വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്ത്‌ പ്രശ്‌നം: ഹര്‍ഭജന്‍ മാപ്പുപറഞ്ഞുകൊണ്ട്‌ കത്തയച്ചു

By Super

Harbhajan Singദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മത്സരത്തിനിടയില്‍ പേസ്‌ ബൗളര്‍ ശ്രീശാന്തിനെ തല്ലി വിവാദത്തിലകപ്പെട്ട സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംങ്‌ ക്ഷമാപണവുമായി രംഗത്തുവന്നു. തനിയ്‌ക്ക്‌ അവസാനമായി ഒരു അവസരം കൂടി നല്‍കണമെന്നാണ്‌ ഹര്‍ഭജന്റെ അഭ്യര്‍ത്ഥന.

ഐപിഎല്ലില്‍ നിന്നും വിലക്ക്‌ നേരിടേണ്ടിവന്ന ഹര്‍ഭജന്‍ സിംങിനെതിരെ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നടപടി ഉടന്‍ വരുന്ന സാഹചര്യത്തിലാണ്‌ ഹര്‍ഭജന്‍ ക്ഷമാപണവുമായി കത്തയച്ചത്‌. ആ സംഭവത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമചോദിക്കുന്നതിനൊപ്പം ഒരവസരം കൂടി എനിയ്‌ക്ക്‌്‌ നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിയ്‌ക്കുന്നുവെന്നാണ്‌ ഹര്‍ഭജന്‍ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

ശ്രീശാന്തിനെതിരെ അത്തരത്തില്‍ പെരുമാറിയതില്‍ ദുഖമുണ്ടെന്നും ശ്രീശാന്തിനോട്‌ ക്ഷമചോദിച്ചിരുന്നുവെന്നും ആവശ്യമെങ്കില്‍ പരസ്യമായി മാപ്പു പറയാന്‍ തയ്യാറാണെന്നും ഹര്‍ഭജന്‍ കത്തില്‍ പറയുന്നുണ്ട്‌. ഹര്‍ഭജന്റെ കത്തിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തയ്യാറായിട്ടില്ല. പ്രശ്‌നം അന്വേഷിക്കാനായി നിയമിച്ച അഡ്വക്കറ്റ്‌ നാനാവതിയുടെ റിപ്പോര്‍ട്ടിന്‌ കാത്തിരിക്കുകയാണെന്നാണ്‌ ബിസിസിഐ സെക്രട്ടറി നിരഞ്‌ജന്‍ ഷാ അറിയിച്ചത്‌.

കളിക്കാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള അച്ചടക്ക നടപടി സ്വീകരിക്കുന്നതിനാണ്‌ നാനാവതിയുടെ റിപ്പോര്‍ട്ട്‌ തേടിയിരിക്കുന്നത്‌. ഹര്‍ഭജനെ തല്ലിന്‌ പ്രകോപിപ്പിച്ച സാഹചര്യം എന്താണെന്ന്‌ വീഡിയോ ദൃശ്യത്തില്‍ വ്യക്തമല്ലാത്തതിനാല്‍ അതുകൊണ്ട്‌ പഞ്ചാബ്‌ കിംങ്‌സ്‌ ഇലവനും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിന്റെ മുഴുവന്‍ വീഡിയോയും നാനാവതി കാണും.

ഇരു ടീമുകളുടെ ക്യാപ്‌റ്റന്‍മാരോടും കളിക്കാരോടും ടീം മാനേജര്‍മാരോടും അദ്ദേഹം സംസാരിയ്‌ക്കുകയും ചെയ്യും. തെളിവെടുപ്പിനായി ഹര്‍ഭജനോടും ശ്രീശാന്തിനോയും ഈയാഴ്‌ചഅവസാനം അഹമ്മദാബാദിലെത്താന്‍ നാനാവതി ആവശ്യപ്പെട്ടിട്ടുണ്ട്‌. തിങ്കളാഴ്‌ചയോടെ റിപ്പോര്‍ട്ട്‌ ബോര്‍ഡിന്‌ സമര്‍പ്പിയ്‌ക്കും.

Story first published: Wednesday, December 7, 2011, 14:04 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X