വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റ് ടീമിലേക്കു ഇനി തിരിച്ചുവരവില്ല!! ഇന്ത്യക്കു വേണ്ടാത്തവര്‍? ഇവര്‍ക്കു മുന്നില്‍ വാതിലടയും...

ചില താരങ്ങള്‍ക്കു ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തുക ഇനി അസാധ്യമാവും

By Manu
മികച്ച ഒരു യുഗത്തിന് അന്ത്യമാവുകയാണോ? | Oneindia Malayalam

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ ദുരന്തം മറന്ന് ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ പുതിയൊരു പരമ്പരയ്ക്ക് ഇറങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 1-4ന്റെ വന്‍ പരാജയമാണ് ഇന്ത്യയേറ്റുവാങ്ങിയത്. ബാറ്റിങ്‌നിര ദയനീയമായി പരാജയപ്പെട്ടതാണ് ഇന്ത്യയെ ഇത്തരമൊരു ദുരന്തത്തിലേക്കു വീഴ്ത്തിയത്.

ടീം ഇന്ത്യയുടെ ഒന്നാം റാങ്ക് തുലാസില്‍!! കൈവിടാതെ കാക്കാം... ഇത് കൂടി സംഭവിക്കണംടീം ഇന്ത്യയുടെ ഒന്നാം റാങ്ക് തുലാസില്‍!! കൈവിടാതെ കാക്കാം... ഇത് കൂടി സംഭവിക്കണം

ടീം ഇന്ത്യക്കൊപ്പം ഇനിയുണ്ടാവുമോ? ഇവര്‍ക്ക് ജീവന്‍മരണ പരമ്പര!! ഫോമില്ലെങ്കില്‍ ചീട്ട് കീറും... ടീം ഇന്ത്യക്കൊപ്പം ഇനിയുണ്ടാവുമോ? ഇവര്‍ക്ക് ജീവന്‍മരണ പരമ്പര!! ഫോമില്ലെങ്കില്‍ ചീട്ട് കീറും...

ഇംഗ്ലണ്ടിനെതിരേ ഏറെ പഴികേട്ട താരങ്ങളായിരുന്നു ശിഖര്‍ ധവാനും ദിനേഷ് കാര്‍ത്തികും. ഇരുവരും വിന്‍ഡീസിനെതിരായ പരമ്പരയില്‍ തഴയപ്പെടുകയും ചെയ്തു. ടെസ്റ്റ് ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് ദുഷ്‌കമായി മാറിയ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

സ്ഥിരം ക്യാപ്റ്റന്‍ വൃധിമാന്‍ സാഹയുടെ അഭാവത്തില്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ദിനേഷ് കാര്‍ത്തികിന് സ്ഥാനമുറപ്പിക്കാന്‍ ലഭിച്ച അവസരമായിരുന്നു ഇംഗ്ലണ്ട് പര്യടനം. എന്നാല്‍ ഈ അവസരം മുതലെടുക്കാന്‍ അദ്ദേഹത്തിനായില്ല. എട്ടു വര്‍ഷത്തിനു ശേഷം അടുത്തിടെയാണ് കാര്‍ത്തികിനെ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിച്ചത്. അഫ്ഗാനിസ്താനെതിരേ നടന്ന ഏക ടെസ്റ്റിനു പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിലും താരം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.
ഇംഗ്ലണ്ടില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്നും വെറും 25 റണ്‍സാണ് കാര്‍ത്തികിനു നേടാനായത്. ഇതേ തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ നിന്നും താരം തഴയപ്പെടുകയും ചെയ്തു. പകരമെത്തിയ യുവതാരം റിഷഭ് പന്ത് മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു.

കരുണ്‍ നായര്‍

കരുണ്‍ നായര്‍

ടെസ്റ്റില്‍ ഇന്ത്യക്കു ഏറെ പ്രതീക്ഷ നല്‍കിയ താരമായിരുന്നു മറുനാടന്‍ മലയാളി താരം കൂടിയായ കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയുമായി കസറിയ കരുണിന് പക്ഷെ പിന്നീട് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം.
ഇന്ത്യക്കു വേണ്ടി ഏഴു ടെസ്റ്റുകൡ നിന്നും 62.33 ശരാശരിയില്‍ 374 റണ്‍സ് കരുണ്‍ നേടിയിട്ടുണ്ട്. എന്നിട്ടും ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമില്‍ താരത്തിന് ഇടം ലഭിച്ചില്ല. ഇപ്പോള്‍ വിന്‍ഡീസിനെതിരേ നടക്കുന്ന പരമ്പരയില്‍ നിന്നും കരുണ്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
മികച്ച ഫോമിലായിട്ടും ടീമില്‍ ഇടം ലഭിക്കില്ലെന്ന് ഉറപ്പായതോടെ കരുണിന് ഇനിയൊരിക്കലും ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചനകള്‍.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ മിന്നും താരമായ ഓപ്പണര്‍ ശിഖര്‍ ധവാന് ടെസ്റ്റില്‍ പക്ഷെ കഷ്ടകാലമാണ്. ടെസ്റ്റില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചിട്ടും പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ ധവാനായിട്ടില്ല. ഇതേ തുടര്‍ന്നാണ് വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത്. സ്വിങ് ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നതാണ് ടെസ്റ്റില്‍ ധവാന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. തുടര്‍ച്ചയായി വിക്കറ്റ് കീപ്പര്‍ക്കും സ്ലിപ്പ് ഫീല്‍ഡര്‍മാര്‍ക്കും ക്യാച്ച് നല്‍കിയാണ് അദ്ദേഹം പുറത്താവുന്നത്.
ഇന്ത്യക്കു പുറത്തു നടക്കുന്ന ടെസ്റ്റുകളിലാണ് ധവാന്‍ വന്‍ ദുരന്തമായി മാറുന്നത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ എട്ട് ഇന്നിങ്‌സുകള്‍ കളിച്ച താരത്തിന് 162 റണ്‍സ് മാത്രമാണ് നേടാനായത്. 44 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.
വിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലെത്തിയ പൃഥ്വി ഷായും മയാങ്ക് അഗര്‍വാളുമെല്ലാം മിന്നിയാല്‍ ടെസ്റ്റ് ടീമിലേക്കു മടങ്ങിവരുക ധവാന് ദുഷ്‌കരമായി മാറുമെന്നുറപ്പ്.

Story first published: Thursday, October 4, 2018, 9:13 [IST]
Other articles published on Oct 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X