വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭാരതരത്‌നം:സച്ചിനെ തള്ളി, ധ്യാന്‍ ചന്ദിന് ശുപാര്‍ശ

By Soorya Chandran

ദില്ലി: സച്ചിനെ തള്ളി ഹോക്കി ലെജന്‍ഡ് ധ്യാന്‍ ചന്ദിനെ രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌നക്ക് ശുപാര്‍ശ ചെയ്ത്‌കൊണ്ട് കേന്ദ്ര കായികമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി.അവസാന ഘട്ടം വരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പരമോന്നത ബഹുമതിക്ക് ശുപാര്‍ശ ചെയ്യുന്ന കാര്യം പരിഗണിച്ചിരുന്നു.

ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ധ്യാന്‍ ചന്ദ്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സുകളില്‍ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിത്തന്ന താരം..1928 ലേയും 1932 ലേയും 1936 ലേയും ഒളിംപിക്‌സുകളിലാണ് ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണം നേടിയത്. ഈ വിജയങ്ങളിലൊക്കെയും നിര്‍ണായക സാന്നിധ്യമായിരുന്നു ധ്യാന്‍ ചന്ദ്. ഇന്ത്യന്‍ ഹോക്കിയിലെ മാന്ത്രികന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

Dhyan Chand and Sachin

അലഹബാദിലാണ് ജനിച്ചതെങ്കിലും സൈനികനായിരുന്ന പിതാവിന്റെ സ്ഥലംമാറ്റങ്ങള്‍ക്കൊടുവില്‍ റാഞ്ചിയിലാണ് സ്ഥിരതാമസമാക്കിയത്. 16-ാം വയസ്സില്‍ സൈന്യത്തില്‍ ചേരുന്നതുവരെ ഹോക്കിയോട് വലിയ താത്പര്യമൊന്നും ധ്യാന്‍ ചന്ദിന് ഉണ്ടായിരുന്നില്ല. പിന്നീട് സൈനിക സേവനത്തിനിടെയാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നത്. 1936ല്‍ നടന്ന ബെര്‍ലിന്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ധ്യാന്‍ ചന്ദ്. വര്‍ഷങ്ങള്‍ നീണ്ട ഹോക്കി ജീവിതത്തില്‍ ആയിരത്തിലധികം ഗോളുകളാണ് ധ്യാന്‍ ചന്ദ് അടിച്ചത്. 1979 ല്‍ ധ്യാന്‍ ചന്ദ് ജീവിതത്തോട് വിടപറഞ്ഞു.

പരമോന്നത ബഹുമതിക്ക് സച്ചിന്റേയും ധ്യാന്‍ ചന്ദിന്റേയും പേരുകള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രാലയത്തിന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. സച്ചിന്‍ ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായതുകൊണ്ടാണ് ധ്യാന്‍ ചന്ദിന് അവസരം നല്‍കിയതെന്നറിയുന്നു. സച്ചിന് ഇനിയും അവസരമുണ്ടല്ലോ എന്നതാണ് കായിക മന്ത്രാലയം അഭിപ്രായം..

രണ്ട് വര്‍ഷം മുമ്പ് ധ്യാന്‍ ചന്ദിന് ഭാരതരത്‌നം നല്‍കണമെന്നാവശ്യപ്പെട്ട് 82 എംപി മാര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. അന്നത് പരിഗണിച്ചില്ല.. ഇത്തവണ സര്‍ക്കാര്‍ ധ്യാന്‍ ചന്ദിന് പരമോന്നത ബഹുമതി നല്‍കിയാല്‍ അത് പുതിയൊരുചരിത്രമാകും. ഇന്ത്യന്‍ ഹോക്കിക്ക് കിട്ടുന്ന അംഗീകാരത്തിനപ്പുറം ഇന്ത്യയുടെ കായിക രംഗത്തിന് തന്നെ അത് പുത്തന്‍ ഉണര്‍വ്വേകം. കായിക മേഖലയില്‍ നിന്നുള്ള ആദ്യ ഭാരതരത്‌നം കൂടിയാകും ധ്യാന്‍ ചന്ദ്.

Story first published: Saturday, July 20, 2013, 12:37 [IST]
Other articles published on Jul 20, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X