ഐപിഎല്‍: ഹോം ഗ്രൗണ്ട് മാറ്റത്തിനു പിന്നാലെ ചെന്നൈക്കു മറ്റൊരു തിരിച്ചടി... റെയ്‌നയ്ക്ക് പരിക്ക്!!

Written By:
IPL 2018 : ഹോം ഗ്രൗണ്ട് മാറ്റത്തിനു പിന്നാലെ ചെന്നൈക്കു മറ്റൊരു തിരിച്ചടി | Oneindia Malayalam

ചെന്നൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന് ഒന്നിനു പിറകെ ഒന്നായി തിരിച്ചടി തുടരുന്നു. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നു സീസണിലെ ശേഷിക്കുന്ന ഹോം മാച്ചുകള്‍ പൂനെയിലേക്ക് മാറ്റിയതായിരുന്നു സിഎസ്‌കെയ്ക്കു നേരിട്ട ആദ്യ ആഘാതം. ഇപ്പോഴിതാ സ്റ്റാര്‍ ഓള്‍റൗണ്ടറും ടീമിന്റെ തുറുപ്പുചീട്ടുമായ സുരേഷ് റെയ്‌നയ്‌ക്കേറ്റ പരിക്കാണ് ചെന്നൈക്കു ഭീഷണിയായിരിക്കുന്നത്.

1

കാലിന്റെ പേശിക്കേറ്റ പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റിലെ അടുത്ത രണ്ടു മല്‍സരങ്ങളില്‍ നിന്നും റെയ്‌ന പിന്മാറുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ചെപ്പോക്കില്‍ നടന്ന കഴിഞ്ഞ മല്‍സരത്തിനിടെയാണ് താരത്തിനു പരിക്കുപറ്റിയത്. ബാറ്റിങിനിടെ റണ്ണിനായി ഓടിയപ്പോഴായിരുന്നു ഇത്. തുടര്‍ന്നു മുടന്തി ബാറ്റിങ് തുടര്‍ന്ന റെയ്‌ന വ്യക്തിഗത സ്‌കോര്‍ 14ല്‍ നില്‍ക്കെ പുറത്താവുകയും ചെയ്തിരുന്നു. ഏപ്രില്‍ 15ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്, 20ന് രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളിലാണ് റെയ്‌നയ്ക്കു പുറത്തിരിക്കേണ്ടിവരിക.

ഐപിഎല്‍ കേരളത്തിലേക്കില്ല... ചെന്നൈയുടെ ഹോം മാച്ചുകള്‍ക്ക് ഇനി പൂനെ വേദിയാവും

ഐപിഎല്‍: മഴക്കളിയില്‍ രാജസ്ഥാന്‍ നേടി, ഡല്‍ഹിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി

2

ഈ സീസണില്‍ പരിക്കിന്റെ പിടിയിലാവുന്ന ചെന്നൈയുടെ രണ്ടാമത്തെ താരമാണ് അദ്ദേഹം. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനും മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തിനിടെ കണംകാലിനു പരിക്കുപറ്റിയിരുന്നു. തുടര്‍ന്നു താരം സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 12, 2018, 10:20 [IST]
Other articles published on Apr 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍