വീട് ഡങ്കി കൊതുകുകളുടെ വളര്‍ത്തുകേന്ദ്രം; സൗരവ് ഗാംഗുലിക്ക് നോട്ടീസ്

Posted By:

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. വീട്ടില്‍ ഡങ്കി കൊതുകുകള്‍ പെറ്റുപെരുകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗാംഗുലിക്ക് നോട്ടീസ്. ബഹലയിലുള്ള ഗാംഗുലിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.


നവംബര്‍ 19ന് നടത്തിയ പരിശോധനയില്‍ ഗാംഗുലിയുടെ വീട്ടില്‍ വലിയ തോതില്‍ ഡെങ്കി കൊതുകുകളെ കണ്ടെത്തിയെന്ന് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മെമ്പര്‍ അറിയിച്ചു. ഗാംഗുലിയുടെ സഹോദരന്‍ സ്‌നേഹാശിഷ് ഗാംഗുലി ഡെങ്കി ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ഇതേ തുടര്‍ന്നാണ് അധികൃതര്‍ ഇവിടെ പരിശോധന നടത്തിയത്.

sauravganguly

പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ജനുവരി മുതല്‍ ഏതാണ്ട് 45 പേര്‍ ഡങ്കി പനി ബാധിച്ച് മരിച്ചതായാണ് കണക്ക്. എന്നാല്‍, അനൗദ്യോഗിക കണക്കില്‍ ഒട്ടേറെ പേര്‍ ഡങ്കി ബാധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ടുണ്ട്. ഡങ്കിപ്പനിക്കെതിരെ ആരോഗ്യവിഭാഗം വ്യാപകമായ പ്രചരണങ്ങള്‍ നടത്തവെയാണ് ഉത്തരവാദിത്വപ്പെട്ടവരുടെ വീടുകള്‍ തന്നെ ഡെങ്കി കൊതുകകളുടെ വാസകേന്ദ്രങ്ങളാകുന്നത്.


Story first published: Saturday, November 25, 2017, 8:51 [IST]
Other articles published on Nov 25, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍