വിരാട് കോലി ഇന്ത്യയുടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതപ്പോൾ ശ്രീലങ്കന്‍ താരങ്ങളുടെ കയ്യടി.. വീഡിയോ!!

Posted By:

ദില്ലി: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ 7 വിക്കറ്റിന് 536 റൺസടിച്ച് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇന്ത്യൻ ഇന്നിംഗ്സ് വിരാട് കോലി ഡിക്ലയർ ചെയ്തപ്പോൾ ശ്രീലങ്കൻ താരങ്ങൾ കൂട്ടത്തോടെ കയ്യടിച്ചു. ഇതാദ്യമായിട്ടായിരിക്കും എതിർ ടീം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ കളിക്കാർ കയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നത്. എന്തായാലും ബി സി സി ഐ കയ്യോടെ വീഡിയോ ട്വിറ്ററിലിട്ടു.

kohli-

ഇന്ത്യൻ ഇന്നിംഗ്സിനിടെ രണ്ടോ മൂന്നോ തവണ കാലാവസ്ഥ ശരിയല്ല എന്ന് പറഞ്ഞ് ശ്രീലങ്കന്‍ ക്യാപ്റ്റൻ ദിനേശ് ചാന്ദിമൽ അംപയർമാരോട് പരാതിപ്പെട്ടിരുന്നു. ശ്രീലങ്കൻ താരങ്ങൾ അനാവശ്യമായി സമയം കളയുന്നതിൽ വിരാട് കോലി വളരെ അസ്വസ്ഥനായി കാണപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യൻ സ്കോർ 536ലൽ എത്തിയപ്പോൾ ക്രീസിലുണ്ടായിരുന്ന ജഡേജയോടും സാഹയോടും കോലി ബാറ്റിംഗ് മതിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഇനി തങ്ങൾക്ക് പന്തെറിയണ്ടല്ലോ എന്ന ആശ്വാസം കൊണ്ടെന്നോണം ശ്രീലങ്കൻ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക് വെലയും കളിക്കാരും കയ്യടിക്കുന്ന ദൃശ്യങ്ങളാണ് ബി സി സി ഐ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ അപ്ലോഡ് ചെയ്തത്. നേരത്തെ ഇന്ത്യൻ ഇന്നിംഗ്സിന്റെ നൂറ്റി ഇരുപത്തി മൂന്നാം ഓവറിലും ശ്രീലങ്കൻ താരങ്ങൾ സമാനമായ രീതിയിൽ അംപയർമാരോട് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.

Story first published: Sunday, December 3, 2017, 16:43 [IST]
Other articles published on Dec 3, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍