ഇന്ത്യ ന്യൂസിലന്‍ഡ്; പൂണെ പിച്ച് ഒത്തുകളി; ഷോയബ് അക്തറുമായി എന്താണ് ബന്ധം?

Posted By:

പൂണെ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ പൂണെയില്‍ നടന്ന രണ്ടാം ഏകദിന പരമ്പരയ്ക്ക് മുന്‍പ് പിച്ചിന്റെ സ്വഭാവം വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുന്‍ പാക് താരം ഷോയബ് അക്തര്‍ രംഗത്ത്. സംഭവത്തില്‍ പിച്ച് ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോണ്‍ക്കറിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു.


പിച്ചിന്റെ സ്വഭാവം ഒത്തുകളിക്കാര്‍ക്ക് വെളിപ്പെടുത്തിയെന്നത് തന്നെ ഞെട്ടിച്ചുവെന്ന് അക്തര്‍ ട്വീറ്റ് ചെയ്തു. ഇത്തരം തെറ്റു ചെയ്യുന്നവരെ ഇരുമ്പുവടികൊണ്ട് അടിക്കണമെന്നാണ് അക്തറിന്റെ മറ്റൊരു ട്വീറ്റ്. ക്രിക്കറ്റിന് മേലെ ഇപ്പോള്‍തന്നെ ഒട്ടേറെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളെ വച്ചുപൊറുപ്പിക്കരുതെന്നും അക്തര്‍ പറഞ്ഞു.

shoaibakhtar

ഒരു മാധ്യമപ്രവര്‍ത്തകനാണ് പാണ്ഡുരംഗയെ കൈയ്യോടെ പിടികൂടിയത്. വാതുവെപ്പുകാരുടെ ഇടനിലക്കാരനെന്ന നിലയില്‍ ക്യൂറേറ്ററെ സമീപിച്ചപ്പോള്‍ പിച്ചിന്റെ സ്വഭാവമെല്ലാം ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. പിച്ചിന്റെ രഹസ്യം വെളിപ്പെടുത്തുന്നത് കളിയെ ബാധിക്കുമെന്നതിനാല്‍ ക്യൂറേറ്റര്‍ക്കെതിരെ കൂടുതല്‍ നടപടി ഉറപ്പാണ്. പത്തുവര്‍ഷത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ കളിക്കാരനാണ് പാണ്ഡുരംഗ്. ഇയാള്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുവേണ്ടിയാണ് ക്യൂറേറ്റര്‍ ജോലി ചെയ്യുന്നത്.


Story first published: Friday, October 27, 2017, 9:06 [IST]
Other articles published on Oct 27, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍