വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ടീം ഓഫ് ദി സീസണ്‍ ഇതു തന്നെ... ധോണിയും വില്ല്യംസണും ഒരു കുടക്കീഴില്‍, ആര് നയിക്കും?

മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പ്ലെയിങ് ഇലവന്‍

മുംബൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ എട്ടു ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി ചില താരങ്ങളുടെ പ്രകടനം അവിസ്മരണീയമായിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ചില താരങ്ങള്‍ ഗ്രൗണ്ടില്‍ മായാജാലം തീര്‍ത്തു. എട്ടു ടീമുകളില്‍ നിന്നുമുള്ള ഏറ്റവും മികച്ച താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നത് അത്ര എളുപ്പമല്ല. പല മികച്ച കളിക്കാരെയും ടീമില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടിവരും.

ഈ സീസണിലെ മികച്ച താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ടീം ഓഫ് ദി സീസണിനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഉണ്ടാവുമെന്നു നോക്കാം.

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ ലോകേഷ് രാഹുലാണ് ഡ്രീം ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍. പഞ്ചാബിനു വേണ്ടി മിന്നുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഐപിഎല്ലായിരുന്നു ഇത്.
14 മല്‍സരങ്ങളില്‍ നിന്നും 54.91 ശരാശരിയില്‍ 158.41 സ്‌ട്രൈക്ക്‌റേറ്റോടെ 659 റണ്‍സ് രാഹുല്‍ നേടിയിരുന്നു.

അമ്പാട്ടി റായുഡു (ചെന്നൈ)

അമ്പാട്ടി റായുഡു (ചെന്നൈ)

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ സൂപ്പര്‍ താരം അമ്പാട്ടി റായുഡു ഈ സീസണില്‍ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. സിഎസ്‌കെയ്ക്കുവേണ്ടി വിവിധ പൊസിഷനുകളില്‍ പരീക്ഷിക്കപ്പെട്ടപ്പോഴും റായുഡു തന്റെ ബാറ്റിങ് മികവ് പുറത്തെടുത്തിരുന്നു.
43 ശരാശരിയില്‍ 150 സ്‌ട്രൈക്ക് റേറ്റോടെ 603 റണ്‍സാണ് താരം അടിച്ചെടുത്തത്. ഫൈനലില്‍ ഹൈദരാബാദിനെതിരേ ബൗണ്ടറിയിലൂടെ സിഎസ്‌കെയയുടെ വിജയറണ്‍സ് നേടിയതും റായുഡുവായിരുന്നു.

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (ഹൈദരാബാദ്)

ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായ സണ്‍റൈസേഴ്‌സ് ഹൈരാബാദ് ക്യാപ്റ്റനും ന്യൂസിലന്‍ഡ് താരവുമായ കെയ്ന്‍ വില്ല്യംസണാണ് ടീം ഓഫ് ദി സീസണിലെ മറ്റൊരു അംഗം.
ഈ ഐപിഎല്ലിനു മുമ്പ് വരെ മികച്ച ട്വന്റി20 താരമായി വില്ല്യംസണിനെ ആരും പരിഗണിച്ചിരുന്നില്ല. എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ താരം ഈ ധാരണ തിരുത്തി. 17 മല്‍സരങ്ങളില്‍ നിന്നും 735 റണ്‍സാണ് വില്ല്യംസണ്‍ നേടിയത്.

റിഷഭ് പന്ത് (ഡല്‍ഹി)

റിഷഭ് പന്ത് (ഡല്‍ഹി)

സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തും ഡ്രീം ടീമിലുണ്ട്. ഡല്‍ഹി ഈ സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും പന്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
14 മല്‍സരങ്ങളില്‍ നിന്നും 52 ശരാശരിയില്‍ 684 റണ്‍സെടുത്ത പന്ത് ഇന്ത്യന്‍ ടീമിന്റെ അടുത്ത വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനും അവകാശവാദം ഉന്നയിച്ചിരുന്നു.

 എംഎസ് ധോണി (ചെന്നൈ)

എംഎസ് ധോണി (ചെന്നൈ)

കരിയര്‍ അവസാനിച്ചെന്ന് എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയിലാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് സൂപ്പര്‍ താരം എംഎസ് ധോണി ഈ സീസണില്‍ നല്‍കിയത്. 2014നു ശേഷം ധോണിയുെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്ലായിരുന്നു ഇത്.
16 മല്‍സരങ്ങളില്‍ നിന്നും 75.83 ശരാശരിയില്‍ 455 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത)

ആന്ദ്രെ റസ്സല്‍ (കൊല്‍ക്കത്ത)

ഡ്രീം ടീമിന്റെ ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം ആന്ദ്രെ റസ്സലാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തകര്‍പ്പന്‍ പ്രകനമാണ് വിന്‍ഡീസ് താരം കാഴ്ചവച്ചത്.
ഈ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 184.79 സ്‌ട്രൈക്ക് റേറ്റോടെ 316 റണ്‍സ് റസ്സല്‍ നേടിയിരുന്നു. 13 വിക്കറ്റും താരം കൈക്കലാക്കി.

ഹര്‍ദിക് പാണ്ഡ്യ (മുംബൈ)

ഹര്‍ദിക് പാണ്ഡ്യ (മുംബൈ)

ഡ്രീം ഇലവന്റെ മറ്റൊരു ഓള്‍റൗണ്ടര്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ദിക് പാണ്ഡ്യയാണ്. ഈ സീസണില്‍ മുംബൈ ടീമില്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയാണ് ഹര്‍ദിക്.
13 മല്‍സരങ്ങളില്‍ നിന്നും 260 റണ്‍സെടുത്ത താരം 18 വിക്കറ്റുകളും നേടിയിരുന്നു.

റാഷിദ് ഖാന്‍ (ഹൈദരാബാദ്)

റാഷിദ് ഖാന്‍ (ഹൈദരാബാദ്)

ട്വന്റി20യില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറെന്നു ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശേഷിപ്പിച്ച ഹൈദരാബാദ് താരം റാഷിദ് ഖാന്‍ ഡ്രീം ടീമിലെ ഏക സ്പിന്നറാണ്. ഹൈദരാബാദിനു വേണ്ടി അവിസ്മരണീയ പ്രകടനമാണ് അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ കാഴ്ചവച്ചത്.
6.75 റണ്‍റേറ്റില്‍ 21 വിക്കറ്റുകളാണ് റാഷിദ് കടപുഴക്കിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ക്വാളിഫയര്‍ 2വില്‍ ബൗളിങിനൊപ്പം ബാറ്റിങിലും താരം തിളങ്ങിയിരുന്നു.

ആന്‍ഡ്രു ടൈ (പഞ്ചാബ്)

ആന്‍ഡ്രു ടൈ (പഞ്ചാബ്)

ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസീസ് പേസര്‍ ആന്‍ഡ്രു ടൈയാണ് ഡ്രീം ടീമിലെ മൂന്നു പേസര്‍മാരില്‍ ഒരാള്‍. 14 മല്‍സരങ്ങളില്‍ നിന്നും എട്ടു റണ്‍ റേറ്റില്‍ 24 വിക്കറ്റുകള്‍ ടൈ വീഴ്ത്തിയിരുന്നു.

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

ഭുവനേശ്വര്‍ കുമാറിനെ പിന്തള്ളി ഈ സീസണില്‍ ഹൈദരാബാദ് ടീമിലെ മുഖ്യ പേസറായി മാറിയ താരമാണ് സിദ്ധാര്‍ഥ് കൗള്‍. ഐപിഎല്ലിലെ പ്രകടനം കരിയറില്‍ ആദ്യമായി താരത്തെ ദേശീയ ടീമില്‍ എത്തിക്കുകയും ചെയ്തിരുന്നു. 21 വിക്കറ്റുകളാണ് കൗള്‍ ഹൈദരാബാദിനു വേണ്ടി നേടിയത്.

 ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

ഡ്രീം ഇലവനിലെ മൂന്നാമത്തെ പേസര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ ബൗളറായ ഉമേഷ് യാദവാണ്. ദേശീയ ടീമില്‍ നിന്നും പുറത്തായിരുന്ന ഉമേഷിന്റെ ഗംഭീര തിരിച്ചുവരവാണ് ഐപിഎല്ലില്‍ കണ്ടത്.
പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം താരം ആര്‍സിബിക്കായി നിരവധി വിക്കറ്റുകളെടുത്തു. 14 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് ഉമേഷ് വീഴ്ത്തിയത്.

സിക്‌സര്‍ മഴയില്‍ മുങ്ങിയ ഐപിഎല്‍... പന്തിനെ നിലം തൊടീക്കാതെ 'പന്ത്'!! അഞ്ഞൂറാനായി 8 പേര്‍ സിക്‌സര്‍ മഴയില്‍ മുങ്ങിയ ഐപിഎല്‍... പന്തിനെ നിലം തൊടീക്കാതെ 'പന്ത്'!! അഞ്ഞൂറാനായി 8 പേര്‍

ഐപിഎല്‍: താരങ്ങളുടെ താരമായി നരെയ്ന്‍, 'സ്റ്റൈല്‍ മന്നന്‍' പന്ത് തന്നെ... റണ്‍വേട്ടയില്‍ വില്ല്യംസണ്‍ഐപിഎല്‍: താരങ്ങളുടെ താരമായി നരെയ്ന്‍, 'സ്റ്റൈല്‍ മന്നന്‍' പന്ത് തന്നെ... റണ്‍വേട്ടയില്‍ വില്ല്യംസണ്‍

Story first published: Monday, May 28, 2018, 13:13 [IST]
Other articles published on May 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X