വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിക്‌സറുക്കളുടെ ആറാം തമ്പുരാന്‍.... യുവിയുടെ മികച്ച 5 ഇന്നിംഗ്‌സുകള്‍ ഇവയാണ്

By Vaisakhan MK
ശരിക്കും ഓസ്‌ട്രേലിയയെ തകർത്തത് ആരാണ്?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓള്‍റൗണ്ടിംഗ് മുഖമായിരുന്ന യുവരാജ് സിംഗ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു കാലത്ത് ഇന്ത്യന്‍ ബാറ്റിംഗില്‍ ഫിനിഷിംഗിന്റെ പര്യായമായിരുന്നു യുവി. 17 വര്‍ഷത്തോളം ഇന്ത്യന്‍ നിരയുടെ അവിഭാജ്യ ഘടകമായിരുന്ന യുവരാജിനെ, സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യന്‍ ടീമിന്റെ ശക്തി കേന്ദ്രമായി മാറിയത്.

യുവരാജ് പാഡഴിക്കുമ്പോള്‍ ചര്‍ച്ചയാവുന്നത് അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സുകള്‍ ഏതൊക്കെയായിരുന്നു എന്നാണ്. നിരവധി ഇന്നിംഗ്‌സുകള്‍ അവിസ്മരണീയമാക്കിയിട്ടുണ്ട് യുവരാജ്. അതില്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സുകളാണ് അധികവും. അത്തരം അഞ്ച് ഇന്നിംഗ്‌സുകള്‍ ഇവയാണ്.

ഐസിസി നോക്കൗട്ട്

ഐസിസി നോക്കൗട്ട്

യുവരാജിനെ ക്രിക്കറ്റ് ലോകം ആദ്യമായി ശ്രദ്ധിച്ചത് ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റിലായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 80 പന്തില്‍ 84 റണ്‍സടിച്ച് യുവരാജ് അമ്പരിപ്പിച്ചു. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഈ മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരെ ഓസീസ് പേസ് നിര മടക്കിയപ്പോള്‍ ഒട്ടും ഭയമില്ലാതെ ഇവരെ നേരിട്ടാണ് യുവരാജ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ടൂര്‍ണമെന്റിലെ ക്വാര്‍ട്ടറിലായിരുന്നു ഈ ഇന്നിംഗ്‌സ് പിറന്നത്.

നാറ്റ്‌വെസ്റ്റ് ട്രോഫി

നാറ്റ്‌വെസ്റ്റ് ട്രോഫി

നാറ്റ്‌വെസ്റ്റ് പരമ്പരയിലെ ഫൈനലായിരുന്നു യുവരാജിന്റെ പ്രതിഭയെ കണ്ടെത്തിയത്. ഇന്ത്യ അക്കാലത്ത് പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും മികച്ച സ്‌കോറും ഇതായിരുന്നു. 326 റണ്‍സായിരുന്നു വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇന്ത്യയെ യുവരാജും മുഹമ്മദ് കൈഫും ചേര്‍ന്ന് 121 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. യുവരാജ് 69 റണ്‍സെടുത്തു. ഇത് യുവിയുടെ കരിയറിലെ മികച്ച ഇന്നിംഗ്‌സായിട്ടാണ് വിലയിരുത്തുന്നത്.

ടി20 ലോകകപ്പ്

ടി20 ലോകകപ്പ്

2007 ടി20 ലോകകപ്പിലെ 12 പന്തില്‍ നേടിയ ഫിഫ്റ്റിയാണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായി യുവിയെ ഉയര്‍ത്തിയത്. മത്സരത്തില്‍ ഇംഗ്ലീഷ് താരം ആന്‍ഡ്രൂ ഫഌന്റോഫുമായി ഉണ്ടായ വാക്കുതര്‍ക്കം കൊണ്ട് അടിയേറ്റത് സ്റ്റുവര്‍ട്ട് ബ്രോഡിനാണ്. ബ്രോഡ് എറിഞ്ഞ 19ാം ഓവറിലെ എല്ലാ പന്തും യുവരാജ് സിക്‌സറിന് പറത്തി. ഈ ഇന്നിംഗ്‌സാണ് ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിക്കാന്‍ സഹായിച്ചത്. യുവരാജിന്റെ സഹായത്തോടെ ഇന്ത്യ ടി20 ലോകകപ്പ് നേടുകയും ചെയ്തു.

സിഡ്‌നിയിലെ കുതിപ്പ്

സിഡ്‌നിയിലെ കുതിപ്പ്

ഇന്ത്യന്‍ നിരയിലെ യുവതാരം ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടി ഞെട്ടിച്ച റെക്കോര്‍ഡും യുവരാജിനുള്ളതാണ്. സിഡ്‌നി ഏകദിനത്തില്‍ യുവരാജിനെ അഞ്ചാം സ്ഥാനത്ത് ഇറക്കിയായിരുന്നു ഇന്ത്യയുടെ പരീക്ഷണം. ഇതിന്റെ ഗുണം ടീമിന് ലഭിക്കുകയും ചെയ്തു. 122 പന്തില്‍ 139 റണ്‍സടിച്ച് യുവരാജ് ഓസ്‌ട്രേലിയയെ ഞെട്ടിക്കുകയും ചെയ്തു. നാലാം വിക്കറ്റില്‍ 213 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാനും യുവരാജിന് സാധിച്ചു. ലോകക്രിക്കറ്റിനെ അടക്കി വാണിരുന്ന ഓസ്‌ട്രേലിയ പിന്നീട് ഭയത്തോടെയാണ് യുവരാജിനെ കണ്ടിരുന്നത്.

ലോകകപ്പ് നേട്ടം

ലോകകപ്പ് നേട്ടം

2011ലെ ലോകകപ്പില്‍ നിരവധി ഇന്നിംഗ്‌സുകള്‍ യുവരാജിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. 261 റണ്‍സിന്റെ വിജയലക്ഷ്യമാണ് ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയത്. കിരീടം നിലനിര്‍ത്താന്‍ എത്തിയതായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ യുവരാജിന്റെ പോരാട്ട വീര്യം ഒരിക്കല്‍ കൂടി ആ മത്സരത്തില്‍ തെളിഞ്ഞു. അവസാന 12 ഓവറില്‍ 74 റണ്‍സ് ഇന്ത്യക്ക് ആവശ്യമായിരുന്നു. സുരേഷ് റെയ്‌നയെ കൂട്ടുപിടിച്ച് 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇന്ത്യ വിജയത്തിലേക്ക് നടന്ന് കയറിയത്. അന്ന് ബ്രെറ്റ് ലീക്കെതിരെ യുവരാജിന്റെ കവര്‍ ഡ്രൈവ് വളരെയധികം പ്രശംസ നേടിയിരുന്നു. ടൂര്‍ണമെന്റിലെ നാലാമത്തെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ഈ ഇന്നിംഗ്‌സിലൂടെ യുവിക്ക് ലഭിച്ചു.

Story first published: Monday, June 10, 2019, 16:28 [IST]
Other articles published on Jun 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X