Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

14 വയസ് മുതല്‍ സഞ്ജുവിനെ അറിയാം, ഇനി അവന്‍ ടെസ്റ്റും കളിക്കണം!! കാരണം തരൂര്‍ പറയും

ടി20 ലോകകപ്പിലെ ഇന്ത്യന്‍ വിജയശില്‍പ്പിയും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണിനെ എല്ലാ കാലത്തും പിന്തുണയ്ക്കും ടീമിലെ സ്ഥാനത്തിനായി വാദിക്കുകയും ചെയ്തിട്ടുള്ളയാളാണ് എംപി ശശി തരൂര്‍. ഇപ്പോള്‍ രാജ്യത്തിന് ലോകകിരീട സമ്മാനിച്ച് സഞ്ജു തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ ഏറ്റവുമധികം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

ഇന്ത്യക്കു വേണ്ടി ടി20യും ഏകദിനവുമെല്ലാം കളിച്ചു കഴിഞ്ഞ സഞ്ജു ഇനി ടെസ്റ്റ് ടീമിന്റെയും ഭാഗമാവണമെന്ന ആഗ്രഹമാണ് ഇപ്പോള്‍ തരൂരിനുള്ളത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. സഞ്ജു ടെസ്റ്റ് ടീമിന്റെ ഭാഗമാവേണ്ടതിന്റെ കാരണവും തരൂര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

SHASHI THAROOR

ഏറെ അഭിമാനം

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറി സഞ്ജു സംസണ്‍ ഇന്ത്യയുടെ ഹീറോയായി മാറിയപ്പോള്‍ ഏറെ അഭിമാനം തോന്നിയെന്നാണ് വളരെയധികം സന്തോഷത്തോടെയുള്ള ശശി തരൂരിന്റെ വാക്കുകള്‍.

'സഞ്ജു സാസണിനെ 14ാം വയസ്സിലാണ് ഞാന്‍ ആദ്യമായി നേരില്‍ കാണുന്നത്. അദ്ദേഹം അന്നു ക്ലബ് ക്രിക്കറ്ററായിരുന്നു. ചെറിയ ആളായിരുന്നെങ്കിലും വലിയ ചിരിയായിരുന്നു. കാണുമ്പോള്‍ മെലിഞ്ഞതായി തോന്നുമെങ്കിലും നല്ല കരുത്തനുമായിരുന്നു.

അസാധാരണ കഴിവുള്ളയാളാണ് സഞ്ജുവെന്നു അന്നു മനസ്സിലായി. വിക്കറ്റ് കീപ്പിങും ബാറ്റിങും ഒരുമിച്ച് കൊണ്ടു പോവുകയും ചെയ്യുന്നു. ഇതായിരിക്കും അടുത്ത ധോണിയെന്നു ഞാന്‍ അന്നു പറയുകയും ചെയ്തു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സുഹൃത്ത് കൂടിയായ ഗൗതം ഗംഭീറിനെ കണ്ടപ്പോള്‍ ഞാന്‍ ഇതേക്കുറിച്ചും സംസാരിച്ചു.

അവന്‍ അടുത്ത ധോണിയൊന്നും ആവേണ്ടതില്ല, സഞ്ജു സാസണ്‍ ആയാല്‍ മതിയെന്നായിരുന്നു ഗംഭീറിന്റെ മറുപടി. അതു തന്നെയാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുകയും ചെയ്തിരിക്കുന്നത്.

ക്രിക്കറ്ററെന്ന വിലയില്‍ സഞ്ജു വളരെ വലിയ വിജയമായി മാറിയിരിക്കുകയാണ്. വളരെ മികച്ചൊരു ലീഡറും കൂടിയാണ് അദ്ദേഹം. രാജസ്ഥാന്‍ റോയല്‍സിനെ കുറച്ചു വര്‍ഷങ്ങള്‍ വളരെ നല്ല രീതിയിലാണ് സഞ്ജു നയിച്ചിട്ടുള്ളത്.

ഇനി ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമാവുകയാണ്. പക്ഷെ സഞ്ജുവില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ഞാന്‍ കാണുന്നത് ഇന്ത്യന്‍ മുന്‍നിരയിലേക്കു അദ്ദേഹം കൊണ്ടുവരുന്ന സ്ഥിരതയും ആങ്കറിങുമാണ്.

സഞ്ജു കുറേക്കൂടി ശാന്തമായി കളിക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നു നേരത്തേ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോഴെല്ലാം എനിക്കു തോന്നിയിരുന്നു. കാരണം അദ്ദേഹത്തില്‍ കഴിവ് എല്ലായ്‌പ്പോഴുമുണ്ട്- തരൂര്‍ വ്യക്തമാക്കി.

SANJU SAMSON

ലോകകപ്പിലെ പ്രകടനം

ടി20 ലോകകപ്പില്‍ സിംബാബ്‌വെയുമായുള്ള (യഥാര്‍ഥത്തില്‍ വെസ്റ്റ് ഇന്‍ഡീസ്) ആ മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് ആരംഭിച്ചപ്പോള്‍ തന്നെ ഈ കളിയില്‍ അദ്ദേഹം പുറത്താവില്ലെന്നു എനിക്കു തോന്നി. ഞാന്‍ പിന്നീട് ഇക്കാര്യം സഞ്ജുവിനോടു പറയുകയും ചെയ്തു.

ടിവിയിലാണ് ഞാന്‍ ഈ മല്‍സരം കണ്ടത്. കളിയില്‍ സഞ്ജുവിന്റെ കണ്ണുകളും മുഖത്തെ ശാന്തതയുമെല്ലാം നിങ്ങള്‍ കണ്ടിട്ടുണ്ടാവും. കളിയില്‍ അദ്ദേഹം പുറത്താവാതെ 97 റണ്‍സും സ്‌കോര്‍ ചെയ്തു. അതിനു ശേഷം സെമി ഫൈനലിലും ഫൈനലിലും 89 റണ്‍സ് വീതവും നേടി.

ഈ രണ്ടു മല്‍സസരങ്ങളിലും വളരെ നിസ്വാര്‍ഥമായ പ്രവര്‍ത്തിയുടെ പേരിലാണ് സഞ്ജുവിനു വിക്കറ്റ് നഷ്ടമായത്. വേണമെങ്കില്‍ 89ല്‍ നില്‍ക്കവെ അല്‍പ്പം ശ്രദ്ധയോടെ കളിച്ച് സിംഗിളിലൂടെയും ഡബിളിലൂടെയുമെല്ലാം 11 റണ്‍സ് കൂടി നേടി സെഞ്ച്വറി തികയ്ക്കാമായിരുന്നു.

പക്ഷെ സഞ്ജു വലിയ ഷോട്ടിനായി ശ്രമിച്ചു, കാരണം ടീമിനു വേഗത്തില്‍ റണ്‍സ് ആവശ്യമായിരുന്നു. ഇതാണ് സഞ്ജു. അദ്ദേഹം നിസ്വാര്‍ഥനും പ്രതിഭാശാലിയും പ്രതിബദ്ധതയുള്ളവനുമാണ്. സഞ്ജുവിനു ഭാഗ്യക്കേടും ഒരുപാടുണ്ടായിട്ടുണ്ട്. ഏകദിനത്തില്‍ സെഞ്ച്വറിയടിച്ച ശേഷം തൊട്ടടുത്ത കളിയില്‍ അദ്ദേഹം തഴയപ്പെട്ടു.

അല്‍പ്പം സ്ഥിരതയില്ലായ്മയെല്ലാം നേരത്തേ ഉണ്ടായിട്ടുണ്ടെന്നതു ശരി തന്നെ. പക്ഷെ ലോകകപ്പിലെ തുടര്‍ച്ചയായ മൂന്ന ഇന്നിങ്‌സുകളിലൂടെ അദ്ദേഹം സ്ഥിരത തെളിയിച്ചിരിക്കുകയാണ്. ഏകദിനത്തിലുള്‍പ്പെടെ വലിയ വേദികളില്‍ തുടര്‍ന്നും സഞ്ജുവിന്റെ മികച്ച പ്രകടനങ്ങള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഒരു ദിവസം ടെസ്റ്റ് മല്‍സരത്തിലും അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കാരണം ഈ തരത്തിലുള്ള പ്രതിഭയുള്ളവര്‍ അതു മുഴുവനായി പ്രകടിപ്പിക്കാനുള്ള അവസരവും അര്‍ഹിക്കുന്നുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, March 19, 2026, 15:25 [IST]
Other articles published on Mar 19, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+