വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശശാങ്ക് മനോഹര്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ ഐസിസി ചെയര്‍മാന്‍!

By Muralidharan

മുന്‍ ബി സി സി ഐ പ്രസിഡണ്ട് ശശാങ്ക് മനോഹര്‍ ഐ സി സി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ മാസത്തില്‍ നടന്ന യോഗത്തില്‍ ചെയര്‍മാനെ രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുക്കാന്‍ ഐ സി സി തീരുമാനിച്ചിരുന്നു. വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യത്തെ ഐസിസി ചെയര്‍മാന്‍ എന്ന ബഹുമതിയാണ് ശശാങ്ക് മനോഹറിന് ഇതോടെ സ്വന്തമായിരിക്കുന്നത്.

<strong>ശശാങ്ക് മനോഹര്‍ രാജിവെച്ചതെന്തിന്? അനുരാഗ് താക്കൂര്‍ അടുത്ത ബിസിസിഐ പ്രസിഡണ്ട്?</strong>ശശാങ്ക് മനോഹര്‍ രാജിവെച്ചതെന്തിന്? അനുരാഗ് താക്കൂര്‍ അടുത്ത ബിസിസിഐ പ്രസിഡണ്ട്?

ഐ സി സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്നോടിയായി ബി സി സി ഐ പ്രസിഡണ്ട് സ്ഥാനം ശശാങ്ക് മനോഹര്‍ രാജിവെച്ചിരുന്നു. ഐ സി സി ചെയര്‍മാനായിരുന്ന ശശാങ്ക് മനോഹര്‍ ആ സ്ഥാനവും രാജിവെച്ചിരുന്നു. ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് ഏതെങ്കിലും ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധമുണ്ടാകാന്‍ പാടില്ല എന്ന നിബന്ധനയെ തുടര്‍ന്നായിരുന്നു ഈ രണ്ട് രാജികളും.

shashankmanohar

ശശാങ്ക് മനോഹര്‍ രാജിവെച്ചതോടെ പുതിയ പ്രസിഡണ്ടിനെ തേടേണ്ട സ്ഥിതിയിലാണ് ബി സി സി ഐ. ഒത്തുകളി കേസുമായി ബന്ധപ്പെട്ട് എന്‍ ശ്രീനിവാസന് സ്ഥാനമൊഴിയേണ്ടി വന്നതോടെ ബി സി സി ഐ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജഗ്മോഹന്‍ ഡാല്‍മിയ കഴിഞ്ഞ സെപ്തംബറിലാണ് മരിച്ചത്. ഇതേത്തുടര്‍ന്നാണ് ശശാങ്ക് മനോഹര്‍ ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്തെത്തിയത്.

2016 ജൂണില്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് ശശാങ്ക് മനോഹര്‍ ബി സി സി ഐയില്‍ നിന്നും രാജിവെച്ച് ഐ സി സിയുടെ ആദ്യത്തെ സ്വതന്ത്ര ചെയര്‍മാനാകുന്നത്. ബി സി സി ഐയുടെ സെക്രട്ടറിയായ അനുരാഗ് താക്കൂര്‍, ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് സൗരവ് ഗാംഗുലി എന്നിവരാണ് ബി സി സി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് എന്നാണ് അറിയുന്നത്.

Story first published: Thursday, May 12, 2016, 12:50 [IST]
Other articles published on May 12, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X