വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ രാജസ്ഥാന്‍ നേടുമോ?; ക്യാപ്റ്റനായി തെരഞ്ഞെടുത്തത് സൂപ്പര്‍ താരത്തെ

By അന്‍വര്‍ സാദത്ത്

ദില്ലി: രാജസ്ഥാന്‍ റോയല്‍സ്, ഐപിഎല്ലിന്റെ പ്രഥമ സീസണിലെ ജേതാക്കള്‍. പക്ഷെ വാതുവെപ്പില്‍ പെട്ട് പഴി വാങ്ങിയതോടെ രണ്ട് സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ടീം വിലക്ക് നേരിട്ടു. വനവാസകാലം കഴിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുമ്പോള്‍ മുന്നില്‍ നിന്നും നയിക്കുന്നത് സ്റ്റീവ് സ്മിത്ത്. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വലിയ ആഘോഷത്തോടെയുള്ള ചടങ്ങിലാണ് ടീമിന്റെ മെന്റര്‍ ഷെയിന്‍ വാണ്‍ സ്മിത്തിനെ ക്യാപ്റ്റനായി വാഴിച്ചത്.

വിജയകരമായ ഒരു സീസണായി ഇത്തവണ മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി. ഷെയിന്‍ വാണിനൊപ്പം കൈകോര്‍ക്കാന്‍ സാധിക്കുന്നത് ഒരു ത്രില്ലാണ്. മികച്ച ഫലവും സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, സ്മിത്ത് പ്രഖ്യാപിച്ചു. റോയല്‍സെന്ന പേര് അന്വര്‍ത്ഥമാക്കുന്ന കളി തന്നെ പ്രകടിപ്പിക്കുമെന്ന് ഷെയിന്‍ വാണും പ്രഖ്യാപിച്ചു. ആദ്യ സീസണില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഷെയിന്‍ വാണ്‍. ഈ സീസണില്‍ ടീമിന്റെ മെന്ററായി ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയാണ് അദ്ദേഹം.

stevesmith

ബെന്‍ സ്റ്റോക്‌സ്, അജിങ്ക രഹാനെ, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍ എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചത്. ടീമില്‍ ഒരു സംസ്‌കാരം സൃഷ്ടിച്ച് ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന ആളാകണം ക്യാപ്റ്റനെന്ന് വാണ്‍ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നത് ഒരു ദൗത്യം തന്നെയാണ്. നേതൃപാടവമുള്ള താരങ്ങളില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് നാടകീയമായ പ്രഖ്യാപനം നടത്തിയത്.

ഐപിഎല്‍ ലേലത്തില്‍ വന്‍തുക വീശിയെറിയാത്ത രാജസ്ഥാന്‍ റോയല്‍സ് ഇക്കുറി പണമിറക്കിയാണ് താരങ്ങളെ പിടിച്ചത്. 12.5 കോടിക്ക് ബെന്‍ സ്‌റ്റോക്‌സും, 12 കോടിക്ക് ജയ്‌ദേവ് ഉനദ്കടും, 8 കോടിക്ക് സഞ്ജു സാംസണെയും അവര്‍ ടീമിലെത്തിച്ചു. ചെറുപ്പക്കാരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ച് അവരെ ആത്മവിശ്വാസത്തിലേക്ക് വളര്‍ത്തുകയാണ് ടീം ചെയ്യുന്നതെന്ന് ഷെയിന്‍ വാണ്‍ പറയുന്നു.

റെയ്‌ന, റെയ്‌ന കം എഗെയ്ന്‍... വീണ്ടുമൊരു ചരിത്രനേട്ടം, ഭുവിയും റെക്കോര്‍ഡ് ബുക്കില്‍റെയ്‌ന, റെയ്‌ന കം എഗെയ്ന്‍... വീണ്ടുമൊരു ചരിത്രനേട്ടം, ഭുവിയും റെക്കോര്‍ഡ് ബുക്കില്‍

ട്വന്റി20: ഇന്ത്യക്ക് ഏഴു റണ്‍സിന്റെ വിജയം, പരമ്പരട്വന്റി20: ഇന്ത്യക്ക് ഏഴു റണ്‍സിന്റെ വിജയം, പരമ്പര

Story first published: Sunday, February 25, 2018, 9:32 [IST]
Other articles published on Feb 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X