വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യെക്കൊണ്ട് നടക്കില്ല... ഒളിംപിക്‌സില്‍ ക്രിക്കറ്റെത്തും, ഇതിലൂടെ മാത്രമെന്ന് അഫ്രീഡി

ടി10 ക്രിക്കറ്റിനെക്കുറിച്ചാണ് അഫ്രീഡിയുടെ പരാമര്‍ശം

അബുദാബി: ക്രിക്കറ്റിലെ ഏറ്റവും പുതിയ ഫോര്‍മാറ്റായ ടി10നെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രീഡി. ടി20 ക്രിക്കറ്റിനെ പോലും കവച്ചു വയ്ക്കുന്ന ടി10 ഫോര്‍മാറ്റ് ഇപ്പോള്‍ ചില രാജ്യങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

ദാദാഗിരി തുടങ്ങുന്നേയുള്ളൂ, ഇനി ഇന്ത്യ ശരിക്കും കസറും... ഗാംഗുലിയുടെ നിയമനത്തെക്കുറിച്ച് ലക്ഷ്മണ്‍ദാദാഗിരി തുടങ്ങുന്നേയുള്ളൂ, ഇനി ഇന്ത്യ ശരിക്കും കസറും... ഗാംഗുലിയുടെ നിയമനത്തെക്കുറിച്ച് ലക്ഷ്മണ്‍

അബുദാബി ടി10 ലീഗില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അഫ്രീഡി. പുതിയ സീസണില്‍ ക്വലാന്‍ഡേഴ്‌സ് ടീമിനു വേണ്ടിയാണ് 44കാരനായ താരം കളിക്കുക. ടി10ലും ഒരു കൈ നോക്കാനൊരുങ്ങവെയാണ് ഈ ഫോര്‍മാറ്റ് ഭാവിയില്‍ വന്‍ വിജയമായി മാറുമെന്ന് അഫ്രീഡി ചൂണ്ടിക്കാട്ടിയത്.

ഒളിംപിക്‌സിലെത്തിക്കും

ഒളിംപിക്‌സിലെത്തിക്കും

ഭാവിയില്‍ ക്രിക്കറ്റ് ഒളിംപിക്‌സിലെത്തുകയാണെങ്കില്‍ അതിനു വഴിയൊരുക്കുക ടി10 ഫോര്‍മാറ്റായിരിക്കുമെന്ന് അഫ്രീഡി അഭിപ്രായപ്പെട്ടു. ടി10 മല്‍സരം ക്രിക്കറ്റ് പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നാണ് തോന്നുന്നത്. കാരണം, വളരെ വേഗം കൂടിയ, ആവേശകരമായ ഫോര്‍മാറ്റാണിത്. 90 മിനിറ്റ് കൊണ്ടു തന്നെ കളി അവസാനിക്കുകയും ചെയ്യും. യുവത്വത്തെ ആകര്‍ഷിക്കുന്നതിനായി ക്രിക്കറ്റ് എല്ലായ്‌പ്പോഴും മാറ്റങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കണമെന്നും അഫ്രീഡി വിശദമാക്കി.

വലിയ അവസരം

വലിയ അവസരം

പുതിയ ഫോര്‍മാറ്റില്‍ പരീക്ഷിച്ചുനോക്കാനുള്ള വലിയ അവസരമാണ് അബുദാബി ടി10 ലീഗ് താനുള്‍പ്പെടെയുള്ള താരങ്ങള്‍ക്കു നല്‍കിയിരിക്കുന്നതെന്നു അഫ്രീഡി പറഞ്ഞു. അധികം വൈകാതെ തന്നെ ക്രിക്കറ്റിനെ ഒരു മല്‍സര ഇനമായി ഒളിംപിക്‌സില്‍ കാണാന്‍ കഴിയും. ടി10 ഫോര്‍മാറ്റിന്റെ വരവാണ് ഇതിനു വഴിയൊരുക്കുകയെന്നും പാകിസ്താനു വേണ്ടി 398 ഏകദിനങ്ങളിലും 99 ടി20കളിലും കളിച്ചിട്ടുള്ള അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവരും ആവേശത്തില്‍

എല്ലാവരും ആവേശത്തില്‍

താന്‍ മാത്രമല്ല ടീമിലെ മറ്റു താരങ്ങളും ടി10 ലീഗിനെ വളരെയധികം ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നു അഫ്രീഡി വ്യക്തമാക്കി. ആരാധകര്‍ മാത്രമല്ല ടീമിലെ സഹതാരങ്ങളും ടി10 ലീഗിലെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ടി20 ക്രിക്കറ്റിനെ തുടക്കത്തില്‍ പലരും അംഗീകരിക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ടി20 ലോകകപ്പ് വരെ നടന്നു കഴിഞ്ഞു. അധികം വൈകാതെ തന്നെ ലോക ക്രിക്കറ്റിലെ പല വമ്പന്‍ താരങ്ങളും ടി10 ലീഗിന്റെ ഭാഗമാവുമെന്ന് തനിക്കുറപ്പുണ്ടെന്നും അഫ്രീഡി വിശദമാക്കി.

മൂന്നാം സീസണ്‍

മൂന്നാം സീസണ്‍

അബുദാബി ടി10 ലീഗിന്റെ മൂന്നാമത്തെ സീസണാണ് നടക്കാനിരിക്കുന്നത്. നവംബര്‍ 14 മുതല്‍ 24 വരെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുക. സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ടൂര്‍ണമന്റിന്റെ തല്‍സമയ സംപ്രേക്ഷണാവകാശം സ്വന്തമാക്കി കഴിഞ്ഞു. കൂടാതെ ജിയോ ടിവി, സോണി ലിവ് എന്നിവ വഴിയും മല്‍സരം തല്‍സമയം ആസ്വദിക്കാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു വഴിയൊരുക്കിയിട്ടുണ്ട്.

Story first published: Tuesday, October 15, 2019, 13:38 [IST]
Other articles published on Oct 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X