വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'പൊരിഞ്ഞ അടി', കോഴക്കാരനെന്ന് ഹര്‍ഭജന്‍, തിരിച്ചടിച്ച് അമീര്‍, ട്വിറ്ററില്‍ വാക് പോരാട്ടം

ദുബായ്: ടി20 ലോകകപ്പില്‍ ഇത്തവണ ചരിത്രം തിരുത്തി കുതിക്കുകയാണ് പാകിസ്താന്‍. ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് പാകിസ്താന്‍ തോല്‍പ്പിച്ച് തുടങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനെ അഞ്ച് വിക്കറ്റിനും ബാബര്‍ ആസമും സംഘവും തോല്‍പ്പിച്ചു. സെമി ഏറെക്കുറെ ഉറപ്പിച്ച പാകിസ്താന്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കുന്നത്. പതിവ് വെല്ലുവിളികളോടെ തന്നെ നടന്ന ഇന്ത്യ-പാക് മത്സരത്തിന് ശേഷം ഇത്തവണ പാകിസ്താന് സന്തോഷിക്കാന്‍ വക ലഭിച്ചപ്പോള്‍ പതിവില്‍ നിന്ന് വിപരീതമായി ഇന്ത്യക്ക് ഇത്തവണ നിരാശപ്പെടേണ്ടി വന്നു.

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇന്ത്യ പാക് മുന്‍ താരങ്ങള്‍ തമ്മിലുള്ള വാക് പോരാട്ടങ്ങളും സജീവമായിരുന്നു. ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം പ്രതികരണവുമായി രംഗത്തെത്തിയപ്പോള്‍ പാകിസ്താന്റെ ഷുഹൈബ് അക്തറും മുഹമ്മദ് അമീറുമെല്ലാമാണ് പ്രധാനമായും ഇന്ത്യയെ ട്രോളി രംഗത്തെത്തിയത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് അമീറും തമ്മിലുള്ള ട്വിറ്ററിലെ വാക് പോരാട്ടം അതിരുകടന്നിരിക്കുകയാണ്.

പാകിസ്താന്റെ വിജയത്തിന് പിന്നാലെ 'ഭാജി ടെലിവിഷന്‍ പൊട്ടിച്ചോ?' എന്ന് ട്രോളി മുഹമ്മദ് അമീര്‍ രംഗത്തെത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ വലിയ വാക് പോരാട്ടമായി മാറിയിരിക്കുന്നത്. പാകിസ്താനെതിരേ എന്നും ശക്തമായ പ്രതികരണം നടത്തിയിട്ടുള്ളയാളാണ് ഹര്‍ഭജന്‍. കളിച്ചിരുന്ന സമയത്തും പാക് താരങ്ങളോട് വിട്ടുവീഴ്ച്ച ചെയ്യാന്‍ ഹര്‍ഭജന്‍ തയ്യാറായിരുന്നില്ല. ഇതിനാലാണ് മുന്‍ പാക് താരങ്ങള്‍ ഹര്‍ഭജനെ പ്രകോപിപ്പിച്ച് രംഗത്തെത്തിയത്.

harbhajansingh-mohammadamir

നേരത്തെ നടന്ന ഇന്ത്യ-പാക് ടെസ്റ്റ് മത്സരത്തില്‍ ഷാഹിദ് അഫ്രീദി ഹര്‍ഭജനെ തുടര്‍ച്ചയായി നാല് തവണ സിക്‌സര്‍ പറത്തുന്ന വീഡിയോ അമീര്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെ വാക് പോരാട്ടം കൂടുതല്‍ ശക്തമായി. ഇതിന് ഹര്‍ഭജന്റെ മറുപടി മുഹമ്മദ് അമീറിന്റെ ഒത്തുകളി വിവാദം ഓര്‍മ്മിപ്പിച്ചായിരുന്നു. ഇംഗ്ലണ്ടിനെതിരേ കോഴവാങ്ങി നോബോള്‍ എറിഞ്ഞ അമീര്‍ വിലക്ക് നേരിട്ട് ഏറെ നാളുകള്‍ പുറത്തിരുന്നു. അന്ന് നോബോള്‍ എറിഞ്ഞ അമീറിന്റെ ചിത്രമാണ് ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തത്. ക്രിക്കറ്റ് പോലൊരു മനോഹരമായ മത്സരത്തെ അപമാനിച്ച നിങ്ങളെയും നിങ്ങളെ പിന്തുണക്കുന്നവരെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും ചിത്രത്തോടൊപ്പം ഹര്‍ഭജന്‍ കുറിച്ച.

ഇതില്‍ പ്രകോപിതനായ അമീര്‍ മോശം പദപ്രയോഗം നടത്തിയതോടെ ഹര്‍ഭജനും കടുത്ത ഭാഷയില്‍ തിരിച്ചടിച്ചു. നിങ്ങളെപ്പോലെയുള്ളവര്‍ എപ്പോഴും പണം പണം പണം എന്ന് മാത്രമാണ് ചിന്തിക്കുന്നതെന്നും നിങ്ങളെപ്പോലെ ക്രിക്കറ്റിനെ അപമാനിക്കുന്നവരോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും നിങ്ങള്‍ ആളുകളെ മണ്ടന്‍മാരാക്കാന്‍ ശ്രമിക്കല്ലെന്നുമാണ് ഹര്‍ഭജന്‍ പ്രതികരിച്ചത്. അവസാനമായി ഹര്‍ഭജന്‍ ചെയ്ത ട്വീറ്റിലൂടെ അമീര്‍ വായമൂടി പോയി. മുഹമ്മദ് അമീറിനെ താന്‍ സിക്‌സര്‍ പറത്തുന്ന വീഡിയോ പങ്കുവെച്ച ഹര്‍ഭജന്റെ ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയമായത്. 'ഫിക്‌സറെ സിക്‌സര്‍ പറത്തി',ഗ്യാലറിക്ക് പുറത്ത് എന്നാണ് ഹര്‍ഭജന്‍ കുറിച്ചത്. ഇതിന് മറുപടി പറയാന്‍ അമീര്‍ തയ്യാറായില്ല.

T20 World Cup 2021: ലോകകപ്പിലെ സിക്‌സര്‍ വേട്ടക്കാര്‍, ഇത്തവണ നനഞ്ഞ പടക്കമാവുന്നു, അഞ്ച് പേരിതാT20 World Cup 2021: ലോകകപ്പിലെ സിക്‌സര്‍ വേട്ടക്കാര്‍, ഇത്തവണ നനഞ്ഞ പടക്കമാവുന്നു, അഞ്ച് പേരിതാ

ഇന്ത്യ-പാക് മത്സരശേഷം രണ്ട് ടീമിലെയും താരങ്ങള്‍ തമ്മില്‍ വലിയ സൗഹൃദം കാട്ടിയാണ് പിരിഞ്ഞത്. പാകിസ്താന്റെ മുഹമ്മദ് റിസ്വാനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുകയും ചെയ്തു. ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ വലിയ സൗഹൃദമാണ് കളത്തില്‍ കാട്ടിയതെങ്കിലും ആരാധകര്‍ക്ക് ഇതേ വികാരമായിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങളുടെ നിരാശ പങ്കുവെച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. പാകിസ്താന്റെ ജയത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും മതം പറഞ്ഞ് സൈബര്‍ ആക്രമണം നേരിട്ടതടക്കം പല പ്രശ്‌നങ്ങളും മത്സരശേഷം ഉണ്ടായി.

Story first published: Wednesday, October 27, 2021, 15:02 [IST]
Other articles published on Oct 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X