വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇടത്, വലത്, പിന്നെ മധ്യം... ആകെ കണ്‍ഫ്യൂഷന്‍, അയാള്‍ ബൗളര്‍മാരെ കുഴക്കുന്നതായി സ്റ്റെയ്ന്‍

സ്മിത്തിനെക്കുറിച്ചാണ് സ്റ്റെയ്‌നിന്റെ പരാമര്‍ശം

steyn

ജൊഹാനസ്‌ബെര്‍ഗ്: നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനും ഓസ്‌ട്രേലിയയുടെ മുന്‍ നായകനുമായ സ്റ്റീവ് സമിത്തിനെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ടെസ്റ്റില്‍ സ്മിത്ത് പുലര്‍ത്തുന്ന അസാധാരണ സ്ഥിരതയെയാണ് സ്റ്റെയ്ന്‍ വാനോളം പ്രശംസിച്ചത്. പന്ത് ചുരണ്ടല്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ടെസ്റ്റില്‍ അവിശ്വസനീയ പ്രകടനമാണ് സ്മിത്ത് കാഴ്ചവച്ചത്.

ലോക ക്രിക്കറ്റില്‍ അവനേക്കാള്‍ അപകടകാരിയില്ല, കേമനും... അത് കോലിയല്ല, ചൂണ്ടിക്കാട്ടി ഗംഭീര്‍ലോക ക്രിക്കറ്റില്‍ അവനേക്കാള്‍ അപകടകാരിയില്ല, കേമനും... അത് കോലിയല്ല, ചൂണ്ടിക്കാട്ടി ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഓസീസിനു വേണ്ടി താരം റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 110.57 ശരാശരിയില്‍ 774 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്.

ബൗളര്‍മാര്‍ ആശയക്കുഴപ്പത്തിലാവും

ബൗളര്‍മാര്‍ ആശയക്കുഴപ്പത്തിലാവും

ടെസ്റ്റില്‍ സ്മിത്തിനെതിരേ പന്തെറിയുമ്പോള്‍ ബൗളര്‍മാര്‍ ആശയക്കുഴപ്പത്തിലാവുമെന്ന് സ്റ്റെയ്ന്‍ അഭിപ്രായപ്പെട്ടു. ചിലപ്പോള്‍ ഇടത്തക്കോ, ചിലപ്പോള്‍ വലത്തേക്കോ, ചിലപ്പോള്‍ മധ്യത്തിലേക്കു നീങ്ങി നിന്നായിരിക്കും സ്മിത്ത് ബാറ്റ് ചെയ്യുക. ഇതോടെ ഏതു ലൈനിലും ലെങ്തിലും അദ്ദേഹത്തിനെതിരേ പന്തെറിയുമെന്ന് ബൗളര്‍മാര്‍ക്കു ആശയക്കുഴപ്പമുണ്ടാവുകയും ചെയ്യുമെന്നു സ്റ്റെയ്ന്‍ വിശദമാക്കി.

മികച്ച താരം

മികച്ച താരം

വളരെ മികച്ച ബാറ്റ്‌സ്മാന്‍ തന്നെയാണ് സ്മിത്ത്. എത്ര ഉജ്ജ്വലമായാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. പന്തിലുള്ള അദ്ദേഹത്തിന്റെ ദൃഷ്ടി അപാരമാണ്. വളരെ ബുദ്ധിമുട്ടുള്ള ബാറ്റിങ് ടെക്‌നിക്കുമാണ് സ്മിത്തിന്റേത്. ഇത് അദ്ദേഹത്തിന് ഗുണം ചെയ്യുമ്പോള്‍ ബൗളര്‍മാരാണ് ശരിക്കും കുഴങ്ങുന്നതെന്നും സ്‌റ്റെയ്ന്‍ ചൂണ്ടിക്കാട്ടി.
വളരെ പ്രതിഭകളായിട്ടുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ താന്‍ ബൗള്‍ ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം അവരെ പുറത്താക്കാനാവുമെന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നു. പക്ഷെ സ്മിത്ത് അവരെപ്പോലെയല്ല. ക്രീസില്‍ നടന്നുകൊണ്ടാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. വിന്‍ഡീസിന്റെ മുന്‍ ബാറ്റ്‌സ്മാന്‍ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളും സ്മിത്തിന്റെ അതേ ശൈലിയില്‍ കളിച്ചിരുന്ന ബാറ്റ്‌സ്മാനായിരുന്നുവെന്നും സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ണറിന് പിന്തുണ

വാര്‍ണറിന് പിന്തുണ

സ്മിത്തിനൊപ്പം വിലക്ക് കഴിഞ്ഞ തിരിച്ചെത്തിയ ഓസീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആഷസില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. 10 ഇന്നിങ്‌സുകളില്‍ നിന്നും വെറും 95 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ ഇതുകൊണ്ട് വാര്‍ണറെ വില കുറച്ചു കാണുന്നത് ശരിയല്ലെന്നു സ്റ്റെയ്ന്‍ പറഞ്ഞു.
താന്‍ എതിരേ ബൗള്‍ ചെയ്തവരില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് വാര്‍ണര്‍. ആദ്യ പന്ത് മുതല്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ വാര്‍ണര്‍ക്കാവും. എത്ര മികച്ച പന്തിനെതിരേയും മികച്ച ഷോട്ടുകള്‍ വാര്‍ണറില്‍ നിന്നും പ്രതീക്ഷിക്കാം. അധികം വൈകാതെ തന്നെ അദ്ദേഹം പഴയ ഫോമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റെയ്ന്‍ വ്യക്തമാക്കി

Story first published: Thursday, October 10, 2019, 16:21 [IST]
Other articles published on Oct 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X