വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

‍ഡക്കാന്‍ ചാര്‍ജ്ജില്‍ മുംബൈ കത്തിയമര്‍ന്നു

By Staff

ഡര്‍ബന്‍: ഫുള്‍ ചാര്‍ജ്ജില്‍ തുടരുന്ന ഡക്കാന് രണ്ടാം ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഡക്കാന്റെ ഹൈ വോള്‍ട്ടേജ് ചാര്‍ജ്ജില്‍ മുംബൈ ഇന്ത്യന്‍സ് 12 റണ്‍സിന്റെ തോല് വിയോടെയാണ് കത്തിയമര്‍ന്നത്. ഇതോടെ കളിച്ച എല്ലാ മത്സരത്തിലും വിജയിച്ച് ആറു പോയിന്റുമായി ഡക്കാന്‍ ചാര്‍ജ്ജേഴ്സ് പട്ടികയില്‍ ഒന്നാമതെത്തി.

മൂന്ന് മത്സരങ്ങളില്‍ മുംബൈയുടെ ആദ്യ തോല് വിയാണിത്. സ്കോര്‍ ജക്കാന്‍ 20 ഓവറില്‍ ഒന്പത് വിക്കറ്റിന് 168, മുംബൈ 20 ഓവറില്‍ ഏഴിന് 156.

ടോസുനേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡക്കാന്‍റെ തുടക്കം ഗംഭീരമായിരുന്നു വിക്കറ്റൊന്നും നഷ്ടപ്പെടാതെ 63 റണ്‍സാണു ഡക്കാന്‍ ആദ്യ ആറോവറില്‍ നേടിയത്. ആഡം ഗില്‍ക്രൈസ്റ്റും ഗിബ്സും ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെ മുംബൈയുടെ താളംതെറ്റി.

35 റണ്‍സെടുത്ത ഗില്‍ ക്രൈസ്റ്റിനെ പുറത്താക്കി ബ്രാവോയാണു മുംബൈയ്ക്കു കൈവിട്ടെന്നു തോന്നിച്ച മത്സരത്തിലേക്കു തിരിച്ചുവരവിനു കളമൊരുക്കിയത്. 20 ബോളില്‍ നിന്നു 3 ഫോറും 3 സിക്സറും ഈ പഴയ ഗില്ലിയുടെ ബാറ്റില്‍ നിന്നു പിറന്നു. തുടര്‍ന്നു ക്രീസില്‍ ഒരുമിച്ച ഗിബ്സും ഡ്വൊയ്ന്‍ സ്മിത്തും ചേര്‍ന്നു വീണ്ടും മുംബൈ ഇന്ത്യന്‍സിനെ പ്രതിരോധത്തിലാക്കി. ഇതിനിടെ ഗിബ്സ് അര്‍ദ്ധസെഞ്ച്വറി നേടി. എന്നാല്‍ സ്മിത്തിന്റെ പുറത്താകല്‍ ഡക്കാനെ പതനത്തിലേക്ക് നയിച്ചു.

ഒരു ഭാഗത്ത് വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിയുമ്പോഴും ഗിബ്സ് ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഗിബ്സിന്‍റെ പുറത്താകല്‍ ഡക്കാനെ ഒരിക്കലും കരകയറാനാവാത്തവിധം തകര്‍ച്ചയിലേക്കു തളളിയത്,. 44 ബോളില്‍ നിന്നു 58 റണ്‍സെടുത്ത ഗിബ്സ് ആറു ഫോറും 2 സിക്സും നേടി. ഗിബ്സ് റണ്ണൗട്ടാവുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് നിരയില്‍ 3 വിക്കറ്റ് വീതം വീഴ്ത്തി മലിംഗയും ബ്രാവോയും മികച്ച പ്രകടനമാണ് നടത്തിയത്.

169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 20 ഓവര്‍ പൂര്‍ത്തിയാകുന്പോള്‍ 156 റണ്‍സെടുക്കുന്നതിനെ കഴിഞ്ഞുള്ളൂ.സച്ചിന് പിറന്നാള്‍ സമ്മാനം നല്കുമെന്ന് പറഞ്ഞ് ബാറ്റ് ചെയ്യാനിറങ്ങിയ സനത് ജയസൂര്യ വീണ്ടും നിരാശപ്പെടുത്തി. ഒരു റണ്‍സെടുത്ത ജയസൂര്യയെ ആര്‍പി സിങാണു പുറത്താക്കിയത്. എന്നാല്‍ ക്രീസിലൊരുമിച്ച സച്ചിനും ഡുമ്നിയും ചേര്‍ന്നു മുംബൈയെ മുന്നോട്ടുനയിക്കുകയായിരുന്നു. ഒന്നാം വിക്കറ്റു കൂട്ടുക്കെട്ടില്‍ ഇരുവരും ചേര്‍ന്നു 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

പതിനൊന്നാമത്തെ ഓവറിലെ സച്ചിന്റെ പുറത്താകല്‍ മുംബൈയുടെ നട്ടെല്ലൊടിച്ചു. രണ്ടു സിക്സും മൂന്നു ഫോറുമടക്കം 36 റണ്‍സെടുത്തുനിന്ന സച്ചിനെ ഓജയുടെ ബോളില്‍ ഗിബ്സാണ് പിടിച്ചത്. അധികം വൈകാതെ ശിഖാര്‍ ധവാനും (3) ഓജയ്ക്ക് മുന്നില്‍ കീഴടങ്ങി.

പിന്നീട് ബ്രാവോയും ഡുമ്നിയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അധികനേരം നീണ്ടില്ല. 14.3 ഓവറില്‍ സ്കോര്‍ 105-ല്‍ എത്തിനില്‍ക്കെ ഡുമ്നി(47) പുറത്തായി. ഇതോടെ മുംബൈ ഇന്ത്യന്‍സ് പരാജയം മണത്തു.

10 റണ്‍സെടുത്ത അഭിഷേക് നായരും 21 റണ്‍സെടുത്ത ബ്രാവോയും പുറത്തായതോടെ മുംബൈയുടെ പരാജയം ഏവരും ഉറപ്പിച്ചു. വാലറ്റത്ത് ഹര്‍ഭജന്‍ 20 റണ്‍സോടെ നേരിയ വിജയ പ്രതീക്ഷ നല്കിയെങ്കിലും ഇതൊന്നും ഡക്കാന്‍റെ വിജയക്കുതിപ്പിന് തടസ്സമായില്ല. ഡക്കാന്‍ ബോളര്‍മാരില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയ ആര്‍പി സിങും ഫിഡല്‍ എഡ്വേര്‍ഡ്സും തിളങ്ങി. ഓജയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X