വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തമിം ഇക്ബാല്‍ ബംഗ്ലാദേശിന്റെ പുതിയ ഏകദിന ക്യാപ്റ്റന്‍

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ഏകദിന ക്യാപ്റ്റനായി ഇടം കൈയന്‍ ഓപ്പണര്‍ തമിം ഇക്ബാലിനെ നിയമിച്ചു. മഷറഫെ മൊര്‍ത്താസ് ഇക്കഴിഞ്ഞ സിംബാബ് വെ പരമ്പരയിലൂടെ ഏകദിന നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് പകരക്കാരനായി തമീമിനെ നിയമിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മീറ്റിങിന് ശേഷം പ്രസിഡന്റ് നസ്മുല്‍ ഹസനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മികച്ച ഒരു കാലഘട്ടം സമ്മാനിച്ച് മഷറഫെ മൊര്‍ത്താസ ബംഗ്ലാദേശ് നായകസ്ഥാനം ഒഴിഞ്ഞിരുക്കുന്നു. ഈ കാലയളവിലെ ബംഗ്ലാദേശിന്റെ കുതിപ്പിന് പിന്നില്‍ മൊര്‍ത്താസയുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ശക്തമായി വിശ്വസിക്കുന്നു. ഇപ്പോഴിതാ ബംഗ്ലാദേശിനെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രാപ്തനായ മറ്റൊരാളെ തിരഞ്ഞെടുക്കേണ്ട സമയം എത്തിയിരിക്കുന്നു - നസ്മുല്‍ ഹസന്‍ പറഞ്ഞു.

നേരത്തെ മൂന്ന് ഏകദിന മത്സരങ്ങളില്‍ തമിം ബംഗ്ലാദേശിനെ നയിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ മൊര്‍ത്താസയ്ക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി തമീം ക്യാപ്റ്റനായത്. എന്നാല്‍ തമീമിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. മൂന്ന് മത്സരത്തിലും ബംഗ്ലാദേശ് തോറ്റപ്പോള്‍ മൂന്ന് ഇന്നിങ്‌സില്‍ നിന്നായി തമീം നേടിയത് 21 റണ്‍സ് മാത്രം. മഹത്തായ അംഗീകാരമെന്നാണ് ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെ തമീം പ്രതികരിച്ചത്. എന്നെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്തരമൊരു ഉത്തരവാദിത്തം നല്‍കിയത്. മഷറഫെ മൊര്‍ത്താസയുടെ ഒഴിവ് നികത്തുകയെന്നത് വലിയ വെല്ലുവിളിയാണ്.

tamim-iqbal

ടി20 റാങ്കിങ്ങില്‍ ഷെഫാലി വര്‍മയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി ടി20 റാങ്കിങ്ങില്‍ ഷെഫാലി വര്‍മയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി

അദ്ദേഹം മഹാനായ താരവും ക്യാപ്റ്റനുമാണ്. താനടക്കമുള്ള ബംഗ്ലാദേശ് താരങ്ങള്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയുമാണദ്ദേഹം. ഈ യാത്രയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായേക്കാം. ക്രിക്കറ്റ് ബോര്‍ഡിന്റെയും ആരാധകരുടെയും മാധ്യമങ്ങളുടെയും പൂര്‍ണ പിന്തുണ പ്രതീക്ഷിക്കുന്നതായും തമീം കൂട്ടിച്ചേര്‍ത്തു. 30കാരനായ തമീം 2008 മുതല്‍ ബംഗ്ലാദേശ് ഏകദിന നിരയില്‍ സജീവമാണ്. ബംഗ്ലാദേശിനുവേണ്ടി 60 ടെസ്റ്റില്‍ നിന്ന് 4405 റണ്‍സും 207 ഏകദിനത്തില്‍ നിന്ന് 7202 റണ്‍സും 77ടി20യില്‍ നിന്ന് 1717 റണ്‍സും തമീം നേടിയിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും സജീവ സാന്നിധ്യമാണ് താരം. ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനുവേണ്ടിയും കളിച്ചിട്ടുണ്ട്.

Story first published: Monday, March 9, 2020, 17:49 [IST]
Other articles published on Mar 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X