വിവാദക്കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് കംഗാരുപ്പട... മൂന്നാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞു, ദയനീയ തോല്‍വി

Written By:

കേപ്ടൗണ്‍: ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ പന്ത് ചുരണ്ടലും പിന്നീടുണ്ടായ രാജിയും വിലക്കുമെല്ലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ചു കഴിഞ്ഞു. വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടു നില്‍ക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് നാണംകെട്ട തോല്‍വിയേറ്റുവാങ്ങി. 322 റണ്‍സിന്റെ വമ്പന്‍ ജയമാണ് കടുത്ത പ്രതിസന്ധിയിലേക്കു വീണ ഓസീസിനെതതിരേ ദക്ഷിണാഫ്രിക്ക ആഘോഷിച്ചത്. ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലെത്തുകയും ചെയ്തു.

ഓസ്‌ട്രേലിയയോട് പ്രത്യേക സ്‌നേഹം; ഐസിസിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്

പന്ത് ചുരണ്ടല്‍ വിവാദം; ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക ബന്ധത്തെ ഉലയ്ക്കുമോ?

1

430 റണ്‍സിന്റെ വന്‍ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റേന്തിയ ഓസീസ് നാലാം ദിനം തന്നെ വെറും 107 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തി. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നു കാപ്റ്റന്‍ സ്ഥാനത്തു നിന്നു സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഡേവിഡ് വാര്‍ണറും രാജിവച്ചതും പിന്നാലെ സ്മിത്തിനെ ഒരു കളിയില്‍ വിലക്കിയതുമെല്ലാം ഓസീസ് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിച്ചു.

2

മൂന്നു പേര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്ക സ്‌കോര്‍ തികച്ചത്. 32 റണ്‍സോടെ വാര്‍ണര്‍ ടോപ്‌സ്‌കോററായപ്പോള്‍ ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് 26 റണ്‍സെടുത്തു. 16 റണ്‍സ് നേടിയ മിച്ചെല്‍ മാര്‍ഷാണ് രണ്ടക്കം കടന്ന മറ്റൊരു താരം. സ്മിത്തിന് വെറും ഏഴു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അഞ്ചു വിക്കറ്റെടുത്ത പേസര്‍ മോര്‍നെ മോര്‍ക്കലും രണ്ടു വിക്കറ്റെടുത്ത കേശവ് മഹാരാജും ചേര്‍ന്നാണ് കംഗാരുവധം നടത്തിയത്. ആദ്യ ഇന്നിങ്‌സിലെ നാലു വിക്കറ്റുള്‍പ്പെടെ രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റെടുത്ത മോര്‍ക്കലാണ് മാന്‍ ഓഫ് ദി മാച്ച്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 26, 2018, 8:57 [IST]
Other articles published on Mar 26, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍