സാണ് അംലയുടെ സമ്പാദ്യം. ഇതില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയുമാണ് ഉള്ളത്. ഓള്‍റൗണ്ടര്‍മാര്‍ക്ക് ടീമുകള്‍ പ്രാധാന്യം നല്‍കിയതാണ് അംലയെ പരിഗണിക്കാതിരുന്നതിന് കാരണമെന്ന് സൂചനയുണ്ട്.

ജോ റൂട്ട്

ജോ റൂട്ട്

ക്ലാസ് താരം, സ്ഥിരത ഇതെല്ലാം അടങ്ങിയതാണ് ജോ റൂട്ട്. എന്നാല്‍ താരത്തിനെ വാങ്ങാനും ആരും താല്‍പര്യപ്പെട്ടില്ല. 1.5 റണ്‍സായിരുന്നു അടിസ്ഥാന വില. ഇംഗ്ലണ്ടിനായി മികച്ച പ്രകടനമായിരുന്നു റൂട്ട് കാഴ്ച്ചവെച്ചിരുന്നത്. എന്നാല്‍ ടി20യില്‍ സമീപകാലത്ത് ഫോം മങ്ങിയത് തിരിച്ചടിയായെന്നാണ് സൂചന. ഇതോടൊപ്പം വെടിക്കെട്ട് ബാറ്റ്‌സ്മാനല്ല റൂട്ടെന്നും ടീമുകള്‍ പറയുന്നു.

ജെയിംസ് ഫോക്‌നര്‍

ജെയിംസ് ഫോക്‌നര്‍

ആസ്‌ത്രേലിയയുടെ വെടിക്കെട്ട് താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ മികച്ച പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല ഫോക്‌നര്‍. 2016,17 സീസണുകളില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഫോക്‌റുടേത്. ഇത് മികച്ച ഓള്‍റൗണ്ടറായിരുന്നിട്ടും താരത്തിന് തിരിച്ചടി ആവുകയായിരുന്നു. ടീമുകളില്‍ ഒന്ന് പോലും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പര്യപ്പെട്ടില്ല.

പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേലിനെ സ്വന്തമാക്കാന്‍ ഒരു ടീമും രംഗത്തെത്തിയില്ല. ഒരു കോടിയാണ് പാര്‍ഥിവിന് അടിസ്ഥാന വിലയിട്ടിരുന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം തന്നെയായിരുന്നു പാര്‍ഥിവിന്റേത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

Story first published: Saturday, January 27, 2018, 15:00 [IST]
Other articles published on Jan 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X