വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സങ്കക്കാര, മഹേള, ജയസൂര്യ, രണതുംഗ, മുരളി... ലങ്കയുടെ സുവര്‍ണകാലം ഇങ്ങനെ...

By Muralidharan

കുമാര്‍ സങ്കക്കാരയും കളിനിര്‍ത്തി. ലോക ക്രിക്കറ്റില്‍ വിജയങ്ങള്‍ക്ക് മേല്‍ വിജയങ്ങള്‍ കുറിച്ച ശ്രീലങ്ക എന്ന ദ്വീപ് രാജ്യത്തിന്റെ സുവര്‍ണകാലത്തിന്റെ അവസാന കണ്ണിയാണ് സങ്കക്കാര. ശ്രീലങ്ക ഏകദിന ലോകകപ്പ് നേടി കൃത്യം നാല് വര്‍ഷം കൂടി കഴിഞ്ഞാണ് സങ്ക അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 15 വര്‍ഷം ലങ്കന്‍ ബാറ്റിങിന്റെ നെടുംതൂണായി നിന്നു സങ്ക.

മഹേള ജയവര്‍ധനെയായിരുന്നു കളത്തിലും പുറത്തും സങ്കക്കാരയുടെ അടുത്ത കൂട്ട്. റൊമേഷ് കലുവിതരണയുടെ കയ്യില്‍ നിന്നും കീപ്പിങ് ഗ്ലൗസ് കൈമാറിക്കിട്ടിയ സങ്കയ്ക്ക് ബാറ്റിംഗിലും കീപ്പിങിലും ഒരുപോലെ തിളങ്ങാനായി. സങ്കക്കാര, മഹേള, ജയസൂര്യ, രണതുംഗ, മുരളി, ഡിസില്‍വ, അട്ടപ്പട്ടു... തൊണ്ണൂറുകളുടെയും രണ്ടായിരങ്ങളുടെയും ഇന്ത്യന്‍ ആരാധകരുടെ രോമാഞ്ചമായിരുന്ന ലങ്കന്‍ താരങ്ങളെ കാണൂ....

മര്‍വന്‍ അട്ടപ്പട്ടു

മര്‍വന്‍ അട്ടപ്പട്ടു

ശ്രീലങ്കയുടെ ക്ലാസ് ബാറ്റ്‌സ്മാന്‍. ഓപ്പണര്‍. ടെസ്റ്റിലും ഏകദിനത്തിലും ഒരുപോലെ തിളങ്ങി. ലങ്കയുടെ ഏറ്റവും സ്‌റ്റൈലിഷായ കളിക്കാരന്‍ കൂടിയായിരുന്നു ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്‍. 1990 മുതല്‍ 2007 വരെ 90 ടെസ്റ്റും 268 ഏകദിനവും കളിച്ചു.

സനത് ജയസൂര്യ

സനത് ജയസൂര്യ

ക്രിക്കറ്റിനെ കൂറ്റനടികളുടെ കമ്പക്കെട്ടാക്കിയ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍. ലോകത്ത് ഒരു ബൗളറും ജയസൂര്യയുടെ ബാറ്റിന്റെ ചൂടറിയാത്തതായി ഉണ്ടാകില്ല. 1991 മുതല്‍ 2007 വരെ 110 ടെസ്റ്റുകളിലും 445 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട് ജയസൂര്യ. 42 അന്താരാഷ്ട്ര സെഞ്ചുറികളും ജയസൂര്യയുടെ പേരിലുണ്ട്.

മുത്തയ്യ മുരളീധരന്‍

മുത്തയ്യ മുരളീധരന്‍

ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍. ടെസ്റ്റില്‍ 800 ഉം ഏകദിനത്തില്‍ 534 ലും വിക്കറ്റുകള്‍. കളിച്ച കാലം 1992 - 2010

അരവിന്ദ ഡിസില്‍വ

അരവിന്ദ ഡിസില്‍വ

1996 ലോകകപ്പ് ഫൈനലിലെ ഒരു ഇന്നിംഗ്‌സ് മാത്രം മതി അരവിന്ദ ഡിസില്‍വയെ എക്കാലവും ഓര്‍ത്തിരിക്കാന്‍. ലോകകപ്പ് ടീമിലെ ലങ്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനായിരുന്നു ഡിസില്‍വ. ഇന്ത്യയിലും ഇഷ്ടം പോലെ ആരാധകരുണ്ടായിരുന്നു. 1984 മുതല്‍ 2003 വരെയുള്ള കാലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു.

അര്‍ജുന രണതുംഗെ

അര്‍ജുന രണതുംഗെ

ശ്രീലങ്കയുടെ ഒന്നാമത്തെയും നൂറാമത്തെയും ടെസ്റ്റ് കളിച്ച ഒരാളേ ഉള്ളൂ. അത് അവരുടെ ക്യാപ്റ്റന്‍ പെര്‍ഫെക്ട് അര്‍ജുന രണതുംഗെയാണ്. രണതുംഗെയുടെ കീഴിലാണ് ഇന്ത്യയെയും ഓസ്‌ട്രേലിയയെയും കീഴടക്കി ശ്രീലങ്ക ലോകചാമ്പ്യന്മാരായത്. 2001 ല്‍ റിട്ടയര്‍ ചെയ്തു. 93 ടെസ്റ്റും 269 ഏകദിനങ്ങളും കളിച്ചു.

ചാമിന്ദ വാസ്

ചാമിന്ദ വാസ്

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു ചാമിന്ദ വാസ് എന്ന ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍. കുരിശ് വരച്ച് വാസ് റണ്ണപ്പ് തുടങ്ങുമ്പോള്‍ ആരാധകരുടെ നെഞ്ചിടിക്കാന്‍ തുടങ്ങും... 1994 മുതല്‍ 2009 വരെ 111 ടെസ്റ്റും 322 ഏകദിനങ്ങളും കളിച്ചു.

റൊമേഷ് കലുവിതരണ

റൊമേഷ് കലുവിതരണ

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ 1996 ലോകകപ്പില്‍ ജയസൂര്യയുടെ ഓപ്പണിംഗ് പാര്‍ട്ണര്‍. ഒന്നാം ഓവര്‍ മുതല്‍ വലിച്ചടി എന്ന തന്ത്രം ലങ്ക അവതരിപ്പിച്ചത് ഈ ലോകകപ്പിലായിരുന്നു. 1992 മുതല്‍ 2004 വരെ കളിച്ചു.

മഹേള ജയവര്‍ധനെ

മഹേള ജയവര്‍ധനെ

സമീപകാല ക്രിക്കറ്റില്‍ ശ്രീലങ്കയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. 1997 ല്‍ ടീമിലെത്തി. 2015 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടു. 149 ടെസ്റ്റും 448 ഏകദിനങ്ങളും കളിച്ചു. സങ്കക്കാര - മഹേള കൂട്ടുകെട്ടുകള്‍ എക്കാലവും എതിരാളികളെ ഭയപ്പെടുത്തിയിരുന്നു

കുമാര്‍ സങ്കക്കാര

കുമാര്‍ സങ്കക്കാര

മഹേള ജയവര്‍ധനെയ്ക്ക് പിന്നാലെ സങ്കക്കാരയും വിമരിച്ചു. 15 വര്‍ഷക്കാലം ലങ്കന്‍ ക്രിക്കറ്റിനെ സേവിച്ച ശേഷമാണ് സങ്ക പടിയിറങ്ങുന്നത്. 134 ടെസ്റ്റുകളും 404 ഏകദിനങ്ങളും സങ്ക കളിച്ചു. 63 അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടി.

Story first published: Tuesday, August 25, 2015, 13:36 [IST]
Other articles published on Aug 25, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X