പന്തില്‍ കൃത്രിമം കാണിച്ചവര്‍ക്ക് ഐസിസിയുടെ തലോടല്‍ ശിക്ഷ; ആഞ്ഞടിച്ച് സ്മിത്ത്

Posted By: rajesh mc

കേപ്ടൗണ്‍: പന്തില്‍ കൃത്രിമം നടത്തിയതിന് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് ഐസിസി നല്‍കിയത് ഒരു മത്സരത്തില്‍ നിന്നും വിലക്കാണ്. എന്നാല്‍ ഐസിസിയുടെ തീരുമാനം പവര്‍ഫുളല്ല വെറും സിംപിളാണെന്ന് മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന് പരാതി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ തന്നെ നാണക്കേടില്‍ മുക്കിയ പന്തില്‍ കൃത്രിമം കാണിക്കലിന് പിന്നില്‍ താന്‍ ഉള്‍പ്പെട്ട ഓസ്‌ട്രേലിയന്‍ ടീം നേതൃത്വമാണെന്ന് സ്മിത്ത് കുറ്റസമ്മതം നടത്തിയിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വമ്പന്മാരില്ല; ഇന്ത്യയ്ക്ക് മെഡലുകള്‍ വാരാം

ഇതിന് ശിക്ഷയായി ഐസിസി വിധിച്ച ഏകമത്സര വിലക്ക് മൂലം പ്രോട്ടിയാസിന് എതിരെയുള്ള നാലാം ടെസ്റ്റില്‍ സ്മിത്തിന് കളിക്കാന്‍ കഴിയില്ല. കേപ്ടൗണില്‍ യെല്ലോ ടേപ്പ് ഒട്ടിച്ച പന്ത് ജേഴ്‌സിയില്‍ ഉരയ്ക്കുന്ന കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇതിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകളും, 75 ശതമാനം മാച്ച് ഫീ പിഴയുമാണ് ബാന്‍ക്രോഫ്റ്റിന് വിധിച്ചത്. മുന്‍കൂട്ടി തീരുമാനിച്ച പദ്ധതിയായിരുന്നു ഇതെന്ന് സ്മിത്ത് മത്സരത്തിന് ശേഷം വെളിപ്പെടുത്തി.

stevesmith

സ്മിത്തിനെതിരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ ഭാവി തന്നെ ചോദ്യചിഹ്നമാണ്. ഇതിനിടെയാണ് സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച താരമായ ഗ്രെയിം സ്മിത്ത് ഐസിസി തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. 'തട്ടിപ്പ് നടത്താന്‍ തീരുമാനിച്ചെന്ന് ഓസീസ് ക്യാപ്റ്റന്‍ നേരിട്ട് പറഞ്ഞിട്ടും ശിക്ഷ വളരെ കുറഞ്ഞ് പോയി. ഐസിസിയ്ക്ക് ഇതൊരു അവസരമായിരുന്നു ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍'. ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.

സ്റ്റീവ് സ്മിത്തിന് പകരം വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ ഓസീസിന്റെ പകരം ക്യാപ്റ്റനായി ചുമതലയേറ്റിരുന്നു. മൂന്നാം മത്സരത്തില്‍ 322 റണ്ണിന് ഓസ്‌ട്രേലിയക്കാരെ സൗത്ത് ആഫ്രിക്ക തുരത്തുകയും ചെയ്തു. എന്തായാലും വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗ്രെയിം സ്മിത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 27, 2018, 8:11 [IST]
Other articles published on Mar 27, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍