'വാലില്‍ തൂങ്ങി' കംഗാരുക്കള്‍ പൊരുതുന്നു... ഒപ്പമെത്താന്‍ 66 റണ്‍സ് കൂടി

Written By:

കേപ്ടൗണ്‍: വാലറ്റത്തിന്റെ പോരാട്ടമികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങാതിരിക്കാന്‍ ഓസ്‌ട്രേലിയ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 311നു മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് ഒമ്പതു വിക്കറ്റിന് 245 റണ്‍സെടുത്തിട്ടുണ്ട്. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമെത്താന്‍ കംഗാരുക്കള്‍ക്ക് 66 റണ്‍സ് കൂടി വേണം. ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിന് 175 റണ്‍സെന്ന നിലയിലേക്ക് ഓസീസ് കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ സ്പിന്നര്‍ നതാന്‍ ലിയോണും വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നും ചേര്‍ന്നു ടീമിനെ കരകയറ്റുകയായിരുന്നു.

അമ്പമ്പോ അഫ്ഗാന്‍... തുടരെ നാലാം ജയം, അഫ്ഗാന് ലോകകപ്പ് യോഗ്യത

ഐപിഎല്‍: ദാ വന്നു, ദേ പോയി... ഇവര്‍ വന്നതും പോയതും ആരുമറിഞ്ഞില്ല!!

1

ടീം സ്കോര്‍ 241ല്‍ വച്ച് ലിയോണിനെ (48) പുറത്താക്കി മോര്‍നെ മോര്‍ക്കലാണ് ദക്ഷിണാഫ്രിക്കയ്ക്ക് കാത്തിരുന്ന ബ്രേക് ത്രൂ നല്‍കിയത്. പെയ്‌നിനൊപ്പം (33*) ഒരു റണ്‍സോടെ പേസര്‍ ജോഷ് ഹാസ്ല്‍വുഡാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയുടെ മൂര്‍ച്ചയേറിയ പേസാക്രമണത്തിനു മുന്നില്‍ ഓസീസ് തകരുകയായിരുന്നു. കാമറണ്‍ ബാന്‍ക്രോഫ്റ്റ് (77), ഡേവിഡ് വാര്‍ണര്‍ (30), ഷോണ്‍ മാര്‍ഷ് (26) എന്നിവരാണ് മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മോര്‍ക്കല്‍ നാലും കാഗിസോ റബാദ മൂന്നും വിക്കറ്റ് വീഴ്ത്തി. വെര്‍ണോണ്‍ ഫിലാന്‍ഡര്‍ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

2

നേരത്തേ എട്ടു വിക്കറ്റിന് 266 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ഇന്നിങ്‌സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ 300 കടത്തിയത് ഓപ്പണര്‍ ഡീല്‍ എല്‍ഗറുടെ (141*) അത്യജ്ജ്വല ഇന്നിങ്‌സാണ്. 284 പന്തുകള്‍ നീണ്ട താരത്തിന്റെ ഇന്നിങ്‌സില്‍ 20 ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. എബി ഡിവില്ലിയേഴ്‌സാണ് (64) മറ്റൊരു പ്രധാന സ്‌കോറര്‍.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, March 24, 2018, 7:52 [IST]
Other articles published on Mar 24, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍