ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ട്രോൾ.. രോഹിതിനും കോലിക്കും ധോണിക്കും ട്രോൾ!

Posted By: Kishor

ഗുവാഹത്തി: നാടോടിക്കാറ്റിലെ മലപ്പുറം കത്തി ഡയലോഗ് പോലെ ആയിപ്പോയി ഗുവാഹത്തി ട്വന്‍റി 20 മത്സരം കഴിഞ്ഞതോടെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ അവസ്ഥ. ശരിക്കും പവനായി ശവമായിപ്പോയി. ഇത്തവണ ഒരു ചേഞ്ചിനെന്നോണം ബാറ്റിംഗ് നിരയ്ക്കൊപ്പം ബൗളിംഗ് നിരയും വളരെ മോശം പ്രകടനമാണ് പുറത്തെടുത്തത്.

ആൺകുട്ടികൾ ബെല്ലടിച്ചേ ക്ലാസിൽ കയറൂ.. 'ലോകകപ്പ് നേടിയ' അർജന്റീന ഫാൻസിന്റെ ആഹ്ലാദം, അർമാദം, പൂരാകൃതി ട്രോളുകൾ!

ട്വന്റി 20 പരമ്പര ഇതോടെ 1 - 1 എന്ന നിലയിലെത്തി. ശനിയാഴ്ച ഹൈദരാബാദിൽ ഇനി നടക്കാനിരിക്കുന്നത് ശരിക്കും ഒരു ഫൈനൽ. ഏകദിനത്തിൽ 1 - 4ന് ഇന്ത്യയ്ക്ക് മുന്നിൽ നാണംകെട്ട ഓസ്ട്രേലിയയുടെ ചുരുക്കം ചില ആരാധകരാണ് ഇന്ത്യൻ ടീമിനെ ട്രോളുന്നതിൽ മുമ്പില്‍. ഒപ്പം പതിവ് പോലെ ആരാധകരെന്ന പേരിൽ കളിക്കാരെ ട്രോളുന്നവരും രംഗത്തുണ്ട്.

ഇന്ത്യൻ ആരാധകർ

ഇന്ത്യൻ ആരാധകർ

ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി 20 മത്സരം കാണുന്ന ഇന്ത്യൻ ആരാധകരുടെ അവസ്ഥ

ഇതാണോ ബാറ്റിംഗ് പിച്ച്

ഇതാണോ ബാറ്റിംഗ് പിച്ച്

ഈ പിച്ചിനെയാണോ മുതലാളി ബാറ്റിംഗ് പിച്ച് എന്ന് പറഞ്ഞത്

രണ്ട് റൺസ് വീതം

രണ്ട് റൺസ് വീതം

ഒരമ്മ പെറ്റ ഓപ്പണേഴ്സ് തന്നെ. ശിഖർ ധവാനും ഡേവിഡ് വാർണറും രണ്ട് റൺസ്.

ത്രില്ലില്ലല്ലോ

ത്രില്ലില്ലല്ലോ

അടുത്ത മത്സരം കാണാന്‍ ഒരു ത്രില്ലൊക്കെ വേണ്ടേ അല്ലാതെ ഹേയ്

വാ പോയേക്കാം

വാ പോയേക്കാം

രോഹിത് ഔട്ടായപ്പോൾ ട്രോളാൻ വന്ന കോലി ആരാധകൻ, നോക്കുമ്പോൾ കോലി പൂജ്യത്തിന് പോയി

വളരെ കറക്ടായിരുന്നു

വളരെ കറക്ടായിരുന്നു

കളി ജയിപ്പിച്ചത് വാർണറും ബുദ്ധി മുഴുവനും സ്മിത്തിന്റെ വകയും

എവിടെ നിന്ന് വന്നു

എവിടെ നിന്ന് വന്നു

കംഗാരുക്കളെ പഞ്ഞിക്കിടാൻ പോയ ഇന്ത്യ ബാറ്റ്സ്മാൻമാരെ പഞ്ഞിക്കിട്ട ഓസീസ് ബൗളർ. ജേസൺ ബെഹ്റാൻഡോഫ്.

ടച്ചില്ല ടച്ചില്ല

ടച്ചില്ല ടച്ചില്ല

റിവ്യൂ കൊടുക്കട്ടെ എന്ന് കോലി ചോദിക്കുമ്പോൾ ലെ ധോണി - ടച്ചില്ല ടച്ചില്ല.

ബെസ്റ്റ് ക്യാപ്റ്റൻ

ബെസ്റ്റ് ക്യാപ്റ്റൻ

ആ വാർണർ എങ്ങനെയാ നല്ല ക്യാപ്റ്റനാണോ. ഇന്നലെ കളിയൊക്കെ ജയിച്ചു എന്ന് കേട്ടല്ലോ

അത് ഞങ്ങളല്ല സർ

അത് ഞങ്ങളല്ല സർ

ഓസ്ട്രേലിയയെ വൈറ്റ് വാഷടിച്ചുകളയും എന്ന് പറഞ്ഞ ഇന്ത്യൻ ഫാൻസ് നിങ്ങളാണോ

ഇവനാണ് ആ ക്യാപ്റ്റൻ

ഇവനാണ് ആ ക്യാപ്റ്റൻ

ഇതാണ്, ഇവനാണ് ഞാൻ പറഞ്ഞ ആ ക്യാപ്റ്റൻ. ഛെയ് ഇവനല്ല ദാ ദിവൻ.

തേച്ച് പോയില്ലേ

തേച്ച് പോയില്ലേ

തേച്ചില്ലേ സ്മിത്തേ തേച്ചില്ലേ സ്മിത്തേ.. ലെ വാർണർ വിജയത്തിന് ശേഷം.

കൊള്ളാലോ കളി

കൊള്ളാലോ കളി

ആദ്യ കളിയിൽ ഓസ്ട്രേലിയ 118 ഇന്ത്യ ജയിച്ചു. രണ്ടാമത്തെ കളിയിൽ ഇന്ത്യ 118 ഓസ്ട്രേലിയ ജയിച്ചു. ഈ കളി കൊള്ളാലോ

ഔട്ടായി..

ഔട്ടായി..

പിണങ്ങിപ്പോകല്ലേ കോലീ.. ഛെയ് ഞാൻ ഔട്ടായി പോകുകയാണെടോ.. സത്യം?

ഇത്രയേ ഉള്ളൂ

ഇത്രയേ ഉള്ളൂ

തിരിച്ചുവരണം എന്ന് വിചാരിച്ചാൽ ഓസ്ട്രേലിയ വന്നിരിക്കും ഇന്ത്യൻ ഫാൻസിന് മനസിലാകുന്നുണ്ടല്ലോ അല്ലേ

രോഹിതിനെ കൂടി

രോഹിതിനെ കൂടി

ട്വന്റി 20യിൽ ആദ്യമായി പൂജ്യത്തിന് ഔട്ടായ കോലി. ഇനി രോഹിത് കൂടി ബാക്കിയുണ്ട്.

ഇത്രേയുള്ളൂ കാര്യം

ഇത്രേയുള്ളൂ കാര്യം

ഓസ്ട്രേലിയയെ പഞ്ഞിക്കിടാൻ വന്ന ഇന്ത്യൻ ബാറ്റ്സ്മാന്‍മാർക്ക് സംഭവിച്ചത്..

Story first published: Wednesday, October 11, 2017, 15:17 [IST]
Other articles published on Oct 11, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍