വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യയിറങ്ങുക പുത്തന്‍ ലുക്കില്‍, ടീം ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്തിറക്കി

24നു പാകിസ്താനെതിരേയാണ് ആദ്യ മല്‍സരം

1
Indian team unveiled new Jersey prior T20 tournament | Oneindia Malayalam

ഐസിസിയുടെ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി പുറത്തിറക്കി. ഈ മാസം 24ന് ദുബായില്‍ ചിരവൈരികളായ പാകിസ്താനെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ കന്നിയങ്കം. ഈ മല്‍സരത്തില്‍ പുതിയ ജഴ്‌സിയിലായിരിക്കും ഇന്ത്യ കളിക്കുക. ബിസിസിഐയാണ് തങ്ങളുടെ ട്വിറ്റര്‍ ഹാന്റിരിലൂടെ ടീമിന്റെ ജഴ്‌സിയുടെ ചിത്രം പുറത്തുവിട്ടത്. ബില്ല്യണ്‍ ചിയേഴ്‌സ് ജഴ്‌സിയെന്നായിരുന്നു ഇതോടൊപ്പം കുറിച്ചത്. ബില്ല്യണ്‍ ചിയേഴ്‌സ് ജഴ്‌സി അവതരിപ്പിക്കുന്നു! ജഴ്‌സിയിലെ പാറ്റേണുകള്‍ ആരാധകരുടെ ബില്ല്യണ്‍ ചിയേഴ്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ് എന്ന ട്വീറ്റോടെയായിരുന്നു ബിസിസിഐ ഫോട്ടോ പങ്കുവച്ചത്.

ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൊട്ടുമുമ്പ് ധരിച്ച കടുംനീല നിറം തന്നെയാണ് പുതിയ ജഴ്‌സിക്കുമുള്ളത്. വശങ്ങളില്‍ ഓറഞ്ച് വരകളും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഒഫീഷ്യല്‍ ജഴ്‌സി സ്‌പോണ്‍സര്‍മാര്‍ എംപിഎല്‍ സ്‌പോര്‍ട്‌സാണ്. ഇന്നു പുതിയ ജഴ്‌സി പ്രകാശനം ചെയ്യുമെന്ന് ബിസിസിഐ നേരത്തേ തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ഇന്ത്യന്‍ ജഴ്‌സിയുടെ നിറം അടിമുടി മാറിയത്. അതുവരെ സ്‌കൈ ബ്ലൂ നിറത്തിലുള്ള ജഴ്‌സിയായിരുന്നു ഇന്ത്യന്‍ ടീമിന്റേത്. എന്നാല്‍ ഓസീസ് പര്യടനത്തിനിടെ ഇതു നേവി ബ്ലൂയിലേക്കു മാറുകയായിരുന്നു. 1992ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ധരിച്ച ജഴ്‌സിയുമായി സാമ്യമുള്ളതായിരുന്നു ഇത്. ഓസീസിനെതിരായ പരമ്പരയില്‍ മാത്രമായിരിക്കും ഇന്ത്യ പുതിയ ജഴ്‌സി ധരിക്കുകയെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ തുടര്‍ന്നു ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ നടന്ന പരമ്പരകളിലും ടീം ഇതേ ജഴ്‌സി തന്നെ ഉപയോഗിക്കുകയായിരുന്നു.

24ന് പാകിസ്താനുമായുള്ള സൂപ്പര്‍ 12 പോരാട്ടത്തിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളിലും ഇന്ത്യ കളിക്കുന്നുണ്ട്. കരുത്തരായ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയാണിത്. 18ന് ഇന്ത്യന്‍ സമയം രാത്രി 7.30ന് സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ സന്നാഹം. 20ന് രാത്രി 7.30ന് ഓസ്‌ട്രേലിയുയമായും ഇന്ത്യ കൊമ്പുകോര്‍ക്കും. രണ്ടു സന്നാഹങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍.

റിസര്‍വ് കളിക്കാര്‍- ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍.

Photo credit

Story first published: Wednesday, October 13, 2021, 14:43 [IST]
Other articles published on Oct 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X