നാണക്കേടുണ്ടാക്കിയവര്‍ ഇനി ഒപ്പം വേണ്ട, മൂന്നു പേരെയും തിരിച്ചയക്കും... ലേമാന്‍ കോച്ചായി തുടരും

Written By:

കേപ്ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ രാജ്യത്തിനു നാണക്കേടുണ്ടാക്കിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും നാട്ടിലേക്ക് തിരിച്ചയക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ മൂന്നു പേരും കളിക്കില്ല.

സ്മിത്തിനെ നേരത്തേ തന്നെ ഐസിസി ഒരു ടെസ്റ്റില്‍ വിലക്കിയിരുന്നു. കുറ്റക്കാരായ മൂന്നു പേരെയും നാട്ടിലേക്കു മടക്കി അയക്കുനെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവിയായ ജെയിംസ് സതര്‍ലാന്‍ഡാണ് അറിയിച്ചത്. അതേസമയം, കോച്ച് ഡാരന്‍ ലേമാനെതിരേ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു. ഇതോടെ ടീമിന്റെ പരിശീലകനായി ലേമാന്‍ തുടരും.

അന്ന് ബ്രസീല്‍, ഇന്ന് അര്‍ജന്റീന (1-6)!! നാണംകെട്ടു, ജര്‍മനിയോട് കണക്കുതീര്‍ത്ത് ബ്രസീല്‍

കളിക്കളത്തിലെ കൊടും ചതി... എല്ലാം ഒരാള്‍ മുന്‍കൂട്ടി കണ്ടു!! കള്ളക്കളി പൊളിച്ചത് ഡിവില്ലിയേഴ്‌സ്

1

ഓസ്‌ട്രേലിയന്‍ ആരാധകരുടെ ദേഷ്യവും നിരാശയുമെല്ലാം മനസ്സിലാക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ സതര്‍ലാന്റ് പറഞ്ഞു. ഈ സംഭവങ്ങളുട പേരില്‍ ഓസ്‌ട്രേലിയയുടെ മുഴുവന്‍ ആരാധകരോടും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പേരില്‍ മാപ്പു ചോദിക്കുന്നു, പ്രത്യേകിച്ചു കുട്ടികളോടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ലേമാന് ഒരു പങ്കുമില്ലെന്നും അതുകൊണ്ടു തന്നെ അദ്ദേഹം പരിശീലകസ്ഥാനത്തു തുടരുമെന്നും സതര്‍ലാന്റ് വ്യക്തമാക്കി.

2

സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നീ മൂന്നു പേരും വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓസ്്‌ട്രേലിയയിലേക്കു തിരിക്കും. ഇവര്‍ക്കു പകരക്കാര്‍ 24 മണിക്കൂറിനുള്ളില്‍ ജൊഹാന്നസ്ബര്‍ഗിലേക്കു പുറപ്പെടുമെന്നും സതര്‍ലാന്റ് അറിയിച്ചു. മാറ്റ് റെന്‍ഷോ, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോ ബേണ്‍സ് എന്നിവരാണ് ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ഉടന്‍ ചേരുന്നത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, March 28, 2018, 10:05 [IST]
Other articles published on Mar 28, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍