ഐപിഎല്‍; ചെന്നൈ ടീമിന്റെ മത്സരങ്ങള്‍ കേരളത്തിലേക്ക്; ആരാധകര്‍ ആഹ്ലാദത്തില്‍

Posted By: rajesh mc

തിരുവനന്തപുരം: ഐപിഎല്ലില്‍ സ്വന്തമായി ടീമില്ലാത്ത മലയാളി ആരാധകര്‍ക്ക് ആശ്വാസമെത്തുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മാച്ചുകള്‍ കേരളത്തിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാവേരി നദീജല പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് മാച്ചുകള്‍ കേരളത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്.

ഇതുസംബന്ധിച്ച് ബിസിസിഐ കെസിഎ പ്രതിനിധികളുമായി സംസാരിച്ചു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആണ് വേദിയാകുക. കാവേരി നദീജല പ്രശ്നത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണിത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാക്കാന്‍ സമ്മതമാണെന്നും തയ്യാറെടുപ്പിന് ബുദ്ധിമുട്ടില്ലെന്നും ബി.സി.സി.ഐയെ അറിയിച്ചതായി കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് അറിയിച്ചു.

ipl

പ്രക്ഷോഭം തുടര്‍ന്നാല്‍ മൂന്ന് ദിവസത്തിനകം വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഏപ്രില്‍ 10-നാണ് ചെന്നൈയുടെ അടുത്ത ഹോം മത്സരം. ഐ.പി.എല്ലിനെതിരേ തമിഴ് നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ ആലോചന.

മത്സരങ്ങള്‍ക്കെതിരെ നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നും രജനി ആഹ്വാനം ചെയ്തിട്ടുണ്ട്. മത്സരങ്ങള്‍ മാറ്റുകയാണെങ്കില്‍ ഏപ്രില്‍ പത്ത് മുതല്‍ മെയ് 20 വരെയുള്ള ചെന്നൈയുടെ ഏഴു മത്സരങ്ങള്‍ക്ക് പുറമെ ബെംഗളുരു ചെന്നൈ മത്സരവും തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 8, 2018, 17:00 [IST]
Other articles published on Apr 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍