For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ ട്രോളിയ ആമിര്‍ 'മോങ്ങുന്നു', പാകിസ്താന്‍ അസോസിയേറ്റ് ടീമാവും!! ഭയമെന്ന് മുന്‍ പേസര്‍

കറാച്ചി: സമാപിച്ച ഐസിസി ടി20 ലോകകപ്പില്‍ തുടക്കം മുതല്‍ ഫൈനല്‍ വരെ ഇന്ത്യയുടെ തോല്‍വി പ്രവചിക്കുകയും അതു ആഗ്രഹിക്കുകയും ചെയ്ത ഒരാളുണ്ടെങ്കില്‍ അതു പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആമിറായിരിക്കും. സൂര്യകുമാര്‍ യാദവും സംഘവു ഓരോ പ്രധാനപ്പെട്ട മല്‍സരത്തിന് ഇറങ്ങുമ്പോഴും തലേ ദിവസം പാക് ചാനലില്‍ ആമിറിന്റെ പ്രവചനം ഇന്ത്യ ജയിക്കില്ലെന്നായിരുന്നു.

വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് തുടങ്ങിയവരെല്ലാം ഇന്ത്യയെ തകര്‍ക്കുമെന്നു അദ്ദേഹം പ്രവചിച്ചെങ്കിലും സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഒടുവില്‍ ഫൈനലിലെയും പ്രവചനം പാളിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ട്രോഫി തന്റെ വീട്ടിലേക്കല്ല കൊണ്ടുവരികയെന്നായിരുന്നു രോഷത്തോടെയുള്ള പ്രതികരണം.

MOHAMMAD AMIR T20 WC 2026

ഇപ്പോള്‍ ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റിനെ കുറിച്ച് പറഞ്ഞ് വിലപിക്കുകയാണ് ആമിര്‍. അധികം വൈകാതെ പാകിസ്താന്‍ അസോസിയേറ്റ് ടീമുകളുടെ നിരയിലേക്കു വീഴുമെന്നു അദ്ദേഹം ഭയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന്റെ കാരണമെന്താണന്നു നോക്കാം.

T20 WC 2026: സഞ്ജുവിന്റെ ഓപ്പണിങ് തെറിച്ചു!! പകരം ഈ റോള്‍, ഇതാ ഗില്ലെസ്പിയുടെ ബെസ്റ്റ് ലോക 11T20 WC 2026: സഞ്ജുവിന്റെ ഓപ്പണിങ് തെറിച്ചു!! പകരം ഈ റോള്‍, ഇതാ ഗില്ലെസ്പിയുടെ ബെസ്റ്റ് ലോക 11

ആമിര്‍ പറയുന്നതെന്ത്?

ബംഗ്ലാദേശുമായി ധാക്കയില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ ഏകദിന മല്‍സരത്തില്‍ പാകിസ്താന്‍ എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരുന്നു. ഇതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് മുഹമ്മദ് ആമിര്‍ നിരാശയും രോഷവുമെല്ലാം പ്രകടിപ്പിച്ചത്.

ബംഗ്ലാദേശിനോടു പോലും പാകിസ്താന്‍ ഇപ്പോള്‍ തോല്‍ക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ പകിസ്താന്‍ അസോസിയേറ്റ ടീമായി മാറുമോയെന്ന ആശങ്ക പോലും എനിക്കുണ്ട്. ഇങ്ങനെ ചെയ്യാതിരിക്കൂ. പാകിസതാന്‍ ഒരു സന്തുലിതമായ ടീമിനെയാണ് ഒരുക്കേണ്ടത്.

സീനിയേഴ്‌സും യുവതാരങ്ങളും ചേര്‍ന്നതായിരിക്കണം പാകിസ്താന്‍ ടീം. അങ്ങനെയാണ് മികച്ച ടീമിനെയുണ്ടാക്കേണ്ടത്. അഞ്ച്- ആറ് സീനിയര്‍ താരങ്ങളെ ഒഴിവാക്കിയ ശേഷം യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി നല്ല ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിക്കില്ല.

ഷോക്കിങ് !! ലോകകപ്പ് കളിക്കാനിരുന്നത് ഗില്‍, ഗംഭീറിന്റെ പ്ലാന്‍ അഗാര്‍ക്കര്‍ തകര്‍ത്തു; നടന്നതിങ്ങനെഷോക്കിങ് !! ലോകകപ്പ് കളിക്കാനിരുന്നത് ഗില്‍, ഗംഭീറിന്റെ പ്ലാന്‍ അഗാര്‍ക്കര്‍ തകര്‍ത്തു; നടന്നതിങ്ങനെ

പക്ഷെ യുവതാരങ്ങളെ ഈ തരത്തില്‍ കളിപ്പിക്കുകയാണെങ്കില്‍ അവര്‍ക്കു വഴി കാണിക്കുന്നതിനായി ചില സീനിയേഴ്‌സ് കൂടി വേണം. എങ്ങനെയാണ് കളിക്കേണ്ടതെന്നു അവര്‍ക്കു പറഞ്ഞതു കൊടുക്കേണ്ടതും ഈ സീനിയര്‍ താരങ്ങളാണ്.

ടീം സെലക്ഷന്റെ മാനദണ്ഡം എന്താണെന്നു എനിക്കറിയില്ല. ബംഗ്ലാദേശിനോടും നമ്മള്‍ ഇപ്പോള്‍ പരാജയമേറ്റു വാങ്ങുകയാണ്. പാകിസ്താന്റെ ക്രിക്കറ്റ് എങ്ങോട്ടാണ് പോവുന്നതെന്നു അറിയില്ലെന്നും ആമിര്‍ വിശദമാക്കി.

തകര്‍ന്നടിഞ്ഞ് പാകിസ്താന്‍

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെ ഒഴിവാക്കിയാണ് ബംഗ്ലാദശുമായുള്ള ഏകദിന പരമ്പരയില്‍ പാകിസ്താന്‍ ഇറങ്ങിയത്. അവരെ നയിക്കുന്നത് ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയാണ്.

PAKISTAN

പക്ഷെ മെഹ്ദി ഹസന്‍ മിറാസിനു കീഴിലിറങ്ങിയ ബംഗ്ലാദേശിനോടുപൊരുതാന്‍ പോലുമാവാതെയാണ് പാക് ടീം എട്ടു വിക്കറ്റിന്റെ ദയനീയ പരാജയമേറ്റു വാങ്ങിയത്. ആദ്യം ബാറ്റിനിറങ്ങിയ പാക് ബാറ്റിങ് നിര ബംഗ്ലാദേശിന്റെ ബൗളിങ് ആക്രമണത്തില്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു.

ഒരു അഭിഷേക് എങ്കിലും നമുക്കുണ്ടോ? സ്വന്തം ടീമിനെ നന്നാക്കൂ!! ആമിറിനെതിരേ മുന്‍ പാക് താരംഒരു അഭിഷേക് എങ്കിലും നമുക്കുണ്ടോ? സ്വന്തം ടീമിനെ നന്നാക്കൂ!! ആമിറിനെതിരേ മുന്‍ പാക് താരം

വെറും 30.4 ഓവറില്‍ വെറും 114 റണ്‍സില്‍ പാകിസ്താന്‍ ഓള്‍ഔട്ടാവുകയാണ്. വാലറ്റത്ത് ഫഹീം അഷ്‌റഫിന്റെ (37) ഇന്നിങ്‌സാണ് ഇന്നിങ്‌സാണ് അവരെ 100 കടത്തിയത്. ആദ്യ വിക്കറ്റില്‍ 41 റണ്‍സെടുത്തെങ്കിലും അടുത്ത 42 റണ്‍സിനിടെ ഒമ്പതു വിക്കറ്റുകള്‍ കളഞ്ഞു കുളിച്ച പാക് ടീം 9ന് 82ലേക്കും കൂപ്പുകുത്തുകയായിരുന്നു.

ഏഴോവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളെടുത്ത പേസര്‍ നാഹിദ് റാണയാണ് പാക് ടീമിന്റെ അന്തകനായത്. ക്യാപ്റ്റന്‍ മിറാസ് മൂന്നു വിക്കറ്റും വീഴ്ത്തി. റണ്‍ചേസില്‍ വെറും 15.1 ഓവറില്‍ രണ്ടു വിക്കറ്റിനു ബംഗ്ലാദേശ് ജയം പിടിച്ചെടുക്കുകയും ചെയ്തു.

Story first published: Thursday, March 12, 2026, 14:08 [IST]
Other articles published on Mar 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+