വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷെയ്ന്‍ വാട്‌സണ് പരിക്ക്; ട്വന്റി20 ലോകകപ്പില്‍ ഉറപ്പില്ല

By Anwar Sadath

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ് ലോകകപ്പ് ട്വന്റി20 തുടങ്ങാനിരിക്കെ പരിക്ക്. യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെയാണ് വാട്‌സണ് പരിക്കേറ്റത്. ഇസ്ലാമാബാദിനുവേണ്ടി കളിക്കുന്ന വാട്‌സണ്‍ ബൗളിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ലോകകപ്പ് അടുത്തതിനാല്‍ വിദഗ്ധ മെഡിക്കല്‍ പരിശോധനയ്ക്ക് വാട്‌സണ്‍ വിധേയനായി രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലോകകപ്പിന് മുന്‍പ് ടീമിനൊപ്പം ചോരാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് വാട്‌സണ്‍. ലോകകപ്പിന് 4 ആഴ്ചകൂടിയുള്ളതിനാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് വാട്‌സണ്‍ പറഞ്ഞു.

shanewatson-jaipur

അടുത്തിടെ പലപ്പോഴായി പരിക്കേറ്റ വാട്‌സണ്‍ ടീമില്‍ നിന്നും പുറത്തിരിക്കേണ്ടതായി വന്നിട്ടുണ്ട്. മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ വാട്‌സണ്‍ ഇല്ലാതെയാണ് ലോകകപ്പിനെത്തുന്നതെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് അത് കനത്ത തിരിച്ചടിയാകും. ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 സീരീസിലെ അവസാന മത്സരത്തില്‍ 124 റണ്‍സെടുത്ത വാട്‌സണ്‍ മികച്ച പ്രകടനമാണ് നടത്തിയത്.

പരിക്കേറ്റതിനാല്‍ ഏറെനാള്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്നും വാട്‌സണ്‍ വിട്ടു നിന്നിരിന്നു. കൂടുതല്‍ സ്ലോ ബോളുകള്‍ എറിയാനാണ് ഇപ്പോള്‍ താന്‍ ശ്രമിക്കുന്നതെന്ന് വാട്‌സണ്‍ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് നടന്ന താരലേലത്തില്‍ 9.5 കോടി രൂപയ്ക്കാണ് വാട്‌സണ്‍ ബെംഗളുരു ടീമിലെത്തിയത്.

Story first published: Wednesday, February 17, 2016, 8:54 [IST]
Other articles published on Feb 17, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X