വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കപ്പ് നേടി; ധോണി തലമൊട്ടയടിച്ചു

By Lakshmi

മുംബൈ: ടീം ഇന്ത്യയുടെ നായകന്‍ മഹേന്ദ്രസിങ് ധോണി വീണ്ടും മൊട്ടത്തലയന്‍, ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന് പിന്നാലെയാണ് ധോണി തലമൊട്ടയടിച്ചത്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ലോകകപ്പുമായി ഫോട്ടോസെഷന് എത്തിയപ്പോഴാണ് ധോണിയുടെ മൊട്ടത്തല വെളിയില്‍ വന്നത്.

Dhoni with Cup

ഇന്ത്യ കപ്പ് നേടിയാല്‍ തലമുണ്ഡനം ചെയ്യാമെന്ന് ധോണിയ്ക്ക് നേര്‍ച്ചയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വദേശമായി റാഞ്ചിയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ നിര്‍ദ്ദേശപ്രകാരമാണ് ധോണി തലമുണ്ഡനം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച കളികഴിഞ്ഞ് കപ്പും ഏറ്റുവാങ്ങിക്കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയ ധോണി പുലര്‍ച്ചെ 2.45നും 3മണിയ്ക്കും ഇടയിലാണത്രേ മുടി കളഞ്ഞത്. ഈ സമയത്ത് മുണ്ഡനം ചെയ്യാനായിരുന്നുവത്രേ ധോണിയ്ക്ക് പൂജാരിയില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം. 2007ല്‍ ഇന്ത്യ 20ട്വന്റി ലോകകപ്പ് നേടിയതിന് പിന്നാലെ ധോണി നീണ്ട മുടി വെട്ടിക്കളഞ്ഞത് വലിയ വാര്‍ത്തയായിരുന്നു..

ഇന്ത്യന്‍ ടീമിലേയ്ക്ക് കടന്നുവരുമ്പോള്‍ ധോണിയുടെ നീണ്ട സില്‍ക്കി മുടി വളരെ പ്രശസ്തമായിരുന്നു. ധോണിയുടെ മുടിയുടെ ആരാധകരില്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേശ് മുഷാറഫ് വരെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മുടിയാരാധകരെ നിരാശരാക്കിക്കൊണ്ട് ധോണി ഒരു നാള്‍ മുടിവെട്ടുകയും ചെയ്തു. ഇതിന്റെ പേരില്‍ ഒട്ടേറെ ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു.

ഇതിനിടെ ലോകകിരീടം സ്വന്തമാക്കിയ ധോണിയ്ക്കും കൂട്ടര്‍ക്കും രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആദ്യവിരുന്നൊരുക്കി. മഹാരാഷ്ട്ര രാജ്ഭവനില്‍ വച്ചായിരുന്നു വിരുന്ന്.

ആരാധകരുടെ ആവേശ തിരമാലകള്‍ക്കിടയിലൂടെ കനത്ത സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെ രണ്ടു ബസുകളിലാണ് ഞായറാഴ്ച വൈകിട്ട് പതിനഞ്ചംഗ ഇന്ത്യന്‍ ടീം രാജ്ഭവനില്‍ എത്തിയത്. ഭാര്യമാര്‍ക്കൊപ്പമാണ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിയവര്‍ എത്തിയത്.

ധോണിക്ക് പൂച്ചണ്ട് നല്‍കി രാഷ്ട്രപതി അനുമോദിച്ചു. പിന്നാലെ ധോണി മറ്റു ടീം അംഗങ്ങളെ ഓരോരുത്തരെയും പരിചയപ്പെടുത്തി. തുടര്‍ന്നു ചായസല്‍ക്കാരം.

മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍, ഐസിസി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖ് വ്യവസായികളായ അനില്‍ അംബാനി, ഗൌതം സിംഗാനിയ തുടങ്ങിയവര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X