വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എങ്ങനെ മറക്കും ആ വിജയം? കരിയറിലെ ഏറ്റവും മികച്ച പരമ്പരനേട്ടത്തെക്കുറിച്ച് സച്ചിന്‍

2001ല്‍ ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയെക്കുറിച്ചാണ് പരാമര്‍ശം

അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞിട്ട് ഇന്നു ഏഴു വര്‍ഷങ്ങള്‍ തികയവെ കരിയറിലെ ഏറ്റവും മികച്ച പരമ്പര നേട്ടം ഏതായിരുന്നുവെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2013 നവംബര്‍ 16ന് അതേ ദിവസമായിരുന്നു ക്രിക്കറ്റിലെ സമാനതകളില്ലാത്ത ഇതിഹാസത്തിന്റെ പടിയിറക്കം. അസൂയാവഹമായ ക്രിക്കറ്റ് ക്രിക്കറ്റ് കരിയറില്‍ ലിസ്റ്റില്‍ മാസ്റ്റര്‍ക്കു നേടാന്‍ സാധിക്കാത്തതായി ഒന്നും തന്നെയില്ലായിരുന്നു. ലോകകപ്പുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സച്ചിന്റെ കരിയറിനു സുവര്‍ണശോഭ നല്‍കുന്നു.

1

24 വര്‍ഷം നീണ്ട സ്വപ്‌നതുല്യമായ കരിയറില്‍ 2001ല്‍ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ ടെസ്റ്റ് പരമ്പര വിജയമാണ് ഏറ്റവും മികച്ചതെന്നു സച്ചിന്‍ തുറന്നുപറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട ടെസ്റ്റ് പരമ്പരയായിരുന്നു ഇത്. ഫോളോഓണ്‍ നേരിട്ട ശേഷം കൊല്‍ക്കത്തയില്‍ നടന്ന ഐതിഹാസിക ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ കൊമ്പുകുത്തിച്ച് ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തിയിരുന്നു.

ISL 2020: എന്തൊരു മാറ്റം, ബ്ലാസ്റ്റേഴ്‌സ് ഇനി പഴയ ടീമല്ല-സാധ്യതാ ഇലവന്‍ അറിയാംISL 2020: എന്തൊരു മാറ്റം, ബ്ലാസ്റ്റേഴ്‌സ് ഇനി പഴയ ടീമല്ല-സാധ്യതാ ഇലവന്‍ അറിയാം

Ind vs Aus: ഐപിഎല്‍ യുഎഇയിലാക്കിയതിന്റെ നേട്ടം ചൂണ്ടിക്കാട്ടി കമ്മിന്‍സ്, ഇന്ത്യ കരുതിയിരുന്നോ!Ind vs Aus: ഐപിഎല്‍ യുഎഇയിലാക്കിയതിന്റെ നേട്ടം ചൂണ്ടിക്കാട്ടി കമ്മിന്‍സ്, ഇന്ത്യ കരുതിയിരുന്നോ!

മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഓസീസ് പത്തു വിക്കറ്റിന് നിഷ്പ്രഭരാക്കിയിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയത്തോടെ ഓസീസ് പരമ്പര സ്വന്തമാക്കുമെന്ന സൂചനയായിരുന്നു ആദ്യം ലഭിച്ചത്. ഫോളോഓണ്‍ നേരിട്ട് വീണ്ടും ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ അത് ചരിത്രം കണ്ട എക്കാലത്തെയും മികച്ച തിരിച്ചുവരവുകളിലൊന്നാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രാഹുല്‍ ദ്രാവിഡ്- വിവിഎസ് ലക്ഷ്മണ്‍ എന്നിവരുടെ ഐതിഹാസിക കൂട്ടുകെട്ടും ഹര്‍ജന്‍ സിങിന്റെ ആറു വിക്കറ്റ് പ്രകടനവും ഇന്ത്യക്കു വിസ്മയിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റിലും ജയിച്ച് ഇന്ത്യ 2-1ന് പരമ്പര കൈക്കലാക്കുകയും ചെയ്തിരുന്നു.

2

ഓസീസിനെതിരായ അന്നത്തെ പരമ്പരയില്‍ സച്ചിന്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 50.67 ശരാശരിയില്‍ 304 റണ്‍സ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയിരുന്നു. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ കരിയറിലെ അവസാനത്തെ പരമ്പര കൂടിയായിരുന്നു 2001ലേത്.

തന്റെ അവസാനത്തെ അതിര്‍ത്തിയെന്നായിരുന്നു വോ ഈ പരമ്പരയെക്കുറിച്ച് അന്നു പറഞ്ഞത്. അതുകൊണ്ടു തന്നെ ഇന്ത്യയെപ്പോലെ തന്നെ ഓസീസിനും ഈ പരമ്പര ഏറെ പ്രധാനപ്പെട്ടതായി മാറിയിരുന്നു. ആദ്യ ടെസ്റ്റില്‍ അവര്‍ ഞങ്ങളെ ആധികാരികമായി തന്നെ 10 വിക്കറ്റിനു തോല്‍പ്പിച്ചു. രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സ് മുതലാണ് ഞങ്ങള്‍ ഗ്രാന്റ് സ്റ്റൈലായി തന്നെ മടങ്ങിവന്നത്. കൂടാതെ മൂന്നാം ടെസ്റ്റിലും ഞങ്ങള്‍ ജയിച്ചു. നമ്മള്‍ 2-1നു പരമ്പര നേടുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പരമ്പര ഇതു തന്നെയായിരുന്നുവെന്നു ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയുമെന്നും സച്ചിന്‍ മനസ്സ് തുറന്നു.

Story first published: Monday, November 16, 2020, 18:43 [IST]
Other articles published on Nov 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X