വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബിസിസിഐയോട് ഗാവസ്‌കര്‍ ചോദിക്കുന്നത് 1.90 കോടി രൂപ!

മുംബൈ: പണം കായ്ക്കുന്ന മരമാണ് എന്ന് പറഞ്ഞിട്ടെന്ത് കാര്യം. സ്വന്തം പ്രസിഡണ്ടിന് പോലും കാശ് കൊടുക്കാനില്ലാത്ത പ്രതിസന്ധിയിലാണെന്ന് തോന്നുന്നു ബി സി സി ഐ. ബി സി സി ഐ ശമ്പളം തരുന്നില്ല എന്ന പരാതിയുമായി ഇടക്കാല പ്രസിഡണ്ട് സുനില്‍ ഗവാസ്‌കറാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഗവാസ്‌കര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

bcci-logo-

എ പി എല്‍ കോഴക്കേസിലെ പങ്കിനെത്തുടര്‍ന്ന് എന്‍ ശ്രീനിവാസനെ ബി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയ സുപ്രീം കോടതി ആ സ്ഥാനത്ത് ഗവാസ്‌കറെ നിയമിച്ചിരുന്നു. ബി സി സി ഐയുടെ എതിര്‍പ്പിനെ തള്ളിയാണ് സുപ്രീം കോടതി ഈ നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇടക്കാല പ്രസിഡണ്ടിന് ബി സി സി ഐ ഇതുവരെ ശമ്പളം കൊടുത്തിട്ടില്ല.

കമന്റേറ്ററായും കോളമിസ്റ്റായും പ്രവര്‍ത്തിച്ച വകയില്‍ തനിക്ക് കിട്ടുമായിരുന്ന 1 കോടി 90 ലക്ഷം രൂപ ബി സി സി ഐ പ്രതിഫലമായി തരണം എന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്. സുനില്‍ ഗവാസ്‌കറിന് ശമ്പളം നല്‍കണമെന്ന് സുപ്രീം കോടതി ബി സി സി ഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. ടി വി കമന്റേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്ന ഗവാസ്‌കറിന് ഐ പി എല്ലിന്റെ ഏഴാം സീസണില്‍ കമന്ററി പറയാന്‍ സാധിച്ചിരുന്നില്ല.

sunil-gavaskar

ബി സി സി ഐ ഇടക്കാല പ്രസിഡണ്ടിന് പുറമെ ഐ പി എല്ലിന്റെ ചുമതലയും ഗവാസ്‌കറാണ് വഹിച്ചിരുന്നത്. ഇക്കാലയളവിലെ ശമ്പളമാണ് ഇനിയും കിട്ടാനുള്ളത്. ശമ്പളക്കുടിശ്ശിക തീര്‍ത്തുകിട്ടാനായി ബി സി സി ഐയ്ക്ക് കത്തെഴുതിയിരിക്കുകയാണ് ഗവാസ്‌കര്‍. ഗവാസ്‌കറിന്റെ ശമ്പളം തീര്‍ച്ചയായും കൊടുക്കുമെന്നും എന്നാല്‍ എപ്പോഴാണെന്ന് പറയാനാവില്ല എന്നുമാണ് ഒരു ബി സി സി ഐ ഭാരവാഹി ഇതിനോട് പ്രതികരിച്ചത്.

Story first published: Tuesday, April 28, 2015, 9:54 [IST]
Other articles published on Apr 28, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X