വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ശ്രീലങ്കയ്ക്ക് മരണക്കളി, ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാന കളി, രണ്ടിലൊന്ന് തീരുമാനമാകും

By Vaisakhan MK
Sri Lanka vs South Africa Match Preview

ലണ്ടന്‍: ലോകകപ്പില്‍ നാളെ നടക്കുന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ നേരിടും. ശ്രീലങ്കയ്ക്ക് നിര്‍ബന്ധമായും വിജയിക്കേണ്ട മത്സരമാണിത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഭിമാനം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടമാണ്. തോറ്റാല്‍ നഷ്ടം ശ്രീലങ്കയ്ക്ക് തന്നെയാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഫോം കണ്ടെത്തിയതിന്റെ ആവേശത്തിലാണ് ലങ്ക. അതുകൊണ്ട് എന്തും സംഭവിക്കാം.

എന്നാല്‍ ഇതുവരെ കഴിവിനൊത്ത യാതൊരു വിധ പ്രകടനവും ദക്ഷിണാഫ്രിക്കയില്‍ നിന്നുണ്ടായിട്ടില്ല. മുതിര്‍ന്ന ാരങ്ങളെല്ലാം മോശം പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പല താരങ്ങളുടെയും സ്ഥാനം ലോകകപ്പ് കഴിയുന്നതോടെ തെറിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് അവസാന മത്സരങ്ങളില്‍ ജയം നേടി നാട്ടിലേക്ക് മടങ്ങാനാവും ദക്ഷിണാഫ്രിക്കയുടെ ശ്രമം. പക്ഷേ കടുത്ത പോരാട്ടം ലങ്കയില്‍ നിന്ന് നേരിടേണ്ടി വരും.

ലങ്ക ഫോമില്‍

ലങ്ക ഫോമില്‍

ഭേദപ്പെട്ട ബാറ്റിംഗിനൊപ്പം മികച്ച ബൗളിംഗും കൂടി ചേര്‍ന്നതോടെ ശ്രീലങ്ക മികച്ച താരങ്ങളുള്ള നിരയായി കഴിഞ്ഞു. എയ്ഞ്ചലോ മാത്യൂസ് ഫോം കണ്ടെത്തിയതാണ് ലങ്കയ്ക്ക് ഏറ്റവും വലിയ ആശ്വാസം. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ തന്നെ ടീമിന്റെ ടോപ് സ്‌കോററാവാനും താരത്തിന് സാധിച്ചു. ഇംഗ്ലണ്ടിനെതിരായ വിജയം ലങ്കന്‍ ക്യാമ്പില്‍ ആത്മവിശ്വാസം നിറച്ചിരിക്കുകയാണ്. കരുണരത്‌ന, തിരിമന്നെ എന്നിവര്‍ നല്ല രീതിയില്‍ കളിച്ചാല്‍ പൊരുതാവുന്ന സ്‌കോര്‍ നേടാനാവുമെന്ന് ലങ്കയ്ക്ക് മനസ്സിലായിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്ക് ജയം വേണം

ദക്ഷിണാഫ്രിക്കയ്ക്ക് ജയം വേണം

ദക്ഷിണാഫ്രിക്ക ജയത്തോടെ അഭിമാനമുയര്‍ത്തി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ്. ക്വിന്റണ്‍ ഡികോക്ക്, ഡുപ്ലെസി, മാര്‍ക്രം, ഹാഷിം അംല, ഡേവിഡ് മില്ലര്‍ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയ്ക്ക് ഇതുവരെ ഫോമിലേക്കുയരാന്‍ സാധിച്ചിട്ടില്ല. പേരുകേട്ട താരങ്ങളാണെങ്കിലും സ്ഥിരതയില്ലാത്തതും വേണ്ട സമയത്ത് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെയും വന്‍ പരാജയമായി മാറിയിരിക്കുകയാണ്. വേഗമേറിയതും ബൗണ്‍സും ഉള്ള പിച്ചുകളില്‍ ടീം സ്ഥിരമായി പതറുകയാണ്. ഒാപ്പണിംഗ് തീര്‍ത്തും പരാജയമായി മാറുകയും ചെയ്തു.

ലങ്കയ്ക്ക് സാധ്യത

ലങ്കയ്ക്ക് സാധ്യത

ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെിരെയുള്ള മത്സരം വിജയിച്ചാല്‍ എട്ട് പോയിന്റാവും. അപ്പോള്‍ സെമി സാധ്യത വര്‍ധിപ്പിക്കാന്‍ സാധിക്കും. നിലവില്‍ ഇംഗ്ലണ്ടിനും എട്ട് പോയിന്റാണുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ സെമി ഉറപ്പിക്കാനും ലങ്കയ്ക്ക് സാധിക്കും. പക്ഷേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കടുത്ത മത്സരം ലങ്കയ്ക്ക് വേണ്ടി വരും. മധ്യനിരയില്‍ കുശാല്‍ മെന്‍ഡിസ് കൂടി ഫോമിലേക്കുയര്‍ന്നാല്‍ ലങ്കയ്ക്ക് എളുപ്പം ജയം നേടാം. ഇന്ത്യക്കെതിരായ മത്സരം മാത്രമാണ് ലങ്കയ്ക്ക് കടുപ്പം.

ബൗളര്‍മാരുടെ നിര

ബൗളര്‍മാരുടെ നിര

മികച്ച ബൗളര്‍മാര്‍ രണ്ട് നിരയിലുമുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കഗിസോ റബാദ, ലുംഗി എന്‍ഗിദി, ഫെലുക്ക് വായോ എന്നീ മിടുക്കന്‍മാര്‍ ബൗളിംഗില്‍ ഉണ്ടെങ്കിലും ഇവര്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല. പേസും ബൗണ്‍സും ഇവരില്‍ നിന്ന് ലങ്ക പ്രതീക്ഷിക്കേണ്ടി വരും. ലങ്കന്‍ നിരയില്‍ ലസിത് മലിംഗയെന്ന ഗെയിം ചേഞ്ചറാണ് ഉള്ളത്. ദക്ഷിണാഫ്രിക്ക ഭയപ്പെടേണ്ടതും മലിംഗയെയാണ്. ഇംഗ്ലണ്ടിനെ തകര്‍ത്ത് ലങ്കയ്ക്ക് വിജയം സമ്മാനിച്ചത് മലിംഗയാണ്. നുവാന്‍ പ്രദീപും ഫോമിലാണ്.

{headtohead_cricket_7_6}

Story first published: Thursday, June 27, 2019, 22:06 [IST]
Other articles published on Jun 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X