വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ശ്രീശാന്തിന് കളിക്കണം, സ്റ്റാര്‍ക്കില്ല! ലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍

ഈ മാസം 18നാണ് ചെന്നൈയില്‍ താരലേലം

ഈ മാസം 18ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. ആകെ 1097 കളിക്കാരാണ് ലേലത്തില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മുന്‍നിര പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടില്ല.

1097 players register for IPL 2021 Auction | Oneindia Malayalam

രജിസ്റ്റര്‍ ചെയ്ത 1097 താരങ്ങളില്‍ 814 പേര്‍ ഇന്ത്യന്‍ കളിക്കാരാണ്. ശേഷിച്ച 283 പേരാണ് വിദേശത്തു നിന്നുള്ളത്. ഇക്കൂട്ടത്തില്‍ 186 താരങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ഇന്ത്യക്കായി കളിച്ചിട്ടുള്ള 21 പേരും ഇക്കൂട്ടത്തിലുണ്ട്. അസോസിയേറ്റ് രാജ്യങ്ങളിലെ 27 കളിക്കാര്‍ ലേലത്തില്‍ നറുക്കുവീഴുമെന്ന പ്രതീക്ഷയിലാണ്. എട്ടു ഫ്രാഞ്ചൈസികള്‍ക്കും പരമാവധി 25 താരങ്ങളെ വീതമാണ് ഉള്‍പ്പെടുത്താന്‍ അനുവാദമുള്ളത്. ലേലത്തില്‍ വെറും 61 പേരെ മാത്രമേ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും കൂടി വാങ്ങാന്‍ കഴിയൂ. ഇവരില്‍ 22 പേര്‍ വിദേശ താരങ്ങളായിരിക്കുകയും വേണം. 18നു വൈകീട്ട് മൂന്നു മണിക്കാണ് താരലേലം ആരംഭിക്കുന്നത്

1

ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാനിടയുള്ള താരമാവുമെന്ന് പലരും ചൂണ്ടിക്കാട്ടിയ കളിക്കാരനായിരുന്നു സ്റ്റാര്‍ക്ക്. എന്നാല്‍ അദ്ദേഹം എന്തുകൊണ്ട് താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ സീസണിലും സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. ഐസിസിയുടെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കു വേണ്ടി തയ്യാറെടുക്കുന്നതിനായി താന്‍ ഐപിഎല്ലില്‍ നിന്നും മാറിനില്‍ക്കുകയാണെന്നായിരുന്നു സ്റ്റാര്‍ക്കിന്റെ വിശദീകരണം.

ശ്രീശാന്ത് ലേലത്തിലുണ്ടാവുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. അദ്ദേഹം തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം അടുത്തിടെയാണ് ശ്രീ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയത്. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി കളിച്ചായിരുന്നു പേസറുടെ മടങ്ങിവരവ്. പക്ഷെ പ്രതീക്ഷിച്ചൊരു പ്രകടനം അദ്ദേഹത്തിനു നടത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ഐപിഎല്‍ ലേലത്തില്‍ തനിക്കു വേണ്ടി ഏതെങ്കിലും ഫ്രാഞ്ചൈസി രംഗത്തു വരുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

2

2013ലായിരുന്നു ശ്രീ അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. അന്നു രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് ഒത്തുകളി സംശത്തിന്റെ പേരില്‍ അദ്ദേഹത്തിന് അറസ്റ്റും വിലക്കും നേരിടേണ്ടിവന്നത്. അന്വേഷണത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും വിലക്ക് ബിസിസിഐ നീക്കിയില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടത്തിയാണ് ശ്രീ ബിസിസിഐയ്ക്കു മേല്‍ വിജയം നേടിയത്.

ഇത്തവണത്തെ ലേലത്തില്‍ ഏറ്റവുമധികം വിദേശ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ്. 56 കളിക്കാരാണ് ഐപിഎല്‍ മോഹവുമായി വന്നിരിക്കുന്നത്. ഓസ്‌ട്രേലിയയാണ് 42 കളിക്കാരുമായി ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്ക (38), ശ്രീലങ്ക (31), അഫ്ഗാനിസ്താന്‍ (30), ന്യൂസിലാന്‍ഡ് (29), ഇംഗ്ലണ്ട് (21) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

3

ഇവ കൂടാതെ യുഎഇ (ഒമ്പത് കളിക്കാര്‍), നേപ്പാള്‍ (എട്ട്), സ്‌കോട്ട്‌ലാന്റ് (ഏഴ്), ബംഗ്ലാദേശ് (അഞ്ച്), യുഎസ്എ (രണ്ട്), സിംബാബ്‌വെ (2), നെതര്‍ലാന്‍ഡ്‌സ് (1) എന്നീ രാജ്യങ്ങളിലെ ചുരുക്കം കളിക്കാരും ലേലത്തിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മികച്ച ചില കളിക്കാരുള്ള അയര്‍ലാന്‍ഡില്‍ നിന്നും ആരും തന്നെ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Story first published: Friday, February 5, 2021, 18:19 [IST]
Other articles published on Feb 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X