ഇംഗ്ലണ്ടില്‍ കോലിയുടെ വിജയരഹസ്യം... ഗവാസ്‌കര്‍ അതു കണ്ടെത്തി!! പന്തിനെ കളിപ്പിക്കണമെന്ന് ഇതിഹാസം

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിങിനെ പ്രശംസ കൊണ്ട് മൂടുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. രണ്ടിന്നിങ്‌സുകളിലും കോലിയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

പ്രീമിയര്‍ ലീഗ് കിരീടം ഇത്തവണ ആര്‍ക്ക്? പെലെയുടെ പ്രവചനം ഇങ്ങനെ... കാരണവുമുണ്ട്

അര്‍ജന്റീനയ്ക്കു മാത്രമല്ല, ഇനി ബാഴ്‌സയ്ക്കും മെസ്സി പടനായകന്‍... ആദ്യ പോര് ഫൈനല്‍ തന്നെ!!

ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി കസറിയ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയും നേടി. എങ്കിലും കോലിയുടെ പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ ദയനീയമായി പരാജയപ്പെട്ടതോടെ ഇന്ത്യ പരാജയമേറ്റു വാങ്ങുകയായിരുന്നു.

കോലിയുടെ വിജയത്തിന് പിന്നില്‍

കോലിയുടെ വിജയത്തിന് പിന്നില്‍

കോലിയുടെ വിജയത്തിനു പിന്നില്‍ അദ്ദേഹം തന്നെ ശൈലിയില്‍ വരുത്തിയ ചില മാറ്റങ്ങളാണെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. നാലു വര്‍ഷം മുമ്പ് നടന്ന തന്റെ ആദ്യ ഇംഗ്ലണ്ട് പര്യടനത്തില്‍ നിരാശപ്പെടുത്തിയ കോലി ഇത്തവണ അതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

ഗംഭീരമെന്ന് മാത്രമേ കോലിയുടെ പ്രകടനത്തെ വിശേഷിപ്പിക്കാനാവൂ. 2014ലെ കഴിഞ്ഞ പര്യടനത്തില്‍ ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന പന്തുകളില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചതാണ് കോലിയെ ചതിച്ചത്. എന്നാല്‍ ഇത്തവണ അദ്ദേഹം ആ പിഴവ് ആവര്‍ത്തിച്ചില്ല. പന്തിന്റെ ദിശ മനസ്സിലാക്കുംമുമ്പ് ഷോട്ട് കളിക്കാതെ പന്തിനായി കാത്തിരിക്കുകയാണ് കോലി ചെയ്തത്. ഇതാണ് ആദ്യടെസ്റ്റില്‍ താരത്തെ സഹായിച്ചതെന്നും ഗവാസ്‌കര്‍ വിലയരുത്തി.

ഫുട്ട്‌വര്‍ക്കിന് ഏറെ പ്രാധാന്യം

ഫുട്ട്‌വര്‍ക്കിന് ഏറെ പ്രാധാന്യം

ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഫുട്ട്‌വര്‍ക്കിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ശരിയായ ഫുട്ട്‌വര്‍ക്കിനൊപ്പം ക്ഷമയും കാണിച്ചാല്‍ മാത്രമേ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. കാരണം, പന്ത് അതിവേഗത്തില്‍ മൂവ് ചെയ്യുന്ന പിച്ചുകളാണ് അവിടുത്തേത്. വളരെയധികം ക്ഷമയോടെ നല്ല പന്തുകള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കുന്നതിനൊപ്പം മോശം പന്തുകളില്‍ റണ്‍സ് നേടാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടില്‍ ബാറ്റ്‌സ്മാന്‍മാര്‍ വിജയം കാണുകയുള്ളൂവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു

 ഇന്ത്യ പതിയെ തുടങ്ങുന്നവര്‍

ഇന്ത്യ പതിയെ തുടങ്ങുന്നവര്‍

വിദേശത്തു നടക്കുന്ന ടെസ്റ്റുകളില്‍ എല്ലായ്‌പ്പോഴും പതിയെ തുടങ്ങുന്ന ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കു ഇന്ത്യത്തു തിരിച്ചുവരാന്‍ കഴിയുമെന്നും ഗവാസ്‌കര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

നേരത്തേ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും ഇത് തന്നെയായിരുന്നു ഇന്ത്യയുടെ അവസ്ഥ. അന്ന് പരമ്പരയിലേക്കു തിരിച്ചുവരാന്‍ ഇന്ത്യക്കു സമയം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരേയുള്ളത് അഞ്ചു ടെസ്റ്റുകളാണ്. അതുകൊണ്ടു തന്നെ 0-2ന് പിന്നിലായാലും പരമ്പരയിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യക്കു കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

 ബാറ്റ്‌സ്മാന്‍മാരുടെ കൈയില്‍

ബാറ്റ്‌സ്മാന്‍മാരുടെ കൈയില്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഭാവി ബാറ്റ്‌സ്മാന്‍മാരുടെ കൈകളിലാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് നേടിയേ തീരൂ. ബൗളര്‍മാര്‍ 20 വിക്കറ്റുകളും വീഴ്ത്തി തങ്ങളുടെ റോള്‍ ഭംഗിയാക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലും ബൗളര്‍മാര്‍ പ്രതീക്ഷ തെറ്റിച്ചിട്ടില്ല. 60 വിക്കറ്റുകളാണ് അവര്‍ വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ചെറുതായിട്ടു പോലും അതിനൊപ്പമെത്താന്‍ ഇന്ത്യക്കു കഴിയുന്നില്ലെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

പന്തിനെ കളിപ്പിക്കണം

പന്തിനെ കളിപ്പിക്കണം

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഇംഗ്ലണ്ടിനെതിരായ മന്നാം ടെസ്റ്റില്‍ കളിപ്പിക്കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. മൂന്നാം ടെസ്റ്റില്‍ പന്തിനെ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് ശ്രമിക്കണം. മികച്ച ഭാവിയുള്ള താരമാണ് അദ്ദേഹം. വിക്കറ്റ് കീപ്പറായല്ല, മറിച്ച് ബാറ്റ്‌സ്മാനായി തന്നെ മധ്യനിരയിലോ അതിനു താഴെയോ പന്തിനെ കളിപ്പിച്ചാല്‍ അതു ടീമിന് മുതല്‍ക്കൂട്ടാവുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, August 11, 2018, 12:29 [IST]
Other articles published on Aug 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X